ജോലിയിൽ പ്രമോഷൻ ഉറപ്പ്, കീശയിൽ പണം വന്നുനിറയും, വിദേശ യാത്ര സുനിശ്ചിതം; നിങ്ങൾ ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തിന് വളരെയധികം പ്രാധാന്യമാണ് കൽപ്പിച്ചു നൽകിയിരിക്കുന്നത്. ഒരാളുടെ ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് നല്ല ഫലങ്ങളും ശുഭ സ്ഥാനത്തല്ലെങ്കിൽ അനവധി ദോഷങ്ങൾ വന്നുചേരുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ജാതകകാരന്റെ രാശിയിൽ ചൊവ്വയുടെ സ്ഥാനം എവിടെയെന്നത് വളരെയധികം നിർണായകമായ കാര്യങ്ങളിൽ ഒന്നാണ്.
വാസ്‌തവത്തിൽ ചൊവ്വ ദോഷത്തെക്കുറിച്ച് പരിഭ്രാന്തരാകുന്നതിന് പകരം, ചൊവ്വയെ പ്രീതിപ്പെടുത്തുകയും ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ചില ജോലികളിൽ ഏർപ്പെടണം. എങ്കിലും ഇതൊന്നും ഇല്ലാതെയും ചൊവ്വയുടെ ദോഷങ്ങൾ മാറാറുണ്ട്. ഒപ്പം എല്ലാവരും നീച ഗ്രഹമെന്ന് വിശേഷിപ്പിക്കുന്ന ചൊവ്വ ചിലപ്പോഴൊക്കെ നല്ല ഫലങ്ങളും നിങ്ങൾക്ക് നൽകാറുണ്ട്.

ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന ചൊവ്വയുടെ ചില പ്രവർത്തികൾ നിങ്ങൾക്ക് നല്ല നേട്ടമാകും നൽകുക. നിലവിൽ ചൊവ്വ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. 2024 ഡിസംബർ 7നാണ് ചൊവ്വ വക്രഗതിയിൽ പ്രവേശിച്ചത്. 80 ദിവസത്തോളം ചൊവ്വ ഇതേ അവസ്ഥയിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി 24 വരെ ഇങ്ങനെ തന്നെ തുടരുമെന്നതാണ് പ്രത്യേകത.
തുടർന്ന് അടുത്ത ദിവസം തന്നെ ചൊവ്വ വക്രഗതിയില്‍ നിന്നും നേര്‍രേഖയിലേയ്ക്ക് മാറും. ഇത് ചില രാശിക്കാരുടെ തലവര മാറ്റുന്ന കാര്യമാണ്. മൂന്ന് രാശിക്കാർക്കാണ് സൗഭാഗ്യങ്ങള്‍ വര്‍ധിക്കുന്നത്. മൂന്ന് രാശിക്കാർക്കാണ് സൗഭാഗ്യങ്ങള്‍ വര്‍ധിക്കുക. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്നും എന്തൊക്കെ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുക എന്നും നോക്കാം.
മേടം രാശി: ഇത്തരം മാറ്റങ്ങൾ ഇക്കുറി ഈ രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ വന്നെത്തും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങി പുരോഗതിയുണ്ടാകും. ഇവരുടെ കഷ്‌ടകാലം ഒഴിഞ്ഞ് സൗഭാഗ്യങ്ങൾ വർധിക്കും. ബിസിനസ് ആരംഭിക്കാൻ ഏറ്റവും അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവർക്ക് അത് പുരോഗതിയിലേക്ക് നയിക്കാനും സാധിക്കും. വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ശോഭിക്കാൻ കഴിയും. പണം വന്നുനിറയും.
തുലാം രാശി: ഇത്തവണ ഇവരുടെ ജോലിയിൽ പ്രമോഷൻ ലഭിക്കും. വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ സമയമായിരിക്കും വരാൻ പോവുന്നത്. കലാകായിക രംഗത്ത് ഇവർ മികച്ച പ്രകടനം കാഴ്‌ചവെക്കും. ജോലിയുടെ കാര്യങ്ങൾക്കായി വിദേശത്ത് പോകാൻ അവസരമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ നല്ല സാധ്യത തെളിയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒക്കെയും മാറും. നല്ല രീതിയിൽ ഇവരുടെ ജീവിതം മുന്നോട്ട് പോവും.
വൃശ്ചികം രാശി: ഇവരുടെ ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അവസരമാണ് വരുന്നത്. വിദ്യാർത്ഥികൾ അനുകൂല സാഹചര്യമാണ് ഇത്. ജോലി സ്ഥലത്ത് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനാകും എന്ന പ്രത്യേകതയുണ്ട്. ജീവിതത്തില്‍ ഇവരുടെ സൗഭാഗ്യങ്ങള്‍ കൂടും. ഈ രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. സമ്പത്ത് വര്‍ധിക്കും. പുതിയ വാഹനം വാങ്ങാനുള്ള അവസരവും വരും.












Click it and Unblock the Notifications