Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് വിദേശത്തേക്ക് പറക്കാം, ആരോഗ്യ പ്രശ്‌നങ്ങൾ അകലും; അവിവാഹിതർക്ക് വിവാഹ യോഗം..!

വേദ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദുമതത്തിൽ കൽപ്പിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

astromarsvenusconjuction

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാന കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇവയിൽ ഏതിനെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ, വ്യതിയാനങ്ങളോ സംഭവിച്ചാൽ അതാത് ജാതകകാരൻമാരെ അത് ബാധിക്കും. അത് ചിലപ്പോൾ ധനയോഗങ്ങളോ സവിശേഷമായ രാജയോഗങ്ങളോ ഒക്കെ ആയിരിക്കാം. എന്തെന്നാൽ രാജയോഗങ്ങളുടെ രൂപീകരണം പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമാവുകയും ജീവിതത്തിൽ നല്ല മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് പ്രധാന വിഷയം.

ഇത്രയൊക്കെ പറഞ്ഞുവന്നത് അടുത്ത് വരാനിരിക്കുന്ന ഒരു ഗ്രഹ സംയോഗവും അതിനോട് ചേർന്ന് ചിലർക്കുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും സൂചിപ്പിക്കാനാണ്. ഡിസംബർ മാസത്തിൽ പ്രധാന ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് വഴി വലിയ ഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഇത് കരിയറിൽ സന്തോഷവും സമാധാനവും ഒക്കെ കൈവരാൻ സഹായിച്ചേക്കും. ഏതൊക്കെയാണ് ആ രാശികളെന്നും നേട്ടങ്ങൾ എന്തെന്നും അറിയാം.

മേടം രാശി: ഇക്കൂട്ടർ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പ്രമാണിച്ച് ഡിസംബര്‍ അവസാനത്തോടെ സമ്പന്നരാകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ഇവർക്ക് ഭാഗ്യപ്പെരുമഴയായിരിക്കും പിന്നീട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് നിറയും. ഇവരുടെ ആ​ഗ്രഹങ്ങളെല്ലാം തന്നെ സഫലമാകും. സാമ്പത്തിക പ്രശ്‌നങ്ങൾ അകലുകയും ചെയ്യും. ആരോ​ഗ്യ പ്രശ്‌നങ്ങൾ പൂർണമായി ഇല്ലാതാവും.

മിഥുനം രാശി: എല്ലാം കൊണ്ടും ഇവർക്ക് അനുകൂലമായ കാലയളവാണിത്. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ ഏറെയാണ്. ഇവർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വരുമാനം ഇരട്ടിയായി തീരും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമായിരിക്കും. മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ സാധ്യത. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.

തുലാം രാശി: ഇവരുടെ ജീവിതത്തിൽ ഡിസംബർ മാസത്തോടെ സന്തോഷകരമായ പല മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റങ്ങൾ പ്രകടമാവും. അർഹിച്ച അം​ഗീകാരങ്ങൾ തേടിയെത്തും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായിട്ടുള്ള സമയമായിരിക്കും ഇത്. അവിവാഹിതർക്ക് വിവാഹയോ​ഗവും കാണുന്നുണ്ട്.

കുംഭം രാശി: ഇവർക്ക് ബിസിനസിൽ സാമ്പത്തിക ലാഭം നേടാനാകും. തൊഴില്‍പരമായും അനുകൂലമായ പല മാറ്റങ്ങളും ദൃശ്യമാകും. ജീവിതത്തിലെ ലക്ഷ്യങ്ങളൊക്കെ ഇവർക്ക് പൂർത്തിയാക്കാനാകും. ആരോ​ഗ്യ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. ജീവിതത്തിൽ ആ​ഗ്രഹിക്കുന്നതൊക്കെ നേടാനും മറ്റും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+