ചൊവ്വയുടെ ഓരോ കളികളേ...; ഈ രാശിക്കാരുടെ മാനസിക സമ്മർദ്ദം ഉയരും, അനാവശ്യമായി പണം ചിലവാകും!
ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ ചലനങ്ങളും എല്ലാം ഏത് സമയത്തും നിരീക്ഷിക്കപ്പെടുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഉണ്ടാവുന്ന മാറ്റം പ്രധാനമാണ് താനും. ചിലപ്പോഴൊക്കെ ജീവിതത്തെ നല്ല നിലയിലേക്ക് നയിക്കാൻ അതിന് കഴിയും. മറ്റ് ചിലപ്പോൾ സന്തോഷകരമായ മാറ്റങ്ങൾ കൊണ്ട് നൽകാനും ഇവയ്ക്ക് സാധിക്കാറുണ്ട്. എന്നാൽ എല്ലായ്പോഴും അത്തരം ഗുണഫലങ്ങൾ മാത്രം ഇവ നൽകി കൊള്ളണം എന്ന നിർബന്ധമില്ല.
ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യുന്നു. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർദ്ധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. കരിയറിലും ജോലിയിലും വരെ വെല്ലുവിളികൾക്ക് സാധ്യത ഏറെയാണ്.
എന്നാൽ ചൊവ്വയുടെ രാശിമാറ്റം നല്ല സ്വാധീനം ചെലുത്തുന്ന രാശിക്കാരുമുണ്ട്. പക്ഷേ ഈ നവംബറിൽ സ്ഥിതി വ്യത്യസ്‌തമാണ്. നവംബര്‍ 6-ന് ചൊവ്വ വൃശ്ചികം രാശിയില്‍ അസ്‌തമിച്ച് കഴിഞ്ഞു. എന്നാല്‍ അതിന്റെ ചാഞ്ചാട്ടം ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഇക്കൂട്ടരുടെ ജീവിതത്തിൽ 139 ദിവസത്തോളം ഈ സ്വാധീനം തുടരും. ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.
മേടം രാശി: ചൊവ്വയുടെ അസ്‌തമയം ഇവർക്ക് നൽകുക ജീവിതത്തിലെ ഏറ്റവും മോശം സമയമാണ്. അതുകൊണ്ട് തന്നെ സമയത്ത് ഇവരുടെ മാനസിക സമ്മർദ്ദം വളരെയധികം കൂടുതൽ ആയിരിക്കും. ആശയവിനിമയത്തിന്റെ അഭാവം ജീവിതത്തില്‍ വെല്ലുവിളികള്‍ കൂടാൻ കാരണമാവും. ദാമ്പത്യജീവിതം എന്നന്നേക്കുമായി ഇല്ലാതാവും. രോഗാവസ്ഥകൾ കൂടി പിന്നാലെ വരുന്നതോടെ നിങ്ങൾ മാനസികമായും ശാരീരികമായും തളരും. എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത സ്ഥിതി വിശേഷമാവും വരിക.
മിഥുനം രാശി: കോടതി സംബന്ധമായ കാര്യങ്ങളുണ്ടെങ്കില്‍ അതില്‍ വലിയ പരാജയം സംഭവിക്കുന്നതിനാണ് യോഗം. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാവും. വലിയ സാമ്പത്തിക നഷ്‌ടം ഇവരെ തേടി എത്തും. ശത്രുക്കളുടെ ശക്തി കൂടിവരും. സാമ്പത്തികമായി നിങ്ങൾ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കഴിവതും ജീവിതത്തിൽ കടം വാങ്ങാതെ ഇരിക്കുക. കുടുംബത്തിൽ ഭിന്നത രൂക്ഷമാകും. സ്വത്ത് തർക്കം അടക്കമുള്ള കാര്യങ്ങൾ സാധ്യതകൾ ഏറെയാണ്.
മീനം രാശി: ഇവർക്ക് എല്ലാംകൊണ്ടും ഇക്കാലയളവ് നഷ്‌ടത്തിന്റേത് മാത്രമായിരിക്കും. സാമ്പത്തികമായി നിങ്ങൾ മോശം നിലയിലേക്ക് കൂപ്പുകുത്തും. കുടുംബത്തിൽ വഴിക്ക് വഴിക്ക് പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യത. നിങ്ങളുടെ ചിലവുകൾ ക്രമാതീതമായി വർധിക്കാനും പണം കൈയിൽ നിൽക്കാത്ത സാഹചര്യം ഉണ്ടാവാനും ഇടയുണ്ട്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാകും. അനാവശ്യമായി ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വരും. താൽപര്യമില്ലാത്ത കാര്യങ്ങൾ പോലും നിങ്ങളുടെ മേൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നു.












Click it and Unblock the Notifications