Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധൻ രാശിമാറുന്നത് നല്ലതിനല്ല; ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം, വരാനിരിക്കുന്നത് ദുരന്തങ്ങൾ, പ്രതിവിധി ഇതാ

വേദ ജ്യോതിഷ ശാസ്ത്രം പ്രകാരം ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനികളില്‍ ഒന്നാണ് ബുധന്‍. ഗ്രഹങ്ങളിലെ രാജകുമാരൻ എന്നും ബുധന്‍ അറിയപ്പെടുന്നു. ബുധൻ ഒരു രാശിയിൽ 23 ദിവസം തങ്ങി അടുത്ത രാശിയിലേക്ക് നീങ്ങുകയാണ് പതിവ്. അതിന്റെ 23 ദിവസത്തെ കാലയളവ് വളരെയധികം നിർണായകമായ ഒന്നാണ്. ബുധൻ സംക്രമിക്കുന്ന സമയത്ത് ജീവിതത്തിൽ ചില ഉയർച്ച താഴ്‌ചകൾ കണ്ടേക്കാം, അതാണ് ബുധന്റെ പ്രത്യേകതയും.

എന്നാൽ ഇത്തരത്തിൽ ബുധന്റെ സംക്രമ സമയം നീളുമ്പോൾ അല്ലെങ്കിൽ 23 ദിവസത്തിൽ കൂടുതൽ ഒറ്റ രാശിയിൽ ചിലവഴിക്കുമ്പോൾ ജ്യോതിഷികൾ അതിനെ അപരാധം എന്നാണ് പൊതുവെ വിളിക്കാറുള്ളത്. ഈ സംഭവം ഭാഗ്യപരവും നിർഭാഗ്യകരവുമായ ഫലങ്ങളിലേക്ക് പലരെയും നയിച്ചേക്കാം. എല്ലാ രാശിക്കാരെയും ഒരുപോലെ ആയിരിക്കില്ല ഈ മാറ്റങ്ങൾ സ്വാധീനിക്കുക.

mercurytransitissuesnew

ബുദ്ധി, വിവേചനാധികാരം, സംസാരം, ബിസിനസ്, ആശയവിനിമയം എന്നിവ ഉൾപ്പെടെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ബുധൻ. എന്നാൽ പല ഘട്ടത്തിലും ബുധന്റെ ചില മാറ്റങ്ങൾ ദോഷമായി ഭവിക്കാറുമുണ്ട്. കടുത്ത സാമ്പത്തിക നഷ്‌ടമുൾപ്പെടെ പലവിധ ക്ലേശങ്ങൾ ഈ സമയത്ത് രാശിക്കാരെ തേടിയെത്തിയേക്കും. ഏതൊക്കെയാണ് ഈ രാശിയെന്നും എങ്ങനെയാണ് ഇവരെ ഈ സംഭവം മാറ്റുകയെന്നും നമുക്ക് പരിശോധിക്കാം.

ഈ വർഷത്തെ ആദ്യത്തെ രാശിമാറ്റം ജനുവരി നാലിനാണ് സംഭവിക്കാനിരിക്കുന്നത്. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമ്പോൾ ചില രാശിക്കാർക്ക് വലിയ നഷ്‌ടങ്ങളും കൊണ്ട് വരുമെന്നതാണ് പ്രത്യേകത. ബുധൻ ധനുരാശിയിൽ പ്രവേശിക്കുകയാണ് ജനുവരി ആദ്യവാരം ചെയ്യുന്നത്. ഇത് ചില രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കും. ജീവിതത്തിൽ വലിയ പ്രതിസന്ധികളും കഷ്‌ടപ്പാടുമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

ഇടവം രാശി: ബുധന്റെ ഇത്തവണത്തെ രാശിമാറ്റം ഇടവക്കാർക്ക് ഗുണകരമല്ല. അപ്രതീക്ഷിതമായി ജോലി നഷ്‌ടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ജോലിയിൽ ലഭിക്കാനും സാധ്യതയില്ല. സാമ്പത്തിക കാര്യങ്ങളിൽ മന്ദതയായിരിക്കും ഫലം. അവിചാരിതമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നുചേർന്നേക്കാം. ജീവിതത്തിൽ അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

കർക്കിടകം രാശി: ഇവരുടെ പന്ത്രണ്ടാം ഭാവാധിപൻ കൂടിയായ ബുധൻ ആറാം ഭാവത്തിൽ പ്രവേശിക്കുന്നത് പല കാര്യങ്ങളിലും തടസങ്ങളും കാലതാമസവും ഉണ്ടാക്കാനുള്ള സാഹചര്യമാണ് സൃഷ്‌ടിക്കുന്നത്. വിവിധ തരത്തിലുള്ള പ്രതിസന്ധികളും കർക്കടകം രാശിക്കാർക്ക് ഈ സമയത്ത് ഉണ്ടാവാനിടയുണ്ട്. കടബാധ്യതകൾ നിങ്ങളെ അലട്ടും. നിങ്ങളുടെ ചിലവുകൾ വലിയ രീതിയിൽ വർധിക്കും.

എന്തൊക്കെയാണ് പ്രതിവിധി?

ബുധന്റെ രാശിമാറ്റം കൊണ്ടുവരുന്ന ദോഷഫലങ്ങൾ ചെറുതല്ല എന്ന കാര്യം അംഗീകരിക്കാതിരിക്കാൻ വയ്യ. വ്യക്തികളുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ രാശിമാറ്റത്തിന് സാധിക്കുമെന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ അത് സ്വയം വഴിമാറുന്നത് വരെ കാത്തിരിക്കുന്നത് വളരെ വലിയ മണ്ടത്തരം ആയിരിക്കും.

അതുകൊണ്ട് തക്കതായ പ്രതിവിധികൾ ചെയ്യാൻ ശ്രമിക്കുക. ബുധനെ പ്രീതിപ്പെടുത്തുന്നതിന് ബുധദേവനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും ജപങ്ങളും മുടങ്ങാതെ നടത്തുകയാണ് ആദ്യം വേണ്ടത്. തത്ത, പ്രാവ് തുടങ്ങിയ പക്ഷികൾക്ക് ഭക്ഷണം നൽകുക വഴിയും ബുധനെ പ്രീതിപ്പെടുത്താൻ കഴിയും. കൂടാതെ കഴിയുന്നത്ര ദാനധർമ്മങ്ങൾ നടത്തുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+