ചൊവ്വ കർക്കിടകം രാശിയിലേക്ക്; ഇവർ ശ്രദ്ധിക്കുക, കൈയിലെ പണം പോവുന്നത് അറിയില്ല, വാഹനം കേടാവും!

ജ്യോതിഷത്തിൽ ചൊവ്വയെ സേനാപതിയായാണ് കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹം കൂടിയാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.

mars transit 2026

ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

അത്തരത്തിൽ ഇപ്പോഴിതാ ചൊവ്വ കർക്കിടകം രാശിയിലേക്ക് നീങ്ങുകയാണ്. ഇത് ചില രാശിക്കാരെ മോശമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പറഞ്ഞത് പോലെ ചൊവ്വയ്ക്ക് രണ്ട് വശങ്ങളുണ്ട്. അതിൽ ദോഷകരമായ ഫലങ്ങളാണ് ഇപ്പോൾ ചില രാശിക്കാരെ കാത്തിരിക്കുന്നത്. നാല് രാശിക്കാരുടെ ജീവിതം തന്നെ ദുസ്സഹമാവും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ വന്നുചേരുമെന്ന് അറിയാം.

മേടം രാശി

ചൊവ്വ സംക്രമണം ചില കാര്യങ്ങളിൽ അനാവശ്യ സമ്മർദം സൃഷ്‌ടിച്ചേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത അധികമാണ്. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നതും അമിതമായി പണം ചെലവഴിക്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്.

കർക്കടകം രാശി

ഇക്കൂട്ടർ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും കൈവശമുള്ള പണം അറിയാതെ ചെലവാകാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യാത്രകളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വാഹനം കേടാവാനും ഇടയുണ്ട്.

തുലാം രാശി

കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം. സംസാരിക്കുമ്പോൾ ദേഷ്യം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. തിടുക്കത്തിൽ പ്രതികരിക്കുന്നത് ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കാം. സാമ്പത്തിക ഇടപാടുകളിൽ മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നതും ഒഴിവാക്കുക. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

മകരം രാശി

ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ചില തടസങ്ങൾ നേരിടേണ്ടി വരാം. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനും അധിക പരിശ്രമം ആവശ്യമായി വരാനും സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങളോ വലിയ സാമ്പത്തിക തീരുമാനങ്ങളോ എടുക്കുമ്പോൾ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം മുന്നോട്ട് പോകുന്നതാണ് ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma