Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വയുടെ നക്ഷത്രമാറ്റം ശുഭകരം; പ്രണയത്തിലും ദാമ്പത്യത്തിലും നല്ല വാർത്ത കേൾക്കും, ഈ രാശിക്കാരാണോ?

ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് കരുതപ്പെടുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നു. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.

ഇന്നേക്ക് അഞ്ചാം നാള്‍ സമ്പത്ത് കുമിഞ്ഞുകൂടും..! വരാനിരിക്കുന്നത് മഹാലക്ഷ്മിയോഗം, ഈ രാശിക്കാരാണോ?
ഇന്നേക്ക് അഞ്ചാം നാള്‍ സമ്പത്ത് കുമിഞ്ഞുകൂടും..! വരാനിരിക്കുന്നത് മഹാലക്ഷ്മിയോഗം, ഈ രാശിക്കാരാണോ?

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല എന്നതാണ് ഉത്തരം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

mars transit 2026

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ചൊവ്വ. സേനാപതിയായാണ് ചൊവ്വയെ ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നതും. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വ ജൂലൈ 24ന് നക്ഷത്രം മാറുകയാണ്, ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നോക്കാം.

മേടം രാശി

ഈ രാശിയെ ഭരിക്കുന്നത് ചൊവ്വ ആയതിനാൽ, നക്ഷത്രമാറ്റം ഈ കൂട്ടർക്ക് എല്ലാം കൊണ്ടും വളരെ ശുഭകരമായിരിക്കും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വലിയ തോതിൽ വർധിക്കും. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥർ ഇവരെ പ്രശംസിക്കും. മുടങ്ങി കിടന്ന ഫണ്ടുകൾ പാസാകും, നഷ്‌ടമായെന്ന് കരുതിയ പണം തിരികെ ലഭിക്കും. സ്വത്തിലോ ഭൂമിയിലോ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഇതാണ് ഏറ്റവും പറ്റിയ സമയം.

ചിങ്ങം

ചിങ്ങരാശിക്കാർക്ക്, ഈ ചൊവ്വ സംക്രമണം പുതിയ തൊഴിൽ പുരോഗതി ആയിരിക്കും കൊണ്ടുവരിക. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റത്തിനോ പുതിയ ജോലിക്കോ മികച്ച അവസരങ്ങൾ ലഭിക്കാനും ഇടയുണ്ട്. ബിസിനസിൽ പുതിയ ലാഭ സ്രോതസുകൾ ഉണ്ടാവും. പൂർവ്വിക സ്വത്തിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കാർ പോലെയുള്ള വലിയ വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ടാവും.

ധനു

ധനു രാശിക്കാർക്ക് ശത്രുക്കളെ കീഴടക്കാനും കോടതി വ്യവഹാരങ്ങളിൽ വിജയം നേടാനും പറ്റിയ സമയമാണിത്. ഇവരുടെ മനോധൈര്യം വർധിക്കും. ദീർഘകാലമായി രോഗബാധിതരായവർക്ക് ആരോഗ്യത്തിൽ പുരോഗതി അനുഭവപ്പെടുകയും ചെയ്യും. കായികം, രാഷ്ട്രീയം അല്ലെങ്കിൽ ഭരണപരമായ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ വിജയം കൈവരിക്കാൻ സാധിക്കും. പ്രണയം, വിവാഹം എന്നിവയിൽ ശുഭവാർത്ത കേൾക്കും.

ത്രിഗ്രഹി യോഗത്താൽ ഇവരുടെ ജീവിതം മാറും; പ്രണയം പൂവണിയും, ആഡംബര വസ്‌തുക്കൾ സ്വന്തമാക്കും!
ത്രിഗ്രഹി യോഗത്താൽ ഇവരുടെ ജീവിതം മാറും; പ്രണയം പൂവണിയും, ആഡംബര വസ്‌തുക്കൾ സ്വന്തമാക്കും!

മകരം

മകരം രാശിക്കാർക്ക് ഈ സംക്രമണം സാമ്പത്തികമായി ശക്തമാണെന്ന് തെളിയിക്കപ്പെടും. ഇവരുടെ ശമ്പളം പെട്ടെന്ന് വർധിച്ചേക്കാം. ബിസിനസ് യാത്രകൾ ലാഭകരമാകും. കുടുംബത്തിനുള്ളിൽ ഇവരുടെ സ്വാധീനം വർധിക്കും. സഹോദരങ്ങളുടെ പിന്തുണയോടെ, ഒരു പ്രധാന പദ്ധതി പൂർത്തീകരിക്കപ്പെടും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+