Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വ ചില്ലറക്കാരനല്ല, ഈ മാറ്റം ചിലർക്ക് ഗുണം ചിലർക്ക് ദോഷം; ബന്ധുക്കളുമായി പ്രശ്‌നം, കടങ്ങൾ തീരും!

ചൊവ്വ വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. ചൊവ്വയെ ജ്യോതിഷത്തിൽ സേനാപതി എന്ന നിലയിലാണ് കണക്കാക്കുന്നത്. യുദ്ധം, ധൈര്യം, ശക്തി, മത്സരം, ആക്രമണം, പ്രതികരണം, സംരക്ഷണം എന്നിങ്ങനെയുള്ള ഗുണങ്ങൾ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നവഗ്രഹങ്ങളിൽ അവർ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. എല്ലാവരും ഭയത്തോടെ കാണുമെങ്കിലും ചൊവ്വയ്ക്ക് ഏറെ ഗുണങ്ങളുണ്ട്.

ചൊവ്വയുടെ മൂലകം അഗ്നിയാണ്. അതിനാൽ ഈ ഗ്രഹം ശക്തമായ ഇച്ഛാശക്തി, ആവേശം, ഉത്സാഹം, ലക്ഷ്യസാധനത്തിന് ഉള്ള ആഗ്രഹം എന്നിവയെ പ്രതിനിധീകരിക്കുന്നു. എല്ലാ തരത്തിലുള്ള ശാരീരിക ഊർജ്ജത്തെയും, പ്രത്യേകിച്ച് ലൈംഗിക ഊർജ്ജത്തെയും ചൊവ്വ പ്രതിനിധീകരിക്കുന്നു എന്നതും നമ്മൾ അറിയേണ്ട കാര്യമാണ്.

marstransit2025

ജാതകത്തിൽ ചൊവ്വ ശക്തമായ സ്ഥാനത്താണെങ്കിൽ വ്യക്തിക്ക് ധൈര്യവും വിജയവും, ഭൂമിലാഭം, ഭൂമിസംബന്ധമായ ഇടപാടുകളിൽ നേട്ടം, കരിയറിൽ പുരോഗതി, കായിക ശക്തി, യുവത്വം എന്നിവ ലഭിക്കും, മറിച്ച് ദോഷ സ്ഥാനത്താണെങ്കിൽ രക്തസംബന്ധമായ രോഗങ്ങൾ, ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങൾ, അനാവശ്യമായ ദേഷ്യം, സാമ്പത്തിക നഷ്‍ടം, ടെൻഷൻ എന്നിവയ്ക്ക് സാധ്യതയുണ്ട്.

സാധാരണയായി ചൊവ്വയുടെ രാശിമാറ്റം 12 രാശികളിൽ സ്വാധീനം ചെലുത്താറുണ്ട്, എന്നാൽ എല്ലാവർക്കും ഇത് ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രം. ഈ മാസം 28ന് അതായത് കർക്കടകം 12ന് ചൊവ്വ കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. സെപ്റ്റംബർ 13 വരെ ഇതേ അവസ്ഥയിൽ തുടരുകയും ചെയ്യും. സെപ്റ്റംബർ 13ന് ചൊവ്വ തുലാം രാശിയിലേക്ക് പ്രവേശിക്കും.

ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന കുജ -കേതു യോഗത്തിന് അവസാനമാവുകയാണ്. കാളസർപ്പയോഗത്തിനും ഇതോടെ അവസാനമായിരിക്കുന്നു. കഴിഞ്ഞ കുറച്ച് കാലമായി കാളസർപ്പയോഗം തുടരുകയാണ്. സാധാരണ ഒരു രാശിയിൽ 45 ദിവസമാണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാൽ ഇത്തവണ കന്നി രാശിയിൽ ചൊവ്വ 50 ദിവസം തുടരുമെന്നാണ് കരുതുന്നത്.

മേടക്കൂർ: ഈ സമയം ആറാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. മേടക്കൂറുകാർക്ക് ചൊവ്വയുടെ രാശിമാറ്റം വളരെ ​നല്ല രീതിയിൽ ഗുണം ചെയ്യും. ഇവരുടെ ആത്മവിശ്വാസം വർധിക്കും. ചെയ്യുന്ന പ്രവർത്തികളിലെല്ലാം ഇവർക്ക് കാര്യമായ വിജയമുണ്ടാവും. അധികാര സ്ഥാനങ്ങളിൽ എത്താൻ സാധ്യതയുണ്ട്. കരിയറിൽ മികച്ച നേട്ടങ്ങളുണ്ടാകും. എല്ലാവരും നിങ്ങൾക്ക് പിന്തുണയുമായി എത്തും. നേതൃപദവി ലഭിക്കാനിടയുണ്ട്. ബിസിനസിൽ അനുകൂലമായ വളർച്ച ഉറപ്പാവും. സാമ്പത്തിക നേട്ടമുണ്ടാകും. വസ്‌തുവുമായി ബന്ധപ്പെട്ട കേസുകളിൽ ജയം ഉറപ്പ്. ഇവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. കടം മുഴുവൻ വീട്ടും.

ഇടവക്കൂർ: ഇവർക്ക് ഈ കാലഘട്ടം അത്ര നല്ലതായിട്ടാവില്ല അനുഭവപ്പെടുക. ഇവർ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്. ജോലിയിലും കാര്യമായ മുന്നേറ്റം ഉണ്ടാവാൻ സാധ്യത കുറവാണ്. ഇവരുടെ ജോലിയിൽ താൽപര്യം കുറയും. ജോലി ഉപേക്ഷിച്ചാൽ ഉടനെ മറ്റൊരു ജോലി കിട്ടാൻ സാധ്യത കുറവായതിനാൽ ആലോചിച്ച് തീരുമാനം എടുക്കുക. നിരവധി വിമർശനങ്ങൾ ഇവർ നേരിടേണ്ടി വരുക സ്വാഭാവികമാണ്. ഇക്കൂട്ടർ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാ​ഗ്രത പുലർത്തുക. പല വഴിക്ക് പണം നഷ്‌ടമാവാൻ സാധ്യത.

കർക്കിടകക്കൂർ: ഇവർക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകുന്ന കാലമാണിത്. സ്വന്തം ശക്തികളെ ഇവർ തിരിച്ചറിയും. ഇക്കൂട്ടരുടെ തൊഴിൽ രം​ഗത്തെ തടസങ്ങളെ മറികടക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമായിരിക്കും ഇത്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ ഇവർക്ക് അവസരമുണ്ടാവും. ആഗ്രഹങ്ങൾ സഫലമാകും. ഇവർക്ക് ഭൂമി വാങ്ങാൻ യോ​ഗമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും കാര്യമായി ഉണ്ടാകും. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഇവർക്ക് പ്രതിസന്ധികളെ നേരിടാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+