ബുധൻ നേർരേഖയിൽ വരും മാർച്ചിൽ; ധനം പടിപടിയായി എത്തും, ഈ രാശിക്കാർ ആശിച്ച കാർ വാങ്ങും..!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
ഇക്കാര്യത്തിൽ പിന്നെ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ കഴിയുന്നതാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
മേൽ പറഞ്ഞ ഗണത്തിൽ പെട്ട ഏറെ പ്രത്യേകതകൾ ഉള്ളൊരു ഗ്രഹമാണ് ബുധൻ. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നേർഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഈ മാർച്ച് മാസത്തിൽ തന്നെ ബുധന്റെ നേർഗതി സഞ്ചാരം നടക്കും. വൃശ്ചികം രാശിയിലാണ് ബുധൻ നേർഗതിയിൽ സഞ്ചരിക്കുക. ഇത് ഒരു വലിയ ഇടവേള വരെ അവിടെ തന്നെ തുടരും. അത് ചില രാശിക്കാർക്ക് ഗുണകരമാവും എന്നാണ് വിലയിരുത്തുന്നത്.
നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇതെന്ന് പറയാം. ഇത് ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.
ഇടവം രാശി
ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പൂർണമായി ഇല്ലാതാകും. ഒറ്റരാത്രി കൊണ്ട് എല്ലാം ശരിയാകണമെന്നില്ല എന്നത് പ്രത്യേകം ഓർക്കണം. അതല്ലാതെ പതിയെ പതിയെ സാമ്പത്തികമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മാറി സാമ്പത്തിക നില മെച്ചപ്പെടുകയാണ് ചെയ്യുക. ഈ രാശിക്കാരുടെ ജീവിതം തന്നെ ഇക്കാലയളവിൽ മാറും.
മിഥുനം രാശി
ബുധൻ രാശി മാറുന്ന കാലയളവിൽ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. മിഥുനം രാശിയുടെ അധിപനായിരിക്കും ബുധൻ. മുടങ്ങിക്കടന്ന ജോലികൾ ഇവർക്ക് വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് കാര്യം. ആശയവിനിമയത്തിലുണ്ടായിട്ടുള്ള തടസങ്ങൾ എല്ലാം നീങ്ങും. പുതിയ വരുമാന സ്രോതസുകൾ ഇവർക്ക് മുന്നിലെത്തും.
കന്നി രാശി
ഈ രാശിക്കാർക്ക് കാലങ്ങൾക്ക് ശേഷം ബുധൻ നേർരേഖയിലേക്ക് വരുന്നത് അനുകൂലമായി തീരും. കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. മാത്രമല്ല ഈ ജ്യോതിഷ മാറ്റത്തിന്റെ സ്വാധീന ഫലമായി പുതിയ വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും.












Click it and Unblock the Notifications