Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വയും രാഹുവും സംഗമിക്കും; ഈ രാശിക്കാർക്ക് വാഹനമോ സ്വത്തോ ലഭിക്കും, കോടതിയിൽ വിജയം ഉറപ്പ്!

യഥാർത്ഥത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

mangalrahuyuti2026

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. അടുത്ത വർഷം ആദ്യം ചൊവ്വ ഗ്രഹം രാശിമാറുകയാണ്. അത് ചില രാശിക്കാരുടെ ജീവിതത്തിൽ മാറ്റത്തിന്റെ അലയൊലി കൊണ്ട് വരും എന്നതാണ് പ്രത്യേകത.

ചൊവ്വയും രാഹുവും സംഗമിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകതയുള്ള കാര്യം. വേദ കലണ്ടർ അനുസരിച്ച് കുംഭ രാശിയിൽ ചൊവ്വ-രാഹു സംയോഗം നടക്കാൻ പോകുകയാണ്. ഫെബ്രുവരിയിൽ ഗ്രഹാധിപനായ ചൊവ്വ കുംഭ രാശിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്. അവിടെ രാഹു ഇതിനകം തന്നെയുണ്ട്‌. തൽഫലമായി ചൊവ്വയും രാഹുവും തമ്മിൽ കുംഭത്തിൽ കൂടിച്ചേരും. ഇത് ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും.

കുംഭം രാശി: വരാനിരിക്കുന്ന രാഹു-ചൊവ്വ സംയോഗം ഇവർക്ക് എല്ലാം കൊണ്ടും ഗുണകരമായിരിക്കും. ഈ സംയോജനം ഈ രാശിയുടെ ലഗ്ന ഭാവത്തിൽ രൂപം കൊള്ളുന്നു. ഈ സമയം ഇവരുടെ വ്യക്തിത്വം മെച്ചപ്പെടുമെന്ന് ഉറപ്പാണ്. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും, പുതിയ കരാർ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസ് അടക്കം പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തും

മകരം രാശി: രാഹു-ചൊവ്വ സംയോജനം ഇവർക്ക് ഗുണകരമാവും. ഇവരുടെ സമ്പത്തിന്റെ ഭാവത്തിലാണ് ഈ സംയോജനം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഇടയ്ക്കിടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. കൂടാതെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി തേടുന്നവർക്ക് പുതിയ ജോലികൾ കണ്ടെത്താനാവും. അല്ലാത്തവർക്ക് ശമ്പള വർധനവിനും തൊഴിൽ പുരോഗതിക്കും കാരണമാകും. ഈ കാലയളവിൽ വാഹനമോ സ്വത്തോ വാങ്ങാൻ കഴിയും

കന്നി രാശി: ഈ രാശിക്കാർക്കും ചൊവ്വ-രാഹു മഹായുതി ഗുണകരമായി മാറും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് സംയോജനം. ഇത് ഇവരെ ശത്രുക്കളെ മറികടക്കാൻ പ്രാപ്‌തരാക്കും. കോടതി കേസുകളിൽ ഇവർക്ക് വിജയം കണ്ടെത്താൻ കഴിയും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ നിങ്ങൾ കണ്ടെത്തും. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിക്ഷേപങ്ങൾ ഗണ്യമായ ലാഭം നൽകും. വരുമാനത്തിനായുള്ള പുതിയ വഴികൾ തുറന്നുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+