Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ പ്രണയം പൂവണിയും, വിദേശ യാത്രയ്ക്ക് പോലും സാധ്യത!! പണത്തിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട

വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.

ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

mercuryretrograde

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് ഉണ്ടാവാറുള്ളത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇനി വരുന്നത്.

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ് എന്നതാണ് പ്രധാന വാർത്ത. ജ്യോതിഷ പ്രകാരം ജൂലൈ 18നാണ് ബുധന്റെ വക്ര​ഗതി സഞ്ചാരം ആരംഭിക്കുക. തുലാം രാശിയിലാണ് ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇത് ഒരു വലിയ ഇടവേള വരെ അവിടെ തന്നെ തുടരും.

ഓ​ഗസ്‌റ്റ് 11 വരെ ബുധൻ ഇതേ അവസ്ഥയിലായിരിക്കും എന്നാണ് ജ്യോതിഷപ്രകാരം അറിയാൻ കഴിയുന്നത്. സാധാരണഗതിയിൽ ഈ മാറ്റം എല്ലാ രാശികർക്കും നേരിയ തോതിൽ മാറ്റം സമ്മാനിക്കും. എന്നാൽ ചിലർക്ക് ആ സ്വാധീനം വലുതായി അനുഭവപ്പെടും. ചില രാശിക്കാർക്ക് ഇത് മൂലം ജീവിതത്തിൽ ​ഗുണാനുഭവങ്ങളുണ്ടാകും, അവ ഏതൊക്കെയെന്ന് നോക്കാം.

വൃശ്ചികം രാശി: വരാനിരിക്കുന്ന ബുധന്റെ വക്രഗതിയിലൂടെ അനുകൂലമായ ഒട്ടനവധി മാറ്റങ്ങളാണ് ഈ രാശിക്കാർക്ക് ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു. ഈ രാശികരുടെ ആരോ​ഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടുകയും പണത്തിനുള്ള ബുദ്ധിമുട്ട് ഇല്ലാതാവുകയും ചെയ്യും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് അനുകൂലമായ സമയമായിരിക്കും ഇത്. ജീവിതത്തിൽ നല്ല നാളുകൾ ആയിരിക്കും ഇനി വരിക.

ധനു രാശി: ബുധൻ രാശിമാറുന്ന ഈ കാലയളവിൽ അവർ ആ​ഗ്രഹിക്കുന്നതൊക്കെ നേടാനാവുകയും എല്ലാ സ്വപ്‌നങ്ങളും സഫലമാവുകയും ചെയ്തേക്കും. ജോലികൾ കൃത്യമായി പൂർത്തിയാക്കുകയും അതിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും. ഇവരുടെ പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും, അതിൽ നല്ല മുന്നേറ്റം ഉണ്ടാവുകയും ചെയ്യും. കടങ്ങൾ എല്ലാം വീട്ടാനും കുടുംബത്തിൽ സമാധാനം കൈവരിക്കാനും കഴിയും.

കുംഭം രാശി: ഇവർക്ക് വളരെ അനുകൂലമായ സമയമാണിത്. ഇക്കൂട്ടർക്ക് പതിവിലും സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്, അത് ജോലിക്കായാലും അല്ലാതെയുള്ള യാത്രകൾ ആയാലും. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും, പ്രത്യേകിച്ച് സ്വത്ത് തർക്കങ്ങളിൽ.

മകരം രാശി: ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായി മുന്നേറും. നല്ല തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ സമയമായിരിക്കും വരുന്നത്. ഇവരുടെ ആ​ഗ്രഹങ്ങളൊക്കെ സഫലമാവുകയും ജീവിതം പച്ചപിടിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മികച്ച സമയമായിരിക്കും ഇത്. സാമ്പത്തികമായി ശക്തിപ്പെടാനും കുടുംബത്തിൽ അഭിവൃദ്ധി കൊണ്ട് വരാനും ഈ മാറ്റത്തിലൂടെ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+