സ്വര്‍ണം കുന്നോളം ലഭിക്കും... എന്ത് ചെയ്താലും ഇരട്ടി നേട്ടം, എന്തൊരു ഭാഗ്യം; ഈ രാശിക്കാരാണോ
എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നതിന്റെ ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും വലിയ സ്വാധീനവും ചെലുത്തും. ചില രാശിക്കാര്‍ക്ക് മോശം സമയമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് അനുകൂല സമയമായിരിക്കും ഇത് മൂലം വന്ന് ചേരുക. ജ്യോതിഷ പ്രകാരം വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അപൂര്‍വമായ ഒരു രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്.
നിലവില്‍ മീനം രാശിയില്‍ സഞ്ചരിക്കുന്ന ബുധന്‍ മാര്‍ച്ച് 31 ന് മേടം രാശിയില്‍ പ്രവേശിക്കും. മേടം രാശിയില്‍ ഇപ്പോള്‍ തന്നെ ശുക്രനും രാഹുവും വിരാജിക്കുന്നുണ്ട്. ബുധന്‍ കൂടി ഈ രാശിയിലേക്ക് എത്തുന്നതോടെ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ ആണ് വന്ന് ചേരാന്‍ പോകുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. സമ്പത്ത്, ബുദ്ധി, ബിസിനസ് എന്നിവയുടെ ഘടകമാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ ഈ ഗ്രഹത്തെ വിവക്ഷിച്ചിരിക്കുന്നത്.

അതിനാല്‍ തന്നെ മേട രാശിയിലെ ബുധന്റെ സഞ്ചാരം വലിയ നേട്ടങ്ങള്‍ ആണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്. അതോടൊപ്പം തന്നെ ഒരേ രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിന്റെ നേട്ടങ്ങളും വന്ന് ചേരും. ഈ സാഹചര്യത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ ഗ്രഹത്തിന്റെ മേടം രാശിയിലെ സംക്രമണം അനുകൂലമായി ഭവിക്കുക എന്നുള്ളത് നമുക്ക് നോക്കാം.
മേടം രാശിക്കാര്‍ക്ക് ധനലാഭം
മേടം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. ബുധന്റെ സംയോഗം ഏറ്റവും കൂടുതല്‍ ഭാഗ്യം സമ്മാനിക്കുന്നത് മേടം രാശിക്കാര്‍ക്ക് ആയിരിക്കും. ഇവര്‍ക്ക് ആഗ്രഹിച്ച ജോലി തേടിയെത്തും. അതിനാല്‍ തന്നെ സാമ്പത്തികമായി ഏറെ നേട്ടം കൊയ്യാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്.
ബിസിനസിലെ പുതിയ പരീക്ഷണങ്ങള്‍ വിജയം കൈവരിക്കും. ഏറെ നാളായി പോകാന്‍ ആഗ്രഹിച്ച യാത്ര ഇത്തവണ നടക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മാറി തുടങ്ങും. നിക്ഷേപ പദ്ധതികളില്‍ ചേരാന്‍ അനുകൂല സമയം. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും
കര്‍ക്കടകം രാശിക്കാരുടെ നല്ല സമയം
മേടം രാശിയിലെ ബുധന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മനസിന് ഏറെ സംതൃപ്തിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സമാധാനപരമായ ജീവിതം നയിക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂല സമയാണ്. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കാണുന്നു. കഠിനാധ്വാനം തുടരുക.
അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. ഏറെ നാളായി കാത്തിരിക്കുന്ന സന്താന ഭാഗ്യം കൈവരും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമായിരിക്കും. കലാകായിക രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടില്‍ ലാഭം കൊയ്യാനാകും.

കുംഭം രാശിക്കാര്‍ക്ക് എന്ത് ചെയ്താലും ഭാഗ്യം
മേടം രാശിയിലെ ബുധന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്കും വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഇക്കൂട്ടര്‍ക്ക് ജീവിതത്തിന്റെ സമസ്ത മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടി ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കും.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
ജോലിയില്‍ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂവണിയും. വിദേശയാത്രക്ക് സാധ്യത കാണുന്നു. പിതൃസ്വത്തുക്കള്‍ കൈയില്‍ വന്ന് ചേരും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര പോകാന്‍ അവസരം വരും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications