ബുധനും ശനിയും ചൊവ്വയും ചേർന്നാൽ കെങ്കേമം; ഈ രാശിക്കാർക്ക് ബംപർ നേട്ടം, വിവാഹം നടക്കാൻ സാധ്യത!
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ്. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്.
വേദ ജ്യോതിഷത്തിലെ സുപ്രധാന ഗ്രഹമായ ശനി കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്നു.
അതുപോലെ ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെയാണ് ഇത് ഉയർത്തുക.
ഈ മൂന്ന് ഗ്രഹങ്ങളെ കുറിച്ചും ഇപ്പോൾ പ്രത്യേകം എടുത്തു പറഞ്ഞത് ഒരിക്കലും വെറുതെയല്ല. ചൊവ്വ, ചന്ദ്രൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങളൊന്നിച്ച് മീനം രാശിയിലേക്ക് നീങ്ങുന്നത് രാജയോഗസമാനമായ ചതുർഗ്രഹിയോഗമാണ് നൽകുന്നത്. പല രാശിക്കാരുടെയും ജീവിതം മാറ്റി മറിക്കാൻ കെൽപുള്ള രാജയോഗമാണ് ഇത്. ആർക്കൊക്കെ എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
മേടം രാശി: ചതുർഗ്രഹി യോഗത്തിൽ ഇവർക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിൽ സംബന്ധമായി വലിയ മാറ്റങ്ങളുണ്ടായിരിക്കും ഉണ്ടാവുക. ജോലിയിൽ എല്ലാവിധ ഉയർച്ചയുമുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഇടവം രാശി: പുതിയ തൊഴിൽ അവസരങ്ങൾ ഇവരെ തേടിയെത്തും. ജോലിയിൽ സ്ഥാനക്കയറ്റം ഉറപ്പാണ്. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമായിരിക്കും ഇത്. വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നതാണ് മറ്റൊരു സന്തോഷ വാർത്ത. സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇവർക്ക് ഇനി മുതൽ ഉണ്ടാവുകയില്ല.
മിഥുനം രാശി: വിദേശയാത്രകൾക്ക് എല്ലാവിധ യോഗവും കാണുന്നു. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ പ്രശസ്‌തിയും ബഹുമാനവും വർധിക്കും. പൂർവ്വിക സ്വത്ത് ഇവർക്ക് ലഭിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ദാമ്പത്യ ജീവിതം കൂടുതൽ മികച്ചതായും സുഖകരമായും മാറും. എല്ലാവിധ ആനുകൂല്യങ്ങളും ഇവർ വരും.












Click it and Unblock the Notifications