ശ്രദ്ധിച്ചില്ലെങ്കില്‍ നാശത്തിന്റെ നാളുകള്‍, ദാമ്പത്യത്തില്‍ കലഹം, വലിയ പ്രതിസന്ധി; ഈ രാശിക്കാരാണോ
ഇത്തവണ ചൊവ്വ രാശിമാറിയതോടെ നാല് രാശിക്കാരുടെ ജീവിതത്തില്‍ അശുഭകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും.

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന ഒന്നാണ് ചൊവ്വ സംക്രമണം. ഈ വര്‍ഷത്തെ ആദ്യത്തെ ചൊവ്വ സംക്രമണം മാര്‍ച്ച് 13 ആയ ഇന്ന് പുലര്‍ച്ചെ 5.30 ഓടെ സംഭവിച്ചു. ചൊവ്വ അതിന്റെ രാശിമാറുന്ന മിഥുന രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ശുഭകരവും അശുഭകരവുമായ മാറ്റങ്ങള്‍
ജ്യോതിഷം പ്രകാരം 9 ഗൃഹങ്ങളും കാലാകാലങ്ങളായി രാശിമാറുന്നുണ്ട്. ഓരോ രാശിക്കാരുടെ വ്യക്തി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും ഈ രാശിമാറ്റം. ഇത്തരം മാറ്റങ്ങള്‍ വ്യക്തി ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

നാല് രാശിക്കാരുടെ ജീവിതത്തില്‍
ഇത്തവണ ചൊവ്വ രാശിമാറിയതോടെ നാല് രാശിക്കാരുടെ ജീവിതത്തില്‍ അശുഭകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. ആ രാശിക്കാര്‍ ഏതാണെന്നും അവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

ഇടവം രാശി
ചൊവ്വയുടെ ഈ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് അത്ര ശുഭകരമല്ല. വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ഈ രാശിക്കാരുടെ ചെലവ് വലിയ രീതിയില്‍ വര്‍ദ്ധിക്കും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. വിവേകത്തോടെ വേണം സംസാരിക്കാന്‍. സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. പണം ചെലവഴിക്കുമ്പോള്‍ നല്ല രീതിയില്‍ ആലോചിച്ച് വേണം ചെയ്യാന്‍ അല്ലാത്ത പക്ഷം നിങ്ങള്‍ കുഴപ്പത്തില്‍ ചെന്നെ പെട്ടേക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും അശുഭകരമായ കാര്യങ്ങളാണ് ഈ സമയത്ത് സംഭവിക്കുക. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നേരിട്ടേക്കാം. പ്രതീക്ഷിക്കാതെ സ്ഥലം മാറ്റം ഉണ്ടായേക്കാം. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കലഹം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായേക്കാം. പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കണം.

വൃശ്ചികം
ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്. സംസാരങ്ങള്‍ സൂക്ഷിച്ച് വേണം. അടുത്ത ആളുകളുമായുള്ള ബന്ധം വഷളാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ആരോഗ്യം മോശമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

ധനു
ധനു രാശിക്കാരുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് അത്ര നല്ലതല്ല. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ശ്രദ്ധാ പൂര്‍വം സംസാരിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വേണം ചെയ്യാന്‍.












Click it and Unblock the Notifications