ചൊവ്വയും വ്യാഴവും കേതുവും ഒന്നിച്ച്; ഈ രാശികൾക്ക് നല്ല കാലം, പ്രണയത്തിൽ നല്ല നിമിഷം, സമ്പത്ത് കൂടും!

വേദ ജ്യോതിഷം അനുസരിച്ച് ചൊവ്വ, വ്യാഴം, കേതു എന്നീ മൂന്ന് ഗ്രഹങ്ങൾ ചിങ്ങം രാശിയിൽ ഒന്നിക്കുന്ന അപൂർവ ഗ്രഹസംഗമം ഡിസംബർ 5 2026 വരെ തുടരുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം. നവംബർ 12നാണ് ചൊവ്വ ചിങ്ങം രാശിയിൽ പ്രവേശിച്ചത്. നേരത്തെ ഈ രാശിയിൽ സ്ഥിതി ചെയ്‌തിരുന്ന വ്യാഴം, കേതു എന്നിവയുമായി ചൊവ്വ ഒന്നിച്ചതോടെയാണ് ത്രിഗ്രഹ സംഗമം രൂപപ്പെട്ടത്.

ഈ ഗ്രഹനില മൂന്ന് രാശികളിൽ ജനിച്ചവർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ പുരോഗതിക്കും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. ഡിസംബർ 5ന് കേതു ചിങ്ങം രാശിയിൽനിന്ന് കർക്കടകത്തിലേക്ക് മാറുന്നതോടെയാണ് ഈ ത്രിഗ്രഹ സംഗമം അവസാനിക്കുന്നത്. ഇക്കാലയളവിൽ മറ്റാർക്കും ലഭിക്കാത്ത സൗഭാഗ്യങ്ങൾക്ക് ചില രാശിക്കാർക്ക് അവകാശികളാവും.

Mars Jupiter Ketu Conjunction

അതുവരെ കർക്കടകം, തുലാം, വൃശ്ചികം എന്നീ മൂന്ന് രാശിക്കാർക്കാണ് ഈ ഗ്രഹസംഗമം കൂടുതൽ അനുകൂലമാകുകയെന്നാണ് കരുതപ്പെടുന്നത്. അതിൽ 12 രാശികളെയും മാറ്റം സ്വാധീനിക്കുമെങ്കിലും ഒരിക്കലും അത് ഒരുപോലെ ആയിരിക്കില്ല. എന്തെന്നാൽ 3 രാശികൾക്ക് ഇത് വളരെയധികം അനുകൂലമായി ഭവിച്ചേക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഈ ഗ്രഹസംഗമം രണ്ടാം ഭാവത്തിലാണ് നടക്കുന്നത്. ജ്യോതിഷപ്രകാരം സമ്പത്ത്, കുടുംബം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാൻ സാധ്യതയുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങളും മുൻപ് നടത്തിയ ശ്രമങ്ങൾക്ക് അനുകൂലമായ ഫലങ്ങളും ലഭിച്ചേക്കാം.

ജോലി ചെയ്യുന്നവർക്ക് കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കുന്നതിനൊപ്പം ഫലപ്രദമായ ആശയവിനിമയത്തിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനും സാധിച്ചേക്കും എന്നതാണ് പ്രധാന കാര്യം. കുടുംബത്തിൽ ബഹുമാനവും സ്വാധീനവും വർധിക്കാനും സാധ്യത അധികമാണ്.

തുലാം

തുലാം രാശിക്കാർക്ക് പതിനൊന്നാം ഭാവത്തിലാണ് ഗ്രഹസംഗമം നടക്കുന്നത്. വരുമാനം, സാമ്പത്തിക നേട്ടങ്ങൾ, ആഗ്രഹസാഫല്യം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ജോലിയിലെ പുരോഗതിക്കോ സാമ്പത്തിക നേട്ടങ്ങൾക്കോ വേണ്ടി കാത്തിരിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. ജോലിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും ചിലർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.

ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ബന്ധങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും നേട്ടമുണ്ടാക്കാം. നിലവിലുള്ള പദ്ധതികളിൽനിന്നും സാമ്പത്തിക നേട്ടം ലഭിക്കാനും സാധ്യതയുള്ളതിനാൽ തൊഴിൽ, വരുമാന വളർച്ചയ്ക്ക് അനുകൂലമായ കാലയളവായാണ് ഇതിനെ കണക്കാക്കുന്നത്. പ്രണയത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് പത്താം ഭാവത്തിലാണ് ഈ ഗ്രഹസംഗമം നടക്കുന്നത്. തൊഴിൽ, ഔദ്യോഗിക ജീവിതം, കരിയറിലെ അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ചൊവ്വ വൃശ്ചികം രാശിയുടെ അധിപഗ്രഹമായതിനാൽ ഈ ഗ്രഹമാറ്റം ഈ രാശിക്കാർക്ക് പ്രത്യേക പ്രാധാന്യമുള്ളതായി ജ്യോതിഷം വിലയിരുത്തുന്നു.

ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ജോലി ചെയ്യുന്നവർക്ക് അധിക ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങൾക്ക് അംഗീകാരവും ലഭിക്കാം. ബിസിനസ് രംഗത്തുള്ളവർക്ക് വലിയ ഓർഡറുകളോ ലാഭകരമായ കരാറുകളോ ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma