പുതിയ സ്ഥലവും കാറും ഒക്കെ വാങ്ങാം, കടം മുഴുവനായി വീട്ടും; ദാമ്പത്യം സുഖകരമാവും, ഈ രാശിക്കാരാണോ?
ഭാരതീയ ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ. ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട്, ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇതെന്ന് നിസംശയം പറയാം.
ഗ്രഹങ്ങളുടെ അധികാര ശ്രേണിയിൽ യുവരാജ പദവി കൽപ്പിച്ചു നൽകിയിരിക്കുകയാണ് ബുധന്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ കൃത്യമായി എഴുതിയിട്ടുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് സാധാരണയായി ബുധൻ സ്വാധീനിക്കുന്നത്.

ഗ്രഹങ്ങളുടെ രാശിമാറ്റവും അതിലെ കാര്യങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന സംവിധാനമാണ്. ഇത് ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക. ഇത്തവണ മാർച്ച് 15 മുതൽ കുംഭം രാശിയിൽ തന്നെ ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുമെന്നതാണ് പ്രത്യേകത. ഏപ്രിൽ 4 വരെ ബുധൻ ഇതേ നിലയിലായിരിക്കും.
ആ വക്രഗതിയിലെ സഞ്ചാരം മൂലം നാല് രാശികൾക്കാണ് ബുധന്റെ ചലനമാറ്റം നേട്ടങ്ങൾ സമ്മാനിക്കാൻ പോകുന്നത്. അതിൽ വളരെ വ്യത്യസ്‌തമായ നേട്ടങ്ങൾ മുതൽ അങ്ങോട്ട് ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്, ഏതൊക്കെയാണ് ആ രാശികളെന്ന് പരിശോധിക്കാം.
കർക്കിടകം രാശി: ഈ കാലയളവിൽ തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഇവർക്ക് സാധിക്കുമെന്നതാണ് പ്രത്യേകത. പല മുടങ്ങിക്കിടന്ന ജോലികളും ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാനും ഇവരെക്കൊണ്ട് കഴിയും. ഈ രാശിക്കാരുടെ സമ്പാദ്യം വർധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയും ഇക്കൂട്ടർക്കുണ്ട്. ജീവിതത്തിൽ സന്തോഷം വന്നു നിറഞ്ഞേക്കും.
കന്നി രാശി: കാര്യമായ സാമ്പത്തിക നേട്ടത്തിന് ഈ മാറ്റം വഴിയൊരുക്കും. ഇനി സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി സ്ഥലത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കങ്ങളും പ്രശ്‌നങ്ങളും ഒക്കെ മാറും. പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള യോഗം വന്നുചേരും.
വൃശ്ചികം രാശി: ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. ബിസിനസിൽ ലാഭവും ഉണ്ടാവും. കഷ്‌ടകാലം അകന്ന് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ ശമ്പളവർധനവും സ്ഥാനക്കയറ്റവും ലഭിക്കാനുള്ള ഭാഗ്യമുണ്ടാവും. നിങ്ങളുടെ കടങ്ങൾ എല്ലാം വീട്ടാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
കുംഭം രാശി: ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയുണ്ടാകും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും. ഈ രാശിക്കാരെ തേടി സൗഭാഗ്യങ്ങൾ വന്നെത്തുകയും പുതിയ ജീവിതം ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഏറ്റവും അനുകൂലമായ കാലമാണിത്. വിദേശ യാത്രയ്ക്ക് അവസരം വന്നുചേരും.












Click it and Unblock the Notifications