ചൊവ്വ കൊണ്ടുവരും മഹാഭാഗ്യം; അടിപൊളി ജോലിയും കൈനിറയെ പണവും..! കുടുംബത്തിൽ സമാധാനം
സത്യത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. അടുത്ത വർഷം ആദ്യം ചൊവ്വ ഗ്രഹം രാശിമാറുകയാണ്. അത് ചില രാശിക്കാരുടെ ജീവിതത്തിൽ മാറ്റത്തിന്റെ അലയൊലി കൊണ്ട് വരും എന്നതാണ് പ്രത്യേകത.
മകരം രാശി: ചൊവ്വയുടെ രാശിമാറ്റം ഇക്കൂട്ടരുടെ ജീവിതത്തിൽ ധൈര്യവും വിജയവും കൊണ്ടുവരും. മത്സരപ്പരീക്ഷകളിൽ ഇവർക്ക് ഉന്നതവിജയം തേടി വരും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കാൻ വളരെയധികം സാധ്യതയുണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇവർക്ക് ഉണ്ടാവുകയില്ല.
മീനം രാശി: ഇവർക്ക് ജീവിതത്തിൽ വിജയം തേടിയെത്തും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ലാഭവും ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയായിരിക്കും ഇത്. ആരോഗ്യ പ്രവർത്തനങ്ങൾക്കും ധാരാളം പിന്തുണ ലഭിക്കും. രോഗങ്ങൾ ഒക്കെ അകലും, സാമ്പത്തികമായി ഇവർ മുന്നേറും.
വൃശ്ചികം രാശി: ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. ബിസിനസിൽ ഗുണപരമായ മാറ്റങ്ങൾക്ക് വളരെയധികം സാധ്യത. കമിതാക്കൾക്ക് ഏറ്റവും മികച്ച സമയമായിരിക്കും ഇത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. ജോലിയിൽ നല്ല മാറ്റങ്ങൾക്ക് അവസരമുണ്ട്.
കര്‍ക്കിടകം രാശി: ഞെട്ടിക്കുന്ന സാമ്പത്തിക ലാഭം ഇവരെ തേടിയെത്തും. ജീവിതത്തിൽ ഉയർച്ചയും സന്തോഷവും വന്നുചേരാനിടയുണ്ട്. വിദേശത്ത് ജോലി തേടുന്നവർക്ക് അനുകൂലമായ സമയമായിരിക്കും ഇത്. ഐശ്വര്യവും സമൃദ്ധിയും കുടുംബത്തിൽ വരും. ദാമ്പത്യത്തിൽ എല്ലാവിധ സുഖങ്ങളും ഇവർക്കുണ്ടാവും.
ഇടവം രാശി: സാമ്പത്തിക നേട്ടങ്ങൾ ധാരാളമായി ഇവരെ തേടിയെത്തും. നിക്ഷേപങ്ങള്‍ക്കും ഏറ്റവും മികച്ച സമയമായിരിക്കും ഇത്. പുതിയ വരുമാനമാർഗം വന്നുചേരും. ജോലിയിൽ ഉയർച്ചയും ശമ്പള വർധനയും ഒക്കെ വന്നുചേരും. കുടുംബത്തിൽ സന്തോഷവും സമാധാനവും എത്തും. കടം കൊടുത്ത പണം ഉൾപ്പെടെ ഏറെക്കാലമായി കുടുങ്ങി കിടക്കുന്ന ഫണ്ട് തിരികെ കിട്ടും.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications