Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവത തൊട്ടടുത്ത്, ശ്രമിച്ചാല്‍ മാത്രം മതി; ചൊവ്വയുടെ രാശിമാറ്റം ഈ 3 രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും

ജ്യോതിശാസ്ത്രത്തില്‍ വളരെ അധികം അപൂര്‍വതകളുള്ള ഗ്രഹമാണ് ചൊവ്വ. ശുഭസ്ഥാനത്ത് ചൊവ്വ വിരാജിച്ചാല്‍ ഈ ഗ്രഹത്തോളം ഗുണപരമായ മറ്റൊന്നില്ല. എന്നാല്‍ അശുഭസ്ഥാനത്താണെങ്കിലോ വളരെ അധികം ദോഷങ്ങളും ഉണ്ടാകും. പൊതുവെ ചൊവ്വയെ ഭൂമി, ധൈര്യം, ഊര്‍ജ്ജം, വിവാഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കി വരുന്നത്.

ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വയെ പൊതുവെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ചൊവ്വ ഇടവം രാശിയിലാണ് വിരാജിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 16 ന് ചൊവ്വ മിഥുന രാശിയിലേക്ക് പ്രവേശിക്കും. ചൊവ്വയുടെ ഈ രാശി മാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ മാറ്റം ഏറ്റവും ഗുണം വര്‍ഷിക്കാന്‍ പോകുന്നത് മൂന്ന് രാശിക്കാര്‍ക്കായിരിക്കും.

1

മിഥുനം, കര്‍ക്കിടകം, ചിങ്ങം രാശിക്കാര്‍ക്കാണ് ചൊവ്വയുടെ രാശി മാറ്റം ഏറ്റവും ഗുണപരമാകുന്നത്. ജ്യോതിഷ പ്രകാരം ചൊവ്വയുടെ അനുഗ്രഹം ലഭിച്ച രാശിക്കാരുടെ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. ചൊവ്വ സംക്രമത്തിന്റെ ശുഭഫലം ഈ രാശിക്കാരില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കും എന്ന് നമുക്ക് നോക്കാം

2

ചൊവ്വയുടെ രാശി മാറ്റം ഏറ്റവും കൂടുതല്‍ ഗുണം കാംക്ഷിക്കുന്നത് മിഥുനം രാശിക്കാര്‍ക്കാണ്. ഒക്ടോബര്‍ 16 ന് രാശി മാറുന്നത് മുതല്‍ മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കുകയായി. ഇവരുടെ വരുമാനം വര്‍ധിക്കും, തൊഴില്‍-വ്യാപാരത്തില്‍ ലാഭമുണ്ടാകുകയും ചെയ്യും. സാമ്പത്തിക സ്ഥിതി ഉയരാനും സാധ്യത കാണുന്നുണ്ട്

3

ജോലിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും. തൊഴിലിടത്തില്‍ പ്രശംസക്ക് പാത്രമായി തീരും. മുതിര്‍ന്നവരുടെ സഹായവും ഉപദേശവും ലഭിക്കും. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ് എന്നാണ് കാണുന്നത്. ദാമ്പത്യത്തിലെ അലട്ടല്‍ മാറും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത വന്ന് ചേരും

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

കര്‍ക്കടക രാശിക്കാരുടെ കരിയറിന് ചൊവ്വ സംക്രമണം വളരെ നല്ലതായിരിക്കും എന്നാണ് കാണുന്നത്. മികച്ച പാക്കേജുള്ള ഒരു പുതിയ ജോലിയുടെ ഓഫര്‍ ലഭിക്കാന്‍ വലിയ സാധ്യതയുണ്ട്. പ്രവര്‍ത്തന ശൃംഖല വിപുലവും ശക്തവുമാകും. കര്‍ക്കടക രാശിക്കാര്‍ക്ക് നിക്ഷേപത്തിന് നല്ല സമയമാണ്. പുതിയ വാഹനം വാങ്ങാനും ഉചിതം.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

5

ചൊവ്വയുടെ ഈ രാശിമാറ്റം ചിങ്ങം രാശിക്കാരേ കാത്തിരിക്കുന്നത് വലിയ സൗഭാഗ്യമാണ്. മുടങ്ങി കിടക്കുന്ന ജോലികള്‍ ചെയ്തു തുടങ്ങാം. ഏത് കാര്യത്തിനും ഭാഗ്യത്തിന്റെ സഹായവും ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയിക്കാനാകും. ദൂരെ സ്ഥലത്തേക്ക് യാത്ര പോകാന്‍ അവസരം. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പിണങ്ങി നിന്നവര്‍ മടങ്ങി വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സന്താന ഭാഗ്യവും വന്നു ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+