ബുധൻ അടുത്ത 7 ദിവസം കന്നി രാശിയിൽ; പുതിയ ജോലി, അധിക വരുമാനം, ഈ രാശിക്കാർക്ക് സുവർണകാലം!

ജ്യോതിഷത്തിൽ ബുദ്ധി, സംസാരം, യുക്തിചിന്ത, വ്യാപാരം, കണക്കുകൂട്ടൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുടെ പ്രതീകമായാണ് ബുധനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധനെ ജ്യോതിഷത്തിൽ വിശേഷിപ്പിക്കുന്നത്. നേരത്തെ സെപ്റ്റംബർ ആദ്യവാരത്തിലാണ് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചത്. സെപ്റ്റംബർ 26 വരെ ബുധൻ കന്നി രാശിയിൽ തുടരുമെന്നാണ് ജ്യോതിഷ കണക്കുകൂട്ടലുകൾ.

ഈ കാലയളവിൽ ബുധന്റെ സ്ഥാനം ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. അടുത്ത എട്ട് ദിവസങ്ങളിൽ ഇടവം, മിഥുനം, കന്നി, തുലാം, മകരം എന്നീ അഞ്ച് രാശിക്കാർക്ക് ബുധന്റെ സ്വാധീനം പ്രത്യേകിച്ച് അനുകൂലമായിരിക്കുമെന്നാണ് പറയുന്നത്.

Mercury Transit 2026

അതൊരിക്കലും സാധാരണ രീതിയിലുള്ള മാറ്റം ആയിരിക്കില്ല. എന്തെന്നാൽ ജീവിതത്തിലെ സുവർണ കാലം തന്നെയാണ് ഇക്കൂട്ടരെ തേടി എത്തുന്നത്. ജോലിയിലും ബിസിനസിലും മാത്രമല്ല സകല മേഖലകളിലും ഇക്കൂട്ടരെ തേടി നല്ല വാർത്തകൾ എത്തുന്ന സമയം കൂടിയായിരിക്കും അത്. പറഞ്ഞുവന്നത് ചില രാശിക്കാർക്ക് ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചാണ്. ബുധന്റെ മാറ്റം 5 രാശിക്കാർക്ക് ഏത് രീതിയിൽ ഗുണമാവുമെന്ന് നോക്കാം.

ഇടവം

ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിക്ക് സാധ്യതയുണ്ട്. വരുമാനം വർധിക്കാനുള്ള അവസരങ്ങൾ ലഭിക്കാം. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനും പുതിയ സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ സമയം സഹായകമാകുമെന്നാണ് വിശ്വാസം. തൊഴിൽ രംഗത്തും മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയോ മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടുകയോ ചെയ്യാം. ഏറ്റവും കൂടുതൽ ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന സമയം കൂടിയായിരിക്കും ഇതെന്നാണ് കരുതുന്നത്.

മിഥുനം

ബുധന്റെ സ്വന്തം രാശികളിലൊന്നാണ് മിഥുനം. അതിനാൽ ബുധന്റെ സ്ഥാനം മിഥുനം രാശിക്കാർക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. സംസാരത്തിലൂടെയും ആശയവിനിമയത്തിലൂടെയും നേട്ടങ്ങൾ നേടാൻ കഴിയുന്ന സമയമായിരിക്കാം ഇത്. ജോലി സംബന്ധമായ ചർച്ചകൾ, കരാറുകൾ, ബിസിനസ് ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കാനും നിലവിലെ ജോലിയിൽ പുരോഗതി ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്.

കന്നി

ബുധന്റെ സ്വന്തം രാശികളിലൊന്നാണ് കന്നി. ബുധൻ നിലവിൽ കന്നി രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ കന്നി രാശിക്കാർക്ക് ഈ കാലയളവ് കൂടുതൽ പ്രധാനപ്പെട്ടതായാണ് ജ്യോതിഷത്തിൽ വിലയിരുത്തുന്നത്. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ അംഗീകാരം നേടാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും ഈ കാലയളവ് സഹായകരമാകാം. പുതിയ വാഹനം വാങ്ങാൻ ഈ സമയം അനുയോജ്യമാണ്.

തുലാം

ഈ രാശിക്കാർക്കും സാമ്പത്തിക കാര്യങ്ങളിൽ ഈ കാലയളവ് അനുകൂലമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. വരുമാന മാർഗങ്ങൾ വർധിക്കാനും അധിക വരുമാനത്തിനുള്ള അവസരങ്ങൾ ലഭിക്കാനും സാധ്യത. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ ലഭിക്കാം. പുതിയ പദ്ധതികളിലും ബിസിനസ് ഇടപാടുകളിലും മുന്നേറ്റമുണ്ടാവും. സാമ്പത്തികമായി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നവർക്ക് ഇത് നല്ല സമയമാണ്.

മകരം

മകരം രാശിക്കാർക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ മുന്നേറ്റത്തിന് സാധ്യതയുള്ള സമയമായാണ് ഈ കാലയളവിനെ ജ്യോതിഷം വിലയിരുത്തുന്നത്. നേരത്തെ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കാനും അതിന്റെ ഫലം ലഭിക്കാനും സാധ്യത. ജോലി സംബന്ധമായ പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ഉപഭോക്താക്കളെയും ഇടപാടുകളെയും ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma