ഈ രാശിക്കാരുടെ കടങ്ങളെല്ലാം ഇല്ലാതാവും, പ്രണയത്തിൽ നല്ല നിമിഷങ്ങൾ; കാരണം ബുധന്റെ പ്രധാന മാറ്റം!
ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.
ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ജ്യോതിഷത്തിൽ ബുദ്ധി, വ്യാപാരം, ആശയവിനിമയം, വിദ്യാഭ്യാസം, കണക്കുകൂട്ടൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്. ജൂൺ 22 മുതൽ ബുധന്റെ സ്ഥാനം മാറുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷ വിലയിരുത്തൽ. പ്രത്യേകിച്ച് തൊഴിൽ, ബിസിനസ്, സാമ്പത്തിക പുരോഗതി, പുതിയ അവസരങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
താഴെ പറയുന്ന അഞ്ച് രാശിക്കാർക്ക് ഈ സമയത്ത് ബുധന്റെ അനുഗ്രഹം കൂടുതൽ ലഭിക്കുമെന്നാണ് വിശ്വാസം.
മേടം
മേടം രാശിക്കാർക്ക് ഈ സമയം വരുമാന വർധനയ്ക്ക് അനുകൂലമാണ്. പുതിയ വരുമാന മാർഗങ്ങൾ തുറന്നുകിട്ടാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പളവർധനയോ ലഭിക്കാം. ബിസിനസ് നടത്തുന്നവർക്ക് പുതിയ കരാറുകളും ലാഭകരമായ ഇടപാടുകളും ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ എത്തുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. പ്രണയത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവും.
മിഥുനം
ബുധന്റെ സ്വന്തം രാശിയായതിനാൽ മിഥുനം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. വിദ്യാഭ്യാസം, മത്സരപരീക്ഷ, ഐടി, മാധ്യമം, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീർഘനാളായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നല്ല സമയമാണ്. സാമ്പത്തികമായി നല്ല ഭദ്രത ഉണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുകയും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. വ്യാപാരികൾക്ക് വിൽപ്പന വർധിക്കും. സാമ്പത്തികമായി സ്ഥിരത കൈവരും. വിദേശ ബന്ധങ്ങളിലൂടെ നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ഏറ്റവും അധികം സന്തോഷങ്ങൾ ഈ സമയം ഉണ്ടാവും.
തുലാം
തുലാം രാശിക്കാർക്ക് ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക പുരോഗതി കൈവരും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തങ്ങൾ വിജയകരമാകും. ആശയവിനിമയ മികവ് വർധിക്കുന്നതിനാൽ അഭിമുഖങ്ങളിലും ചർച്ചകളിലും വിജയം നേടാൻ സാധിക്കും. കുടുംബജീവിതത്തിലും സമാധാനം നിലനിൽക്കും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും.
കുംഭം
കുംഭം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങളുടെ കാലഘട്ടമാകാം. കുടിശ്ശികയായി ലഭിക്കാനുള്ള തുക കൈവരും. പുതിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. തൊഴിൽ മേഖലയിൽ അംഗീകാരവും പ്രശംസയും ലഭിക്കും. ബിസിനസിൽ പുതിയ ഉപഭോക്താക്കളും മികച്ച വരുമാനവും പ്രതീക്ഷിക്കാം. യാത്രകളും പുതിയ ബന്ധങ്ങളും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കും. കടങ്ങളെല്ലാം വീട്ടാൻ കഴിയും.














Click it and Unblock the Notifications