Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ കടങ്ങളെല്ലാം തീരും, ജോലിയിൽ പ്രമോഷൻ ഉറപ്പ്; ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും!

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമായി കണക്കാക്കപ്പെടുന്നു. സാധാരണയായി ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പലർക്കും കൊണ്ട് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല.

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമായാണ് ഇത് കണക്കാക്കുന്നത്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് അതിന്റെ പിന്നിലെ കാരണം. കാലഗണന മാത്രമാണ് അതിലേക്ക് നയിക്കുന്ന പ്രധാന ഘടകം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരം യോഗങ്ങൾ വന്നുചേരുന്നത്. അത് മുൻപേ തന്നെ അറിയാനും കഴിയും.

Mercury Transit

അത് മാത്രമാണോ നമ്മെ സ്വാധീനിക്കുന്നത്? ഒരിക്കലുമല്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന സംഗതിയാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ പരസ്‌പരം കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് ഉണ്ടാവുക.

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ അടുത്തിടെ രാശിമാറ്റം നടത്തിയിരുന്നു. ജ്യോതിഷ പ്രകാരം ജൂലൈ 29നാണ് ബുധൻ പൂയം നക്ഷത്രത്തിൽ പ്രവേശിച്ചത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 29ന് വൈകിട്ട് 4.17നാണ് ബുധൻ പൂയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയും.

നമ്മുടെ നിത്യ ജീവിതത്തിൽ പോലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെ പണ്ട് മുതൽക്കേ നിലനിന്നിരുന്നു. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇത്.

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിലും പറയുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ബുധൻ പ്രതിനിധീകരിക്കുന്നത്.

ഇത്രയൊക്കെ പ്രത്യേകതകൾ അടങ്ങിയ ബുധൻ നക്ഷത്രം മാറുമ്പോൾ ചില രാശിക്കാർക്ക് ജീവിതത്തിൽ നല്ല കാലമാണ് വരിക. അതൊരു പക്ഷേ നമ്മൾ കരുതുന്നതിലും അപ്പുറമായിരിക്കും. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളും കരിയറിലെ മുന്നേറ്റങ്ങളും ഒക്കെ അത്തരത്തിൽ ഉള്ളതായിരിക്കും. അതുപോലെ എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. ഏതൊക്കെയാണ് ഈ രാശികളെന്ന് നോക്കാം.

മിഥുനം രാശി: ബുധന്റെ ഈ നക്ഷത്രമാറ്റത്തിലൂടെ ഇവരുടെ ജീവിതത്തിൽ നല്ല നാളുകൾ തുടങ്ങി കഴിഞ്ഞു. ധാരാളം സാമ്പത്തിക നേട്ടങ്ങൾ ഇവരെ തേടിയെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലഘട്ടമാണിത്. കടങ്ങൾ വീട്ടി ഇക്കൂട്ടർ സാമ്പത്തികമായി മുന്നേറും എന്നതാണ് പ്രത്യേകത. ഇവർക്ക് പേരും പ്രശസ്‌തിയും ധാരാളമായി ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനുള്ള അവസരം വന്നുചേരും.

കന്നി രാശി: ഇവർക്ക് കരിയറിൽ വലിയ ഉയർച്ച തന്നെ ഉണ്ടാവും. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണയും അംഗീകാരവും ഇവർക്ക് ഏത് കാലത്തുമുണ്ടാവും. സാമ്പത്തിക നേട്ടങ്ങൾ ഇക്കുറി ജീവിതത്തിൽ ഉണ്ടാവാനാണ് സാധ്യത. സമൂഹത്തിൽ നിങ്ങൾക്ക് അം​ഗീകാരം നേടാനാവുകയും ചെയ്യും.

തുലാം രാശി: ബുധന്റെ നക്ഷത്രമാറ്റത്തിലൂടെ ​നിരവധി ശുഭ ഫലങ്ങൾ ജീവിതത്തിലുണ്ടാകാൻ ഇടയുണ്ട്. ബിസിനസിന് വളരെ അനുകൂലമായ കാലഘട്ടം കൂടിയാണിത്. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അപ്രതീക്ഷിത അം​ഗീകാരവും ഇവരെ തേടിയെത്തും. സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും.

ധനു രാശി: ഈ സമയത്ത് അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം കൂടിയാണിത്, പഠനത്തിൽ മികവ് കാട്ടാൻ ഇവർക്ക് സാധിക്കും. ബിസിനസിൽ ലാഭം നേടാൻ നല്ല സാധ്യതകളുണ്ട്. മാത്രമല്ല സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+