Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രണ്ട് ദിവസം.. അത് കഴിഞ്ഞാല്‍ ഇവര്‍ക്ക് ലോട്ടറിയടിക്കും, വരുമാനം രണ്ടിരട്ടി കൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ സന്തോഷത്തിന് ഗ്രഹങ്ങളുടെ സ്ഥാനം, രാശി എന്നിവ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. എന്നാല്‍ ഓരോ ഗ്രഹങ്ങളും രാശി മാറാന്‍ എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും.

ചില അപൂര്‍വം ഘട്ടങ്ങളില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമണം നടത്താറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ആണ് രാജയോഗം പോലുള്ള യോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അനുകൂലഫലം സമ്മാനിക്കും. സമാനമായി ചില അവസരത്തില്‍ ഒരേ ദിവസം ഗ്രഹങ്ങള്‍ രാശി മാറ്റം നടത്താറുണ്ട്. ഇത്തരത്തില്‍ ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു സംക്രമണം ആണ് രണ്ട് ദിവസത്തിനുള്ളില്‍ നടക്കാന്‍ പോകുന്നത്.

AS

മേയ് 10 ന് രണ്ട് ഗ്രഹങ്ങള്‍ ആണ് രാശി മാറുന്നത്. ചൊവ്വ കര്‍ക്കടക രാശിയിലേക്കും ബുധന്‍ മേട രാശിയിലേക്കും രണ്ട് ദിവസത്തിനുള്ളില്‍ പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് അനുകൂലഫലമായിരിക്കും ഈ സംക്രമണം സമ്മാനിക്കുക. അവര്‍ക്ക് വലിയ ഭാഗ്യവും ഇക്കാലയളവില്‍ ലഭിക്കും. ഇത്തരത്തില്‍ ഭാഗ്യം ലഭിക്കാന്‍ പോകുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം

ചൊവ്വ കര്‍ക്കടക രാശിയിലും ബുധന്‍ മേട രാശിയിലും സംക്രമിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് അനുകൂല സമയം സമ്മാനിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ആലോചനകള്‍ക്ക് ശക്തിപകരും.

സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറാനും സാധ്യത കാണുന്നു.

ചിങ്ങം

ചൊവ്വ കര്‍ക്കടക രാശിയിലും ബുധന്‍ മേട രാശിയിലും സംക്രമിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. പഠന സംബന്ധമായോ ജോലി സംബന്ധമായോ ഉള്ള ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടി വന്നേക്കാം. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വസ്തു സംബന്ധമായ ഇടപാടില്‍ ലാഭം കൈവരിക്കാനാകും.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും. വീട്ടില്‍ ഐശ്വര്യം വന്ന് നിറയും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജില്‍ ജോലി ലഭിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുകൂലമായ സമയമാണ്. പ്രണയബന്ധം ഇക്കാലയളവില്‍ ദൃഢമാകാനാണ് സാധ്യത.

കന്നി

ചൊവ്വ കര്‍ക്കടക രാശിയിലും ബുധന്‍ മേട രാശിയിലും സംക്രമിക്കുന്നത് കന്നി രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. സ്വപ്‌നങ്ങളെല്ലാം സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കും. ഇത് നിങ്ങള്‍ക്ക് മികച്ച അനുമോദനം നല്‍കും. ജോലിയിലും ബിസിനസിലും വലിയ പുരോഗതി ഉണ്ടാകും. തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെടും.

Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കവര്‍ക്ക് വിജയത്തിന്റെ നാളുകളാണ്. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും ആദരവും കൊണ്ടുവരും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഏറെ നാളായി കാത്തിരിക്കുന്ന ഗൃഹനിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കാനും താമസം മാറാനും സാധിക്കും. പുതിയ വീട്ടില്‍ ഐശ്വര്യ ദേവത കുടിയിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ശോഭനമാക്കും.

കുംഭം

ചൊവ്വ കര്‍ക്കടക രാശിയിലും ബുധന്‍ മേട രാശിയിലും സംക്രമിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ചെലവുകള്‍ അല്‍പ്പം വര്‍ധിച്ചേക്കാം. എന്നാല്‍ വരുമാന വര്‍ധനവ് കാരണം ഇത് നിങ്ങളെ ബാധിക്കില്ല. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ചെറുതെങ്കിലും സമ്മാനം ലഭിച്ചേക്കാം.

കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടുകാര്‍ തമ്മില്‍ ഐക്യം വര്‍ധിക്കും. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകമഴിഞ്ഞ പിന്തുണയുണ്ടാകും. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷദായകമാകും. സന്താനഭാഗ്യം കൈവരും. ഏറെ നാളായി വിവാഹം നടക്കാത്ത യുവതികളുടെ വിവാഹം ഉടന്‍ നടക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+