ചൊവ്വയും വ്യാഴവും ഒരുമിച്ച് ചേർന്നാൽ പിന്നെ..; ഈ രാശിക്കാർക്ക് നേട്ടത്തിന്റെ നാളുകൾ, കടങ്ങൾ വീട്ടും!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. അത് ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ട് കൂടിയാവും മാറ്റങ്ങൾ കൊണ്ട് വരിക.

നവംബർ 12ന് ചൊവ്വ ഗ്രഹം ചിങ്ങം രാശിയിൽ പ്രവേശിച്ചു. നേരത്തെ തന്നെ ഈ രാശിയിൽ സ്ഥിതി ചെയ്‌തിരുന്ന വ്യാഴവുമായി ചൊവ്വ കൂടിച്ചേർന്നതോടെ ചൊവ്വ-വ്യാഴ സംയോഗം രൂപപ്പെട്ടു. ജ്യോതിഷപ്രകാരം ഈ ഗ്രഹസംഗമം ചില രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. സാമ്പത്തികം, തൊഴിൽ, ബിസിനസ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാനും വരുമാനം വർധിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
2027 ജനുവരി 25ന് വ്യാഴം വീണ്ടും കർക്കടക രാശിയിലേക്ക് മടങ്ങുന്നതുവരെ ഈ ഗ്രഹസംയോഗം തുടരുമെന്നാണ് കരുതുന്നത്. ജ്യോതിഷ പ്രവചനങ്ങൾ അനുസരിച്ച് ജനുവരി 25 വരെ കർക്കടകം, തുലാം, വൃശ്ചികം എന്നീ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക, തൊഴിൽ മേഖലകളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം. അതായത് കാര്യമായ നേട്ടങ്ങൾ തന്നെ ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ടെന്ന് പറയുന്നതാവും ശരി. എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
കർക്കടകം
കർക്കടകം രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വ-വ്യാഴ സംയോഗം നടക്കുന്നത്. സമ്പത്ത്, കുടുംബം, സംസാരം എന്നിവയുമായി ബന്ധപ്പെട്ടതാണ് രണ്ടാം ഭാവം. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. ഇവർക്ക് സ്വന്തം കഴിവുകൾ തെളിയിക്കാനും മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാനും അവസരങ്ങൾ ലഭിച്ചേക്കാം.
ആത്മവിശ്വാസം വർധിക്കുകയും മുൻപ് നടത്തിയ പരിശ്രമങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും. വരുമാനത്തിന് പുതിയ വഴികൾ തുറക്കാനും കുടുംബബന്ധങ്ങളിൽ കൂടുതൽ സന്തോഷവും ഐക്യവും ഉണ്ടാകാനും സാധ്യത.
തുലാം
തുലാം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ ഗ്രഹസംയോഗം നടക്കുന്നത്. വരുമാനം, സാമ്പത്തിക നേട്ടങ്ങൾ, ആഗ്രഹസാഫല്യം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ഈ സമയത്ത് വരുമാനത്തിൽ വർധനയുണ്ടാകാൻ സാധ്യത അധികമാണ്. ജോലിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ മികച്ച തൊഴിൽ അവസരങ്ങളോ ലഭിച്ചേക്കാം.
തൊഴിൽരംഗത്ത് പുരോഗതി പ്രതീക്ഷിക്കുന്നവർക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകാം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ബന്ധങ്ങളിലൂടെയും നേരത്തെ ആസൂത്രണം ചെയ്‌ത പദ്ധതികളിലൂടെയും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും ഇടയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പത്താം ഭാവത്തിലാണ് ചൊവ്വയും വ്യാഴവും ഒന്നിക്കുന്നത്. തൊഴിൽ, ഔദ്യോഗിക ജീവിതം, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ടതാണ് പത്താം ഭാവം. വൃശ്ചികം രാശിയുടെ അധിപൻ ചൊവ്വയായതിനാൽ ഈ ഗ്രഹമാറ്റത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം.
തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളും അംഗീകാരവും ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് വലിയ ഓർഡറുകളോ ലാഭകരമായ കരാറുകളോ ലഭിച്ചേക്കാം. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രവചനം.




Click it and Unblock the Notifications
