Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയിൽ ആഗ്രഹിച്ച സ്ഥലംമാറ്റം, കുടുംബത്തിൽ സമാധാനം; വിദേശ യാത്രാ സാധ്യത, ഈ രാശിക്കാരാണോ?

സാധാരണയായി നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതാണ് ഗ്രഹങ്ങളുടെ സംയോഗങ്ങളും സംക്രമണവും പിന്നെ വിവിധ തരത്തിലുള്ള രാജയോഗങ്ങളും. പൊതുവെ ഗ്രഹങ്ങളുടെ മാറ്റങ്ങളാണ് വിവിധ തരത്തിലുള്ള രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നത്. അതൊന്നും പക്ഷേ നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആയിരിക്കണം നടക്കുക എന്നില്ല, സമയം ആവുമ്പോൾ ഓരോ യോഗങ്ങൾ വന്നുചേരുകയാണ്.

ഗ്രഹങ്ങളുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയകളിൽ ഒന്നാണ്. ഈ സംവിധാനം ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക, ഒപ്പം ചിലപ്പോഴൊക്കെ നഷ്‌ടങ്ങളും നൽകിയേക്കും. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോൾ ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരിക സ്വാഭാവികമായ കാര്യമാണ്.

astronew

സാധാരണയായി നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ, അതിനുള്ള ശക്തിയും കഴിവും ഈ ഗ്രഹത്തിനുണ്ട്. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് ജ്യോതിഷത്തിൽ. ബുധൻ സമം ബുദ്ധി എന്നാണ് ഇതിൽ പറയുന്നത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.

വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കൽപ്പിച്ചു നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കഴിവുകളെയും ബുധനാണ് പ്രതിനിധീകരിക്കുന്നത്.

വേദ ജ്യോതിഷം ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ചും അവ ഓരോ രാശിയിലും എങ്ങനെ സ്വാധീനിക്കുന്നുവെന്നതും സൂചിപ്പിക്കുന്നതിൽ വളരെയധികം കൃത്യത പുലർത്താറുണ്ടെന്ന് അറിയാമല്ലോ. ഇതിൽ ​ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധന്റെ രാശി, നക്ഷത്രമാറ്റങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നവയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വരുന്ന മെയ് 7നാണ് ബുധന്റെ സംക്രമണം നടക്കുക. ഈ സംക്രമണത്തിന്റെ പ്രത്യേകത എന്തെന്നാൽ ബുധൻ ഒരേ ദിവസം രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യുമെന്നതാണ്. മേടം രാശിയിലേക്കും അശ്വതി നക്ഷത്രത്തിലേക്കുമാണ് ബുധൻ മെയ് 7ന് സംക്രമിക്കാൻ പോവുന്നത്. അതിനാൽ തന്നെ ബുധന്റെ ഈ സംക്രമണം വിവിധ രാശികൾക്ക് കാര്യമായ നേട്ടങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

മേടം രാശി: ബുധന്റെ സവിശേഷ മാറ്റത്തിന്റെ ഈ കാലയളവിൽ ഇവർ ധാരാളം നേട്ടം സ്വന്തമാക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇവർ വിജയം സ്വന്തമാക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇവർക്ക് കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. ഇത്ര നാൾ കാത്തിരുന്ന സ്ഥലംമാറ്റത്തിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്തും.

തുലാം രാശി: ഇവർക്ക് ശരിക്കും അനുകൂലമായ കാലയളവായിരിക്കും വരാനുള്ളത്. ഈ രാശിക്കാർക്ക് കുടുംബത്തോടൊപ്പമോ ഒറ്റയ്‌ക്കോ വിദേശ യാത്രയ്ക്കുള്ള സാധ്യതയുണ്ട്. ജോലിയിൽ സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സ്ഥാപിക്കുന്നത് വഴി നല്ല നേട്ടങ്ങൾ ഇവർക്കുണ്ടാവും. ധാരാളം സാമ്പത്തിക നേട്ടമുണ്ടാവും.

ചിങ്ങം രാശി: കൃത്യമായ സമയത്തെ ബുധന്റെ സംക്രമണത്തിലൂടെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും സൗഭാഗ്യങ്ങളുമാണ് ഇവരെ കാത്തിരിക്കുന്നത്. ഭാ​ഗ്യപരീക്ഷണങ്ങളിൽ നിങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇവരെ സംബന്ധിച്ച് കുടുംബാം​ഗങ്ങളിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കും. ഇവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നു നിറയുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+