Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യനേട്ടങ്ങളുടെ പെരുമഴ, സമ്പത്ത് നാലിരട്ടി കൂടും; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവില്‍ രാശി മാറും. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലവും മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലവും ആയ ഫലങ്ങള്‍ ആണ് സമ്മാനിക്കുക. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ജ്യോതിഷത്തില്‍ സവിശേഷമായ പ്രാധാന്യവും കല്‍പിച്ച് നല്‍കുന്നുണ്ട്. ജ്യോതിഷ പ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപതി ആയാണ് കണക്കാക്കുന്നത്.

അഗ്‌നി മൂലകമുള്ള ഒരു ഗ്രഹമായിട്ടാണ് ചൊവ്വയെ കാണുന്നത്. അതിനാല്‍ തന്നെ അഗ്നി പോലെ ഉഗ്രപ്രതാപിയാണ് ചൊവ്വ ഗ്രഹം. മേടം, വൃശ്ചികം രാശികളുടെ അധിപനാണ് ചൊവ്വ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. മാര്‍ച്ച് 13 മുതല്‍ ചൊവ്വ, ബുധന്റെ രാശിയായ മിഥുനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മേയ് 10 വരെ ബുധന്‍ മിഥുനം രാശിയില്‍ തന്റെ സംക്രമണം തുടരും.

ASTRO

ഇതിനുശേഷം കര്‍ക്കടക രാശിയിലേക്ക് ചൊവ്വ പ്രവേശിക്കും. മിഥുനം രാശിയിലെ ചൊവ്വയുടെ സംക്രമണം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശികള്‍ക്ക് ചൊവ്വയുടെ സംക്രമണം മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ഈ സമയം ഈ രാശിക്കാര്‍ക്ക് വലിയ പുരോഗതിയും സമ്പത്തും വന്ന് ചേരും. ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശികള്‍ക്കാണ് അനുകൂല ഫലങ്ങള്‍ സമ്മാനിക്കുന്നത് എന്ന് നോക്കാം.

ചിങ്ങം രാശിക്കാര്‍ക്ക് വരുമാനം കൂടും

മിഥുനം രാശിയിലെ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രദാനം ചെയ്യും. ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ ചിങ്ങം രാശിക്കാരുടെ വരുമാനം കൂടാന്‍ ഇത് കാരണമാകും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ധനലാഭം തേടിയെത്തും. കഠിനാധ്വാനത്തിന് അനുയോജ്യമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. വീട് നിര്‍മാണം സംബന്ധിച്ച തടസങ്ങള്‍ മാറി കിട്ടും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച പാക്കേജോടെ നല്ല ജോലി ലഭിക്കും. വിദേശ യാത്ര നടത്താന്‍ സാധ്യത കാണുന്നു.

തുലാം രാശിക്കാര്‍ പ്രശസ്തരാകും

മിഥുനം രാശിയിലെ ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂല സമയം സമ്മാനിക്കും. തുലാം രാശിയുടെ 9-ാം ഭാവത്തിലാണ് ചൊവ്വ സംക്രമണം ചെയ്യുന്നത്. അതിനാല്‍ തന്നെ എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും തുലാം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. മത്സരപരീക്ഷകളില്‍ ഉന്നത വിജയം തന്നെ തേടിയെത്തും.

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വന്‍ വിജയം നേടി സമൂഹത്തില്‍ ആദരവും പ്രശസ്തിയും നേടാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത തേടിയെത്തും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഈ സമയം ഇവരെ ഭാഗ്യം കടാക്ഷിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.


കന്നി രാശിക്കാരുടെ കരിയര്‍ കുതിച്ചുയരും

മിഥുനം രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാര്‍ക്കും മികച്ച സമയമാണ് സമ്മാനിക്കുന്നത്. കന്നി രാശിയുടെ പ്രവര്‍ത്തന ഭവനത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. അതിനാല്‍ ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവരെ കാത്ത് ആകര്‍ഷകമായ പാക്കേജോടെ വിദേശത്ത് നിന്ന് ജോലി ഓഫര്‍ ലഭിക്കും.

Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍

ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരുന്ന സമയമാണ് എന്ന് കാണുന്നു. വിദ്യാഭ്യാസം, മാധ്യമങ്ങള്‍, ബാങ്കിംഗ്, എഞ്ചിനീയറിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇക്കാലയളവില്‍ അനുകൂല സമയമാണ്. സാമ്പത്തികമായി ഏറെ നേട്ടം കൊയ്യാന്‍ കന്നി രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും. വീട് നിര്‍മാണം സംബന്ധിച്ച തടസങ്ങള്‍ നീങ്ങി പണി പൂര്‍ത്തിയാക്കി താമസം മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+