Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കവിഞ്ഞൊഴുകും, പുതിയ വാഹനം ഗ്യാരേജിൽ എത്തും; 20 ദിവസം കഴിഞ്ഞാൽ ഈ രാശിക്കാർക്ക് രാജയോഗം

ഭാരതീയ ജ്യോതിഷത്തിൽ സേനാപതിയായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിന് കാരണങ്ങൾ അനവധിയുണ്ട് താനും. എങ്കിലും എല്ലാവർക്കും ചൊവ്വ എന്ന് കേൾക്കുമ്പോൾ സ്വതവേ പേടി തോന്നാറാണ് പതിവ്. അതിന് കാരണം ചൊവ്വാ ദോഷം എന്ന കാര്യമാണ്. വിവാഹങ്ങളുടെ ലോകത്ത് ചൊവ്വാ ദോഷം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. അതുകൊണ്ടാണ് ചൊവ്വയെ ഒരു പേടി സ്വപ്‌നമായി എല്ലാവരും കാണുന്നത്.

എന്നാൽ ഒരിക്കലും അനാവശ്യമായ ഭയപ്പെടേണ്ട ഒരു ഗ്രഹമല്ല നമ്മുടെ ചൊവ്വ. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ചൊവ്വയുടെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് പണ്ടുള്ളവർ കൽപിച്ചു നൽകിയിട്ടുണ്ട്.

astromangal

നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ഈ ഗ്രഹം ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ചൊവ്വ സാരമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. അല്ലാതെ എന്തിനും ഏതിനും ഭയപ്പെടെണ്ട ഒരു ഗ്രഹമല്ല ചൊവ്വയെന്നത് എപ്പോഴും ഓർക്കണം.

സമയമാവുമ്പോൾ ഇത് രാശിമാറാണ് പതിവ്. പൊതുവെ ഇത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. എങ്കിലും ചൊവ്വയുടെ രാശിമാറ്റത്തിലെ പ്രഭാവം ഒരാളെ പെട്ടെന്ന് ധനികനാകുകയും അതുപോലെ വലിയ നഷ്‌ടം ഉണ്ടാക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ശിവരാത്രിക്ക് 2 ദിവസം മുമ്പ് ചൊവ്വ അതിന്റെ രാശിമാറും. ഫെബ്രുവരി 24 മുതൽ ചൊവ്വ വക്രഗതിയിൽ നിന്നും നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടമാകും നൽകുക.

മിഥുനം രാശി: ചൊവ്വയുടെ നേരിട്ടുള്ള ചലനം ഇവർക്ക് ശരിക്കും ഗുണകരമായി ഭവിക്കും. ധൈര്യവും വീര്യവും വർധിക്കും എന്നത് പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായി ഒട്ടേറെ കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിച്ചേക്കും. ഇവരുടെ കൈകളിലേക്ക് പണത്തിന്റെ ഒഴുക്ക് കൂടും. സമൂഹത്തിൽ ആഗ്രഹിച്ച ബഹുമാനം ലഭിക്കും. ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോവുകയും മാനസിക സന്തോഷം നിലനിർത്തുകയും ചെയ്യും.

ചിങ്ങം രാശി: ചൊവ്വയുടെ സഞ്ചാരപഥം മാറുന്നത് ഇവരുടെ വരുമാനം ഉയരാൻ കാരണമാവും.ഇവരുടെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. ഒരു പുതിയ പ്ലോട്ട് വാങ്ങാൻ പണം നൽകിക്കോളൂ, ഉറപ്പായും നിങ്ങൾക്ക് തന്നെ കിട്ടും. പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യവും ഉണ്ടാവും. ജോലിയിൽ പ്രമോഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നിങ്ങളെ തേടിയെത്തും.

തുലാം രാശി: ഇവരുടെ ഭാഗ്യസ്ഥാനത്താണ് ചൊവ്വ നേർഗതിയിൽ വരിക. അക്കാരണത്താൽ ഈ സമയം തുലാം രാശിക്കാർക്ക് അടിപൊളിയായിരിക്കും. പഴയ രോഗങ്ങളിൽ നിന്നോ നിലവിലുള്ള ബുദ്ധിമുട്ടുകളിൽ നിന്നോ മോചനം സാധ്യമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾ വിജയം കൈവരിക്കും. ദൂരയാത്രകൾക്ക് സാധ്യത തെളിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+