Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ചിരകാല മോഹങ്ങൾ പൂവണിയും; പ്രമോഷൻ ഉറപ്പ്, സാമ്പത്തിക ബാധ്യതകൾ എല്ലാം തീരും!

ജ്യോതിഷത്തിൽ രാശികളേക്കാൾ പ്രാധാന്യമുള്ളവയാണ് ഗ്രഹങ്ങൾ. പലപ്പോഴും അവയാണ് പല മാറ്റങ്ങളുടെയും മൂലകാരണം. അവയുടെ സഞ്ചാരത്തിൽ ഉണ്ടാവുന്ന ഏതൊരു വിധത്തിലുള്ള വ്യതിയാനം ചെറുതോ വലുതോ ആയ നിലയിൽ വിവിധ രാശിക്കാരിൽ സ്വാധീനം ചെലുത്തുകയും ചിലപ്പോഴൊക്കെ, സവിശേഷ സാഹചര്യങ്ങളിൽ അവരുടെ ജീവിതം മാറിമറിയുകയും ഒക്കെ ചെയ്യാൻ ഇടയാക്കുകയും ചെയ്യാറുണ്ട്.

എങ്കിലും ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് വസ്‌തുത. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് പൊതുവെയുള്ള രീതി. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

budhanvakri2025

എന്നാൽ അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിഷയമാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് പതിവ്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഉത്സവകാലമായ ദീപാവലി നാളിന് ശേഷം വരാനിരിക്കുന്നത്.

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ് എന്നതാണ് ആ പ്രധാന വാർത്ത. ജ്യോതിഷ പ്രകാരം നവംബർ ആദ്യം തന്നെ ബുധന്റെ വക്ര​ഗതി സഞ്ചാരം ആരംഭിക്കുക. ദീപാവലി കഴിഞ്ഞയുടനാണ് ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇത് ഒരു വലിയ ഇടവേള വരെ അവിടെ തന്നെ തുടരുമ്പോൾ പല രാശിക്കാർക്കും അത് ഗുണമാവും എന്നുറപ്പാണ്.

സാധാരണഗതിയിൽ ഈ മാറ്റം എല്ലാ രാശികർക്കും നേരിയ തോതിൽ മാറ്റം സമ്മാനിക്കുകയാണ് പതിവ്. എങ്കിലും ചിലർക്ക് ആ സ്വാധീനം വലുതായി അനുഭവപ്പെടും. ചില രാശിക്കാർക്ക് ഇത് മൂലം ജീവിതത്തിൽ ​ഗുണാനുഭവങ്ങളുണ്ടാകും, മാത്രമല്ല ഭാഗ്യത്തിന്റെ പരിപൂർണമായ പിന്തുണയും ഇക്കൂട്ടരെ തേടിയെത്തുകയും അവരുടെ ജീവിതം എല്ലാ തരത്തിലും മാറി മറിയുകയും ചെയ്യും. അവ ഏതൊക്കെ രാശിക്കാരെന്ന് നോക്കാം.

മിഥുനം രാശി: ബുധന്റെ വക്രഗതിയില്‍ ഇവര്‍ക്ക് മുന്നേറ്റം ഉറപ്പാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒക്കെ അനുഭവിക്കാനുള്ള യോഗം ഇവർക്കുണ്ടാവും. അവസരങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കുകയും അതിൽ നേട്ടം ഉണ്ടാവുകയും ചെയ്യും. ഇവർക്ക് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിഹാരമാവും. സാമ്പത്തികമായി ഇക്കൂട്ടർക്ക് നേട്ടങ്ങൾക്ക് സാധ്യത ഏറെയാണ് എന്നതാണ് മറ്റൊരു കാര്യം.

തുലാം രാശി: ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വളര്‍ച്ചയും നേട്ടങ്ങളും ഈ കാലയളവിൽ ലഭിക്കാനാണ് സാധ്യത. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് ഇവരുടെ ജീവിതത്തിലെ. നേട്ടങ്ങളുടെ ഒരു പെരുമഴ തന്നെ ഇവരെ കാത്തിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ജോലിയിൽ പ്രമോഷനും ശമ്പള വർധനവും ഒക്കെ ഉണ്ടാവാൻ സാധ്യതകൾ ഏറെയാണ്. സന്തോഷം കളിയാടുന്ന ദാമ്പത്യവും നല്ല കടുംബജീവിതവും ഇവർക്ക് വന്നുചേരും.

മീനം രാശി: ഇക്കൂട്ടർക്ക് കാലയളവിൽ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. വരാനിരിക്കുന്ന ആ സമയം ഇവരുടെ യാതൊരു ഉയര്‍ച്ചയിലേക്കുള്ള തുടക്കമാണ് എന്നതില്‍ സംശയവും വേണ്ട. സൃഷ്‌ടിപരമായ കാര്യങ്ങളിൽ മുൻപത്തേതിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ഇവർക്ക് സാധിക്കും. സാമ്പത്തിക മാറ്റങ്ങളില്‍ പലതും ഇവരുടെ ജീവിതത്തിൽ ഉണ്ടാവും. കടവും ബാധ്യതകളും ഒക്കെ ഒഴിഞ്ഞൊരു സ്വസ്ഥ ജീവിതം ഇവർക്ക് കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+