ഭാര്യയുമായി പിണക്കത്തിന് സാധ്യത, ഉള്ള ജോലി പോലും പോയേക്കും; ചൊവ്വയുടെ മാറ്റം ഈ രാശിക്കാർക്ക് ദോഷം
ഭാരതീയ ജ്യോതിഷത്തിൽ ഒരു പാപഗ്രഹമായാണ് കുജൻ അഥവാ ചൊവ്വ സങ്കൽപ്പിക്കുന്നത്. ജാതകത്തിൽ കുത്ര ഹാനി ഉണ്ടാകുന്ന ദോഷമാണ് ചൊവ്വാ ദോഷം അഥവാ കുജദോഷം. രവി, ശനി, രാഹു, കേതു , എന്നിവയാണ് മറ്റു പാപഗ്രഹങ്ങളായി കണക്കാക്കുന്നത്. ചുവപ്പ് നിറമാണ് ചൊവ്വയ്ക്കുള്ളത്. സാധാരണയിൽ അധികമായി രാശിക്കാർക്ക് മേൽ ദൃഷ്‌ടി പതിപ്പിക്കാനും അവരെ ബുദ്ധിമുട്ടിലാക്കാനും ചൊവ്വയ്ക്ക് സാധിക്കാറുണ്ട്.
സാധാരണയായി ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്ന ഒരു നിർണായക ഘടകമാണ്. ഗുണ-ദോഷ സമ്മിശ്ര ഫലങ്ങൾ ഉണ്ടാവാറാണ് പതിവ്. എന്നാൽ ചില ഘട്ടങ്ങളിൽ സമ്പൂർണ ഗുണമോ ദോഷമോ ആയി ഭവിക്കാറുമുണ്ട്. ചൊവ്വയുടെ രാശിമാറ്റം കൊണ്ടുവരുന്ന ഫലങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്നതാണ് സത്യം.

വേദ ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് പറയാറുള്ളത്. എന്നാൽ ഇത്തവണ ചൊവ്വയുടെ ഒരു മാറ്റം ചില രാശിക്കാരെ സംബന്ധിച്ച് കുറച്ചധികം ബുദ്ധിമുട്ടുകൾ തന്നെ ഉണ്ടാക്കാനാണ് സാധ്യത. മിഥുനത്തിലെ ചൊവ്വയുടെ വക്രഗതി മൂന്ന് രാശിക്കാർക്കാണ് ദോഷങ്ങൾ കൊണ്ടുവരിക. അവ ഏതെല്ലാം രാശിക്കാർക്കാണ് എന്ന് നമുക്ക് നോക്കാം.
ഈ രാശിക്കാർക്ക് വരുന്ന കാലയളവിൽ വലിയ നഷ്‌ടങ്ങൾ തന്നെയാവും നേരിടേണ്ടി വരിക എന്ന കാര്യം പ്രത്യേകം എടുത്തുപറയട്ടെ. അങ്ങനെ വരുമ്പോൾ ചൊവ്വയുടെ വക്രഗതിയിൽ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട് താനും. ജോലി, കുടുംബ ജീവിതം, ബിസിനസ്, കരിയർ, വിദ്യാഭ്യാസം എന്നിങ്ങനെ ഓരോ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരും. അവ എങ്ങനെയൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഇടവം രാശി: ഈ രാശിക്കാർക്ക് ചൊവ്വയുടെ വക്രഗതി പലവിധ പ്രതിസന്ധികളും ഉണ്ടാക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാകും. നിക്ഷേപത്തിൽ നഷ്‌ടം മാത്രമാവും ഫലം. വരുമാനത്തിൽ കാര്യമായ ഇടിവ് നേരിടും. നിലവിലെ ജോലിയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുക. മറ്റൊരു ജോലി ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും, പിടിച്ചുനിൽക്കാനും കഴിഞ്ഞെന്ന് വരില്ല. ദോഷം അകറ്റാൻ ഹനുമാൻ ഭജന ചൊല്ലുന്നത് നല്ലതാണ്.
മീനം രാശി: ഇവരുടെ കുടുംബജീവിതത്തിൽ വിള്ളലുകൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ ഉടലെടുക്കും. ദമ്പതിമാർക്കിടയിൽ തെറ്റിദ്ധാരണകൾക്കും പിണക്കത്തിനും സാധ്യത. വേർപിരിയൽ വരെ ഉണ്ടാവാൻ ഇടയുണ്ട്. വീട്, വസ്‌തു എന്നിവയെ ചൊല്ലിയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും. ആരോഗ്യ പ്രശ്‌നങ്ങൾ പതിവാകും.
കുംഭം: ഇത്തവണ കുംഭം രാശിക്കാർക്ക് നല്ല സമയമല്ല. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തേക്കും. ജോലി സ്ഥലത്ത് ഇടപെടുമ്പോൾ ജാഗ്രത വേണം. ജോലിസ്ഥലത്തെ അനാവശ്യ വിഷയങ്ങൾ ജോലിക്ക് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ചുവന്ന വസ്ത്രങ്ങളും മധുരപലഹാരങ്ങളും ദാനം ചെയ്യുന്നത് ദോഷങ്ങളുടെ ശക്തി കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications