Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്ര മംഗള യോഗം വരുന്നു; ഈ രാശിക്കാർക്ക് പുതിയ വീടും കാറും വാങ്ങാൻ അവസരം, വരുമാനം ഇരട്ടിയാവും!

ജ്യോതിഷം ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്ന ഒന്നാണ് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ തന്നെ വ്യക്തമാക്കുന്നു. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

mangalshukrayogam

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

എന്നാൽ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ ആയിരിക്കണം നോക്കികാണുവാൻ.

ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ചൊവ്വയും ശുക്രനും സംയോജിക്കുന്നതു വഴി സവിശേഷമായ ശുക്ര മംഗള യോഗത്തിന് കാരണമാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതൊരു സാധാരണ യോഗമല്ല, മറിച്ച് നിരവധി നേട്ടങ്ങൾ നൽകുന്ന സവിശേഷമായ യോഗങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

മകരം രാശിയില്‍ ശുക്രനും ചൊവ്വയും സംയോജിക്കുന്നതിന്റെ ഫലമായാണ് സുപ്രധാനയോഗം കാത്തിരിക്കുന്നത്. ജ്യോതിഷ സംബന്ധമായ നല്ല മാറ്റങ്ങള്‍ക്കാണ് ചിലരിൽ ഇത് തുടക്കമിടുന്നത്. ചൊവ്വയും ശനിയും മകരം രാശിയില്‍ ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്തൊക്കെയാണ് ഈ യോഗം മൂലം ചില രാശിക്കാർക്ക് ലഭിക്കുക എന്നറിയാം.

ഇടവം രാശി: ഇവർക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങൾ അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ളതാവും. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ സമയം പരിഹാരം കാണാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ നല്ല വാർത്ത കേൾക്കാം. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനയും ഒക്കെയുണ്ടാവും.

തുലാം രാശി: ഇവർക്ക് ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കും. പുതിയ വാഹനം, വീട്, ഭൂമി എന്നിവ സ്വന്തമാക്കുന്നതിന് സാധിക്കും. ഭാഗ്യം ഏത് സമയത്തും ഇവരെ തുണയ്ക്കുന്നു. വരുമാനം ഇരട്ടിയാവുന്നതിന് സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവും.

ധനു രാശി: ജീവിതം കൂടുതൽ സന്തോഷകരമാവും. ചൊവ്വയുടേയും ശുക്രയുടേയും സംയോഗം നല്ല നേട്ടങ്ങൾ നൽകും. സംസാരിച്ച് ആളുകളെ സ്വാധീനിക്കുന്നതിന് സാധിക്കും. വരുമാനം കുത്തനെ ഉയരാൻ സാധ്യത കാണുന്നു. ജോലിയില്‍ നല്ല അവസരങ്ങള്‍ നിരവധിയായി തേടിയെത്തും. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നതിന് സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+