Get Updates
Get notified of breaking news, exclusive insights, and must-see stories!

പണവും പൊന്നും അടിച്ചുകേറി വരും, ബിസിനസ് വളരും; ഫെബ്രുവരി 22 മുതൽ രാജയോഗം, ഈ രാശിക്കാരാണോ?

നമ്മുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെ പണ്ട് മുതൽക്കേ നിലവിലുണ്ട്. ബുധൻ സമം ബുദ്ധി എന്നാണ് ഇത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇത്. അതിനാൽ തന്നെ ബുധൻ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ സംശയാതീതമാണ്.

അതുപോലെ ഗ്രഹങ്ങളുടെ രാശിമാറ്റം നമ്മൾ അറിയാതെ തന്നെ നമുക്ക് ചുറ്റും നടക്കുന്ന പ്രക്രിയകളിൽ ഒന്നാണ്. ഇത് ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ചിലർക്ക് പ്രദാനം ചെയ്യുക. ചിലർക്കാവട്ടെ ദോഷങ്ങളും കൊണ്ട് വരാനിടയുണ്ട്. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ഇപ്രകാരം വിവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരാനിടയുണ്ട്.

mercurytransit

യുവരാജ പദവിയാണ് ജ്യോതിഷത്തിൽ ബുധന് നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ രേഖെപ്പെടുത്തിയിട്ടുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, പ്രസംഗം എന്നിങ്ങനെയുള്ള കഴിവുകളെയാണ് ബുധൻ പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ ബുധന്റെ നല്ല മാറ്റങ്ങൾ രാശിക്കാർക്ക് ഈ മേഖലയിൽ മുന്നേറ്റം സാധ്യമാക്കും.

വരാനിരിക്കുന്ന വലിയൊരു മാറ്റമാണ് പറഞ്ഞു വരുന്നത്. ബുധന്റെ ഈ മാറ്റം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളാവും കൊണ്ടുവരിക. ഫെബ്രുവരി 22ന് ധ്യാനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് ബുധൻ. പിന്നീടുള്ള 80 ദിവസം ഈ അവസ്ഥയിൽ തന്നെയാവും ബുധൻ തുടരുക. ഈ സമയം ഏതൊക്കെ രാശിക്കാർക്ക് നേട്ടം വരുമെന്ന് നമുക്ക് നോക്കാം.

മേടം രാശി: ബുധന്റെ ഈ മാറ്റം അപൂർവമായ നേട്ടങ്ങൾ തന്നെ ഈ രാശിക്കാരെ തേടിയെത്തും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവരെ സംബന്ധിച്ച് തൊട്ടതെല്ലാം പൊന്നാവും. ബിസിനസിൽ പുതിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കുകയും ലാഭം വന്നുചേരുകയും ചെയ്യും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഇവർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പൊന്നും പണവും ഒഴുകി വരും.

കര്‍ക്കടകം രാശി: ബുധൻ ഫെബ്രുവരി 22ന് ധ്യാനാവസ്ഥയിൽ പോയാൽ പിന്നീടുള്ള നാളുകളിൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഇവരുടെ വീട്ടില്‍ സമാധാനവും സമൃദ്ധിയും വന്നുചേരും. ജീവിതത്തിലെ പ്രശ്‌നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ ഇവർക്കു കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ മുന്നേറും. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബജീവിതം നന്നായി മുന്നോട്ട് പോവും.

കന്നി രാശി: ബുധൻ ധ്യാനാവസ്ഥയിലേക്ക് നീങ്ങുന്നതോടെ ഈ രാശിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിവരും. ഇവരുടെ ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വര്‍ധിക്കുകയും അവ സാധിക്കുകയും ചെയ്യും. കന്നി രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. പ്രൊഫഷണല്‍ ജീവിതത്തിലും കരിയറിലെ നല്ല നേട്ടങ്ങളുടെ കാലമായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+