ബംപർ നേട്ടങ്ങളുമായി ബുധൻ ഉടനെത്തും; ഈ രാശിക്കാരെ ഭാഗ്യദേവത ചേർത്ത് പിടിക്കും, പണം വന്നുനിറയും
ഗ്രഹങ്ങളുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഈ സംവിധാനം ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരിക സ്വാഭാവികമാണ്.
അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട്. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.

ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങൾ പറയുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെ ബുധൻ പ്രതിനിധീകരിക്കുന്നു.
അടുത്ത വർഷം ഒന്നിലധികം തവണ ബുദ്ധന്റെ സംക്രമണം നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ജോലി, ബിസിനസ് എന്നിവയിൽ കാര്യമായ മാറ്റം വരണമെങ്കിൽ ബുധന്റെ അനുഗ്രഹം കൂടിയേ തീരൂ. അടുത്ത വർഷം അഥവാ 2025ൽ ബുധനിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എല്ലാം ചില രാശികളെ സാരമായി തന്നെ സ്വാധീനിക്കും. എല്ലാ രാശികളെയും ഇല്ലെങ്കിലും പ്രധാനമായും മൂന്ന് രാശികൾക്കാണ് ഈ മാറ്റങ്ങൾ നല്ല ഫലം കൊണ്ടുവരിക.
ഇടവം രാശി: അടുത്ത വർഷത്തെ ബുധന്റെ രാശിമാറ്റം ഏറ്റവും വലിയ നേട്ടങ്ങൾ കൊണ്ടുവരിക ഇടവം രാശിക്കാർക്ക് കൂടിയാണ്. ഇവരുടെ സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾ പ്രവചിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും ഒരുപാട് മുകളിലായിരിക്കും. വ്യക്തി ജീവിതത്തിലും ഈ രാശിക്കാരെ സംബന്ധിച്ച് ഒട്ടേറെ നേട്ടങ്ങൾ പ്രാപ്‌തമാവുന്ന വർഷം കൂടിയായിരിക്കും അടുത്തത്. ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും.
ചിങ്ങം രാശി: 2025ൽ ബുധൻ കൂടുതലായി അനുഗ്രഹിക്കുമെന്ന് കരുതുന്ന രാശിക്കാരിൽ ഒന്നാണ് ചിങ്ങം. അടുത്ത വർഷം കൂടുതൽ പുതിയ കാര്യങ്ങൾക്ക് ശുഭകരമായ തുടക്കം കുറിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിലുള്ള സാമ്പത്തിക നേട്ടത്തിന് പുറമേ ബിസിനസിലും മറ്റും കാര്യമായ നേട്ടങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കും. ദാമ്പത്യജീവിതത്തിൽ ഈ രാശിക്കാർക്ക് നല്ല പുരോഗതി പ്രകടമാകും.
തുലാം രാശി: ബുധന്റെ രാശിമാറ്റം ഭാഗ്യം കൊണ്ടുവരുന്ന മറ്റൊരു രാശിയാണ് തുലാം. ഈ രാശിക്കാർ എല്ലാ മേഖലയിലും കാര്യമായി ശോഭിക്കും. ഇവരുടെ സാമ്പത്തിക പ്രയാസങ്ങൾ പൂർണമായും ഇല്ലാതാവുന്ന വർഷമാവും 2025. ഈ രാശിക്കാർ പഠനത്തിലും മറ്റും ശോഭിക്കും. ഈ രാശിക്കാർക്ക് പണം വന്നുനിറയും. ഇവരെ ഭാഗ്യദേവത കടാക്ഷിക്കും. സമ്പത്തും ഐശ്വര്യവും ഈ രാശിക്കാർക്ക് ജീവിതത്തിൽ പ്രാപ്‌തമാവുന്ന വർഷം കൂടിയായിരിക്കും ഇത്.












Click it and Unblock the Notifications