സൂര്യന്റെയും ചൊവ്വയുടെയും സംയോഗം; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, പുതിയ കാർ വാങ്ങും..!
ഹിന്ദു മതത്തിൽ ജ്യോതിഷം ഏറെ പ്രധാനപ്പെട്ടതാണ്. ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പൊതുവെ പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഒരു സവിശേഷമായ യോഗത്തെ കുറിച്ചാണ്. സൂര്യനും ചൊവ്വയും കൂടി ചേരുമ്പോൾ ഉണ്ടാവുന്ന ഒരു യോഗമാണിത്. ഏപ്രിൽ 2ന് സൂര്യന്റെയും ചൊവ്വയുടെയും സംയോഗം മൂലം മംഗളാദിത്യ രാജയോഗം എന്ന യോഗമാണ് സൃഷ്‌ടിക്കപ്പെടുക. ഈ രാജയോഗം മീന രാശിയിലാണ് രൂപപ്പെടുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിക്കുമ്പോൾ ഒരുപാട് മേഖലകളിൽ ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉറപ്പായും തേടി എത്താൻ സാധ്യത ഉണ്ട്.
പഞ്ചാംഗത്തിൽ പറയുന്നത് പ്രകാരം വരുന്ന ഏപ്രിൽ 2ന് ഗ്രഹങ്ങളുടെ സേനാപധിയായ ചൊവ്വ മീന രാശിയിൽ പ്രവേശിക്കും, അവിടെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നേരത്തെ തന്നെയുണ്ട്. അങ്ങനെ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം മംഗളാദിത്യ രാജയോഗം കൊണ്ട് വരികയാണ് ചെയ്യുക. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നോക്കാം.
മീനം രാശി
ഈ രാശിക്കാർക്ക് മംഗളാദിത്യ യോഗം സാമ്പത്തികമായി വളരെ ശുഭകരമായി മാറും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരികയും വരുമാനം ഇരട്ടിയാവുകയും ചെയ്‌തേക്കാം. പഴയ നിക്ഷേപങ്ങളിൽ നിന്ന് ഇവർക്ക് കാര്യമായ ലാഭം നേടാൻ സാധ്യത. ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർധനവോ ലഭിച്ചേക്കാം. ബിസിനസുകാർക്ക് കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാം.
ധനു രാശി
മംഗളാദിത്യ രാജയോഗം ഇക്കൂട്ടർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവം മൂലമാണ്. ഈ സമയത്ത് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുവാൻ അവസരമുണ്ട്. സ്വത്തോ വാഹനമോ വാങ്ങാനുള്ള അവസരങ്ങൾ വരും. കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാനും സാധിക്കും. വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേട്ടം ഉറപ്പാണ്.
മിഥുനം രാശി
മംഗളാദിത്യ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. കരിയറിൽ മുന്നേറ്റമുണ്ടാവും. ജോലിയിൽ സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. ബിസിനസിൽ ലാഭം ഉറപ്പാണ്. പുതിയ ഇടപാടുകൾ ഗുണകരമായേക്കും. സാമൂഹികമായി ലഭിക്കുന്ന ബഹുമാനവും ആദരവും വർധിക്കാൻ സാധ്യത. ജോലിസ്ഥലത്ത് ഇവരുടെ പദവിയും അന്തസും വർധിച്ചേക്കാമെന്നതാണ് ഏറ്റവും വലിയ കാര്യം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.












Click it and Unblock the Notifications