Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് വിവാഹ യോഗം തെളിയുന്നു; സ്‌റ്റോക്ക് മാർക്കറ്റിൽ നിന്ന് നേട്ടം, പുതിയ വാഹനം സ്വന്തമാക്കും!

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നൊരു കാര്യമാണ്. അത് ചിലപ്പോൾ നമ്മളൊക്കയും കരുതുന്നതിനും അപ്പുറമായിരിക്കും. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളാണ് നമ്മെ തേടി വരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല.

ഇത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് ഇതിലെ പ്രധാന ഭാഗം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്, അല്ലാതെ മറ്റൊന്നും തന്നെയില്ല. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണഗതിയിൽ നടക്കുന്നത്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടതാണ്.

mangalshukrayuti

എന്നാൽ അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതും കാര്യമാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇനി വരാനിരിക്കുന്നതെന്ന് വിശ്വാസികൾ അറിയണം.

അടുത്ത മാസം അതായത് നവംബറിൽ സവിശേഷമായ ഒരു ഗ്രഹ സംയോജനം സംഭവിക്കുകയാണ്. ചൊവ്വ-ശുക്ര സംയോജനമാണ് സംഭവിക്കുന്നത്. ജ്യോതിഷപ്രകാരം വളരെ ശക്തമായ ഒരു കൂടിച്ചേരലാണിത് എന്നതാണ് പ്രധാനം. ഏകദേശം 18 വർഷത്തിന് ശേഷമാണ് ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും വൃശ്ചിക രാശിയിൽ ഒന്നിച്ചെത്തുന്നത്.

ജ്യോതിഷത്തിൽ ശക്തി, ധൈര്യം, ശക്തി, കോപം, സമ്പത്ത് എന്നിവയുടെ അടയാളമായാണ് ചൊവ്വയെ കണക്കാക്കുന്നത്. സൗന്ദര്യം, സന്തോഷം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഗ്രഹമാണ് ശുക്രൻ. നവംബറിൽ ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും ഇവിടെ ശുക്രനുമായി ചേർന്ന് ചൊവ്വ ശക്തമായ ഒരു യോഗമുണ്ടാക്കുകയും ചെയ്യുന്നു. ഇത് മൂന്ന് രാശികൾക്ക് സവിശേഷമായ കോടീശ്വരയോഗം ഉണ്ടാക്കും.

വൃശ്ചികം: ഈ രാശിക്കാർക്ക് ചൊവ്വയും ശുക്രനും ഒന്നിച്ചെത്തുന്നതോടെ ജീവിതത്തിലെ നല്ലകാലം ആരംഭിക്കുകയാണ്. ഇവർക്ക് പങ്കാളിയുമായുള്ള അടുപ്പം കൂടുതൽ ശക്തിപ്പെടും. അവിവാഹിതർക്ക് വിവാഹ യോ​ഗം തെളിയുകയാണ് ഇക്കാലയളവിൽ. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ പരിഹരിക്കപ്പെടും. പുതിയ വീടോ സ്ഥലമോ വാങ്ങാനുള്ള സാധ്യതകൾ ഏറെയായിരിക്കും. കരിയറിൽ മുന്നോട്ട് പോവും.

കുംഭം: ഈ രാശിക്കാർക്ക് വരാനിരിക്കുന്ന കോടീശ്വരയോഗ കാലയളവിൽ വരുമാനം കാര്യമായി വർധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും തെളിയുന്നുണ്ട്. പുതിയ വരുമാന സ്രോതസുകളും ഇക്കൂട്ടരെ തേടിയെത്തും. ഓഹരി വിപണി പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാണ്. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റത്തിനും അതുപോലെ ശമ്പള വർധനവ് പോലെയുള്ള കാര്യങ്ങൾക്ക് സാധ്യത കൂടുതലാണ്. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.

മീനം: ഈ രാശിക്കാർക്ക് ചൊവ്വ-ശുക്ര സംയോജനം ഭാഗ്യം കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിദേശ യാത്രയ്ക്കുള്ള യോഗമാണ് ഇവർക്ക് തെളിയുന്നത്. വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരമാണ് കാത്തിരിക്കുന്നത്. ദാമ്പത്യജീവിതത്തിൽ നല്ല നാളുകൾ വരും. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇക്കൂട്ടർക്ക് ഉണ്ടാവുകയില്ല. സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനത്തിലും ആദരവിലും വർധന ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+