ചൊവ്വയും സൂര്യനും ഒന്നിക്കും, ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും; ആഗ്രഹിച്ച പങ്കാളിയെ തന്നെ സ്വന്തമാക്കും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. വരാനിരിക്കുന്ന ഏപ്രില്‍ മാസത്തില്‍ ചൊവ്വയും സൂര്യനും സംയോജിക്കുന്നതു വഴി സവിശേഷമായ മംഗളാദിത്യ യോഗത്തിന് കാരണമാകും. ഇതൊരു സാധാരണ യോഗമല്ല, മറിച്ച് നിരവധി നേട്ടങ്ങൾ നൽകുന്ന സവിശേഷമായ യോഗങ്ങളിൽ ഒന്നാണ്. എന്തൊക്കെയാണ് ഈ യോഗം മൂലം ചില രാശിക്കാർക്ക് ലഭിക്കുക എന്നറിയാം.
മേടം രാശി: ചൊവ്വയുടെയും സൂര്യന്റെയും സംയോഗം മൂലം ഇക്കൂട്ടർക്ക് ആഗ്രഹിച്ച തൊഴിൽ അവസരങ്ങൾ തേടിയെത്തും എന്നതാണ് പ്രധാന നേട്ടം. ജീവിതത്തിൽ സാമ്പത്തിക ഉയർച്ചയ്ക്ക് സാധ്യതകൾ ഏറെയാണ്ബ. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണിത്. ജീവിതത്തിൽ പല വിധ ഗുണാനുഭവങ്ങൾക്ക് വഴിയൊരുങ്ങും. ഇവരുടെ ആത്മവിശ്വാസം വർധിക്കും..
മിഥുനം രാശി: ഇവരുടെ വരുമാനം വലിയ രീതിയിൽ വർധിക്കും. പ്രണയിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും വരാനിരിക്കുന്നത്. ഇവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. തൊഴിൽ സംബന്ധമായി പല അനുകൂല മാറ്റങ്ങളും സംഭവിക്കുകയും സ്ഥാനക്കയറ്റം ഉൾപ്പെടെ ഉണ്ടാവുകയും ചെയ്യും. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും.
ചിങ്ങം രാശി: ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ വന്നുചേരുമെന്നതാണ് പ്രധാന കാര്യം. ജോലിയിടത്തിലും നല്ല മാറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തിക നില ശക്തമായി മുന്നേറും. വിവാഹകാര്യത്തിൽ വൈകാതെ തന്നെ തീരുമാനമാകും. കേസുകളിൽ ഉൾപ്പെടെ ഇവർക്ക് ജയമുണ്ടാവുകയും പൂർവിക സ്വത്ത് തിരികെ കിട്ടുകയും ചെയ്യും.
ധനു രാശി: ജീവിതത്തിൽ പുരോഗതി ധനു രാശിക്കാരെ തേടിയെത്തും. ഇവരുടെ ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാവും. അപ്രതീക്ഷിതമായി ധനനേട്ടമുണ്ടാകാൻ സാധ്യത ഏറെയാണ്. പ്ലാൻ ചെയ്‌ത കാര്യങ്ങൾ അതേപോലെ നടക്കും. കുടുംബത്തിൽ ബഹുമാനവും സ്നേഹവും നിങ്ങളെ തേടി വരും. കടം കൊടുത്ത പണം തിരികെ കിട്ടും.
വൃശ്ചികം രാശി: ജീവിതത്തിൽ വിജയം തേടിയെത്തും. സാമ്പത്തിക ലാഭത്തിന് എല്ലാവിധ അവസരവുമുണ്ട്. വീട്ടിൽ മംഗളകരമായ കാര്യം നടക്കാൻ ഇടയാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയും. ആഗ്രഹിച്ച പങ്കാളിയെ സ്വന്തമാക്കാനാവും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കാൻ സാധ്യത ഏറെയാണ്.
ഇടവം രാശി: ഇക്കൂട്ടരുടെ ആത്മവിശ്വാസം കാര്യമായി വർധിക്കും. ഇവരുടെ ജീവിതത്തിൽ ചൊവ്വയുടെയും സൂര്യന്റെയും സംയോഗം മൂലം പുരോഗതിയുണ്ടാകും. ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നോട്ട് പോകാനാകും. ഇവരുടെ മാനസികാരോഗ്യം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സനമാധാനവും നിറയും.












Click it and Unblock the Notifications