ഈ കൂറുകാരുടെ വീടുപണി മുടങ്ങും; കച്ചവടത്തിൽ വലിയ നഷ്‌ടം തേടിവരും, രോഗത്തിന് ശമനം ഉണ്ടാവില്ല
ഹിന്ദുമത പ്രകാരം ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നതും സമർത്ഥിക്കുന്നതും. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി കഴിയും. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളുണ്ട്. എങ്കിലും അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. എന്നാൽ രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് മറ്റൊരു പ്രധാന വിഷയം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
ഇവയിൽ ഏതിനെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ, വ്യതിയാനങ്ങളോ സംഭവിച്ചാൽ അതാത് ജാതകകാരൻമാർക്ക് അത് ബാധിക്കും. അത് ചിലപ്പോൾ ധനയോഗങ്ങളോ സവിശേഷമായ രാജയോഗങ്ങളോ ഒക്കെ ആയിരിക്കാം. എന്തെന്നാൽ രാജയോഗങ്ങളുടെ രൂപീകരണം പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമാവുകയും ജീവിതത്തിൽ നല്ല മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം.
അടുത്തിടെ രണ്ട് സുപ്രധാന ഗ്രഹങ്ങൾ കൂടിച്ചേരുന്നത് വഴി കാര്യമായ മാറ്റമാണ് ചില രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. ബുധനും ചൊവ്വയുമാണ് അത്. ഈ കൂടിച്ചേരൽ പക്ഷേ ചില രാശിക്കാർക്ക് കടുത്ത നഷ്‌ടം ആയിരിക്കും കൊണ്ട് വരിക. അത് വെറുതെ പറയുന്നതല്ല. ജീവിതത്തിലും ബിസിനസിലും ഒക്കെ ഇക്കൂട്ടർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഏതൊക്കെയാണ് ആ കൂറുകാരെന്നും എന്തൊക്കെ നഷ്‌ടം ഉണ്ടാവുമെന്നും നോക്കാം.
മേടക്കൂർ: അഷ്‌ടമഭാവത്തിലാണ് കുജബുധയോഗം ഭവിക്കുന്നത്. എട്ടാമെടത്തിലെ ചൊവ്വ അശുഭനും ദോഷഫലദാതാവുമാണെന്ന് പൊതുവെ പറയപ്പെടുന്നു. കാര്യതടസം സൃഷ്ട്ടിക്കും. അധികാര സ്ഥാനത്തുള്ളവർക്ക് വെല്ലുവിളികൾ ഉണ്ടാവാൻ ഇത് മാത്രം മതി. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ തേടിയെത്തും. മാനസികമായ പിരിമുറുക്കം കൂടുതലായി അനുഭവപ്പെടുന്ന കാലയളവ് കൂടിയായിരിക്കും ഇത്.
ഇടവക്കൂർ: ഏഴാം ഭാവത്തിലാണ് കുജ ബുധയോഗം സംഭവിക്കുക. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ തടസങ്ങളുണ്ടാവുന്നതാണ്. യാത്രകൾ നിഷ്പ്രയോജനകരമായി മാറിയേക്കും. വിദേശത്തുളളവർക്ക് തൊഴിൽ പ്രശ്‌നങ്ങൾ അധികരിക്കാനിടയുണ്ട്. കച്ചവടം നഷ്‍ടത്തിലാവാൻ സാധ്യതയുണ്ട്. ദേഹക്ലേശം, മുറിവുകൾ, ഉറക്കക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് ഗുണം കുറയുന്ന കാലമായിരിക്കും. തമ്മിൽ കലഹങ്ങൾ വന്നേക്കാം. ദാമ്പത്യത്തെയും സ്വരക്കേടുകൾ ബാധിക്കുന്നതാണ്.
വൃശ്ചികക്കൂർ: ബുധനും ജന്മരാശിയിൽ അനുകൂലനല്ല. സമ്മർദ്ദങ്ങൾ ആവർത്തിക്കുന്നതായിരിക്കും. ഏകാഗ്രത നഷ്‌ടപ്പെടും. ജീവിതശൈലീ രോഗങ്ങൾ അധികരിച്ചേക്കും. ബിസിനസിൽ വരുമാനം കുറയാം. വലിയ തോതിൽ മുതൽമുടക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ വേള ഉചിതമല്ല. യാത്രകളിൽ കളവ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കൾ നിസാരകാരണത്താൽ വിരോധിക്കാം. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ വേണം. ഗൃഹനിർമ്മാണം മുടങ്ങാൻ സാധ്യത.












Click it and Unblock the Notifications