Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വയെ ഇനി ഒട്ടും പേടിക്കേണ്ട; ഈ രാശിക്കാർക്ക് പുതിയ വാഹനം, ഭൂമി എന്നിവ സ്വന്തമാവും, വരുമാനം കൂടും

ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.

marstransit2025new

ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർദ്ധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

എന്നാൽ ചൊവ്വയുടെ രാശിമാറ്റം നല്ല സ്വാധീനം ചെലുത്തുന്ന രാശിക്കാരുമുണ്ട്. ചൊവ്വ പുണർതത്തിൽ എത്തുന്നത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് വലിയ ഭാഗ്യനേട്ടങ്ങൾ ഇതുമൂലം ഉണ്ടാവുക. ഇവർക്ക് ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഒക്കെ പ്രാപ്‌തമായേക്കും. ഏതൊക്കെ രാശികളാണ് ഇവയെന്ന് നമുക്ക് നോക്കാം.

മേടം രാശി: ഇവരുടെ ജീവിതത്തിൽ ധാരാളം നല്ല മാറ്റങ്ങളുണ്ടാകും എന്നതാണ് പ്രധാന കാര്യം. ഇവരുടെ സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും. ഈ രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവരുടെ മുൻപിൽ പുതിയ വരുമാന മാർഗങ്ങൾ സൃഷ്‌ടിക്കപ്പെടുകയും അത് ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യും. ബിസിനസുകാർക്ക് വലിയ മുന്നേറ്റം തന്നെയുണ്ടാവും.

ചിങ്ങം: വരാനിരിക്കുന്ന രാശിമാറ്റത്തിൽ ചൊവ്വയുടെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. വാഹനം, ഭൂമി എന്നിവ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇതായിരിക്കും ഏറ്റവും മികച്ച സമയം. നിങ്ങൾക്ക് ജോലിയിൽ പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യത ഉണ്ട്. ഈ രാശിക്കാരുടെ വരുമാനം വർധിക്കും.

വൃശ്ചികം രാശി: ഈ രാശിക്കാർക്ക് വളരെയധികം ഭാഗ്യങ്ങളാണ് ലഭിക്കുക. സാമ്പത്തികമായും വ്യക്തിപരമായും ഇവർക്ക് വളർച്ചയുണ്ടാകും, കരിയറിലും ഇവർക്ക് നേട്ടങ്ങൾ കൈവരും. ബിസിനസുകാർ ബിസിനസ് മേഖലയിൽ സ്വയം വിപുലീകരിക്കും. വിദ്യാർഥികൾക്ക് ഇതാണ് ഏറ്റവും അനുകൂലമായ സമയം. ഉന്നത വിദ്യാഭാസ സാധ്യതകൾ കൂടി വരും. മത്സര പരീക്ഷകളിൽ ജയം സുനിശ്ചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+