ചൊവ്വ രാശി മാറി, ഇനി 42 നാൾ 6 രാശിക്കാർക്ക് കഷ്‌ടകാലം; കടം വാങ്ങരുത്, വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക!
വേദ ജ്യോതിഷത്തിൽ, സാധാരണയായി ഗ്രഹങ്ങളുടെ ചലനം വ്യക്തികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതിൽ തന്നെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ഊർജ്ജത്തിന്റെയും ഉൾപ്പെടെ ഗ്രഹമായ ചൊവ്വയുടെ രാശിമാറ്റം ആവട്ടെ ഒരു പ്രധാന ജ്യോതിശാസ്ത്ര സംഭവമായാണ് പൊതുവെ കരുതുന്നത്. ഇപ്പോഴിതാ ജൂൺ 21 ഞായറാഴ്‌ചയായ ഇന്ന് ചൊവ്വ തന്റെ രാശിചക്രം മാറ്റി വൃശ്ചികരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
വരുന്ന ഓഗസ്‌റ്റ് 2 വരെ ചൊവ്വ വൃശ്ചികരാശിയിൽ തന്നെ തുടരും. അതിനർത്ഥം 42 ദിവസം ഈ പ്രതിഭാസം നീണ്ടുനിൽക്കും എന്നാണ്. ഈ പ്രധാന ഗ്രഹമാറ്റം 12 രാശിചക്രങ്ങളുടെയും ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് കാരണമാകുമെന്ന് പ്രത്യേകം നിങ്ങൾ ഓർക്കേണ്ടതുണ്ട്. ചില രാശിചിഹ്നങ്ങൾക്ക് ഈ സംക്രമണം വിജയത്തിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ, മറ്റു ചിലതിന്, പ്രത്യേക ജാഗ്രതയും ശ്രദ്ധയും ഒക്കെ പുലർത്തേണ്ട സമയം കൂടിയാണിത്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് നോക്കാം.

മേടം
ചൊവ്വയുടെ ഈ സംക്രമണം മേട രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ കരുതൽ ആവശ്യപ്പെടുന്ന ഒന്നാണ്. അനാവശ്യ ചെലവുകൾ വർധിക്കാനും നിക്ഷേപങ്ങളിൽ പ്രതീക്ഷിച്ച നേട്ടം വൈകാനും സാധ്യത ഏറെയാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കുകയും പ്രധാന സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച് എടുക്കുകയും ചെയ്യുക.
മിഥുനം
ഈ കാലയളവിൽ തന്നെ മാനസിക സമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. ജോലിഭാരവും യാത്രകളും ക്ഷീണം ഈ കൂട്ടർക്ക് സൃഷ്‌ടിച്ചേക്കാം. രഹസ്യശത്രുക്കളിൽ നിന്ന് ചെറിയ തടസങ്ങൾ നേരിടേണ്ടി വരാമെന്നതാണ് കാര്യം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും വിശ്രമത്തിനും പ്രാധാന്യം നൽകുകയും വേണം.
ചിങ്ങം
തൊഴിൽ മേഖലയിലാണ് കൂടുതൽ വെല്ലുവിളികൾ പ്രതീക്ഷിക്കുന്നത്. മേലുദ്യോഗസ്ഥരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ സൂക്ഷ്മമായി വിലയിരുത്തുക. കുടുംബത്തിനായി സമയം കണ്ടെത്തുന്നതും ബന്ധങ്ങളിൽ സൗഹൃദം നിലനിർത്തുന്നതും ഗുണകരമാകും.
തുലാം
സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. കടം വാങ്ങുകയോ വലിയ നിക്ഷേപങ്ങൾ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുക. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ആരോഗ്യപരമായി ഭക്ഷണക്രമത്തിലും ഉറക്കത്തിലും ഒക്കെ വേണ്ട ശ്രദ്ധ നൽകുന്നത് നല്ലതാണ്.
വൃശ്ചികം
ചൊവ്വയുടെ സ്വാധീനം ദാമ്പത്യജീവിതത്തിലും പങ്കാളിത്ത ബിസിനസുകളിലും കൂടുതൽ ദോഷകരമായി പ്രകടമാകാം. ജീവിതപങ്കാളിയുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. നിയമപരമായ വിഷയങ്ങളോ കരാറുകളോ ഉണ്ടെങ്കിൽ സൂക്ഷ്‌മമായി പരിശോധിക്കുക. ക്ഷമയും നയപരമായ സമീപനവും ഈ കാലയളവിൽ ഏറെ സഹായകരമാകും.
കുംഭം
വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില സമ്മർദ്ദങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത എല്ലാം കൊണ്ടും ഉണ്ട്. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ ഒന്നും തന്നെ തിടുക്കത്തിൽ എടുക്കരുത്. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക. നിങ്ങളുടെ തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താൻ അധിക പരിശ്രമം ആവശ്യമായി വരാം.












Click it and Unblock the Notifications