വിവാഹത്തിലെ തടസങ്ങൾ എല്ലാം നീങ്ങും, ബാങ്ക് അക്കൗണ്ടിൽ പണം നിറയും; വിദേശയാത്ര, ഈ രാശിക്കാരാണോ?
ഏതൊരു രാശിയിൽ ഒരാൾ പിറന്നുവീഴുന്നതിന് പിന്നിലും ഒരു നിമിത്തമോ കാരണമോ ഉണ്ടെന്നാണ് ജ്യോതിഷം നമ്മെ പഠിപ്പിക്കുന്നത്. ആ രാശി ഒരുപക്ഷേ അവരുടെ ഭാഗ്യം കൊണ്ട് വരും. അങ്ങനെ പൊതുവായി പറയുമ്പോൾ ഒരുപക്ഷേ നമുക്ക് അതിന്റെ കാര്യകാരണങ്ങൾ പിടികിട്ടാൻ വഴിയില്ല. എന്നാൽ ഓരോ രാശിയിലും വിവിധ ഗ്രഹങ്ങൾ സഞ്ചരിക്കുകയും മാറുകയും ഒക്കെ ചെയ്യുമ്പോൾ കൊണ്ട് വരുന്ന യോഗങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ നമുക്കൊക്കെ നൂറ് നാവായിരിക്കും.
രാശിമാറുകയും ചില ഗ്രഹങ്ങളുമായി പ്രത്യേക രാശിയിൽ മറ്റ് ഗ്രഹങ്ങൾ സംക്രമിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ഈ സവിശേഷമായ രാജ, ധനയോഗങ്ങൾ രൂപപ്പെടുക എന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. അത്തരത്തിൽ നമ്മൾ ഇവയെല്ലാം നോക്കുമ്പോൾ മനസിലാവുന്ന കാര്യം എന്തെന്നാൽ നിങ്ങൾ ഏത് രാശിയിൽ ജനിക്കുന്നു എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്നാണ്.

സവിശേഷമായ രാജയോഗങ്ങൾ നമ്മെ തേടി എത്തുന്നതിന് കാരണം ഇത്തരം രാശികളും അവയിലൂടെ സഞ്ചരിക്കുന്ന വിവിധ ഗ്രഹങ്ങളുമാണ്. അതും നിശ്ചിത സമയത്ത്, ഒരു നിശ്ചിത രാശിയിലൂടെ ആവും ഇവ കൂടുതലായി സഞ്ചരിക്കുക. അതുവഴിയാണ് ബന്ധപ്പെട്ട ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ഇവർ കൊണ്ട് തരിക. അതിനാൽ തന്നെ നല്ല രാശിയിൽ ജനിച്ചുവീഴുന്നവർക്ക് അതിന് അനുസരിച്ചുള്ള യോഗങ്ങളും തീർച്ചയാണ്.
അങ്ങനെ നോക്കുമ്പോൾ വേദ ജ്യോതിഷ പ്രകാരം മെയ് 31ന് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രൻ ചൊവ്വയുടെ രാശിയായ മേടത്തിൽ പ്രവേശിച്ചുവെന്നതാണ് പ്രധാനമായ ഒരു മാറ്റം. ഇതിനൊപ്പം അടുത്ത് തന്നെ മറ്റൊരു പ്രധാന ഗ്രഹമായ ചൊവ്വ കർക്കടകം വിട്ട് തന്റെ സുഹൃത്തായ സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.
ജ്യോതിഷത്തിൽ ചൊവ്വ ഊർജ്ജം, ആവേശം, അഭിലാഷം എന്നിവയെ പ്രതിനിധീകരിക്കുന്നു. കൂടാതെ അഭിനിവേശം, ആക്രമണോത്സുകത, മത്സരശേഷി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം മറ്റ് ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ആത്മവിശ്വാസം, ധൈര്യം, ദൃഢനിശ്ചയം എന്നിവയെ കൂടി ഈ ഗ്രഹം സ്വാധീനിക്കുന്നു. അതിനാൽ തന്നെ ചൊവ്വ മനുഷ്യ ജീവിതത്തോട് വളരെയധികം ചേർന്ന് നിൽകുന്ന ഗ്രഹമാണെന്നും പറയാം.
അതുപോലെ തന്നെ മറ്റൊരു സുപ്രധാന ഗ്രഹമായ ശുക്രൻ ബന്ധങ്ങൾ, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. കൂടാതെ സൗന്ദര്യം, സർഗ്ഗാത്മകത, കലാപരമായ ആവിഷ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രൻ ആഡംബരം, സുഖം, ഭൗതിക സമ്പത്ത് എന്നിവയെ കൂടി സ്വാധീനിക്കുന്നു എന്നതിനാൽ ശുക്രന്റെ പിന്തുണ ഉണ്ടെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ വലിയ രീതിയിൽ മുന്നേറാൻ സാധിക്കും.
ജൂൺ ഏഴിന് ശുക്രൻ ചിങ്ങരാശിയിൽ എത്തുന്നതോട് കൂടി പുതിയ രാജയോഗം വരികയാണ്. ചൊവ്വയും ശുക്രനും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുമെന്നതാണ് പ്രത്യേകത. ഈ രണ്ട് രാശിക്കാരുടെയും ശക്തമായ രാജയോഗം ചില രാശിക്കാർക്ക് എല്ലാ മേഖലകളിലും വലിയ വിജയം നൽകാൻ കാരണമാവും. പുതിയ വരുമാന സ്രോതസുകളും തുറക്കും. ഏതൊക്കെ രാശികൾക്കാണ് നേട്ടമെന്ന് നോക്കാം.
തുലാം രാശി: ശുക്രൻ ഏഴാം ഭാവത്തിലും ചൊവ്വ പതിനൊന്നാം ഭാവത്തിലുമാണ് ഇവർക്കുണ്ടാവുക. നവപഞ്ചമ രാജയോഗത്തിന്റെ സംയോജനം ഇവർക്ക് തികച്ചും ഗുണകരമാണ്. ചൊവ്വ ശുക്രനിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്കും ശുക്രൻ ചൊവ്വയിൽ നിന്ന് ഒമ്പതാം സ്ഥാനത്തേക്കുമാണ് വരിക. അതിനാൽ തന്നെ ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കേണ്ടി വരില്ല. സന്തോഷവും സമാധാനവും വന്നുനിറയുകയും ചെയ്യും. വിദേശത്തേക്ക് പോവാനുള്ള അവസരം വന്നുചേരും.
കർക്കിടകം രാശി: വരാനിരിക്കുന്ന നവപഞ്ചമ യോഗം ഇവർക്കും ഗുണകരമായി ഭവിക്കും. ബിസിനസ് മേഖലയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നത് എന്തുകൊണ്ടും ഇവർക്ക് ഗുണം ചെയ്യും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമായേക്കാം. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
വൃശ്ചികം രാശി: ചൊവ്വയും ശുക്രനും ചേർന്ന് രൂപം കൊള്ളുന്ന പഞ്ചമയോഗം ഈ രാശിക്കാർക്ക് വളരെ അധികം ഗുണം ചെയ്യും. ഇക്കൂട്ടരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ ഈ കാലയളവിൽ അവസാനിക്കും. ഇതോടൊപ്പം വിവാഹത്തിലെ തടസങ്ങളും നീങ്ങും. പ്രണയബന്ധത്തിലും ദാമ്പത്യത്തിലും വിജയകരമായി മുന്നോട്ട് നീങ്ങാൻ സാധിക്കും.












Click it and Unblock the Notifications