ഈ രാശിക്കാർക്ക് പുതിയ വാഹനം വാങ്ങാം, ജോലിയിൽ ഉയർച്ചയ്ക്ക് സാധ്യത; സാമ്പത്തികമായ മുന്നേറ്റം ഉറപ്പ്!
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നേർഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ് എന്നതാണ് പ്രധാന വാർത്ത. ജ്യോതിഷ പ്രകാരം വരുന്ന ദിവസങ്ങളിൽ തന്നെ ബുധന്റെ നേർഗതി സഞ്ചാരം നടക്കും. വൃശ്ചികം രാശിയിലാണ് ബുധൻ നേർഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇത് ഒരു വലിയ ഇടവേള വരെ അവിടെ തന്നെ തുടരും. അത് അഞ്ചോളം രാശിക്കാർക്ക് ഗുണകരമാവും എന്നാണ് വിലയിരുത്തുന്നത്.
നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇതെന്ന് പറയാം.
ഇടവം രാശി: ബുധന്റെ രാശിമാറ്റം ഇവർക്ക് ഗുണകരമായി തന്നെ ഭവിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നുചേരുമെന്ന കാര്യം ഉറപ്പാണ്. ഇക്കൂട്ടർക്ക് വാഹനം വാങ്ങാൻ യോഗം കാണുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും മികച്ചതാകും. മാത്രമല്ല ഇവരുടെ കരിയറിൽ ഉയർച്ചയുണ്ടാകും.
കർക്കിടക രാശി: ബുധന്റെ നേർഗതി സഞ്ചാരം ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ആയിരിക്കും കൊണ്ട് വരിക. ഇവരുടെ വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി നന്നായി മാറും. വരുമാന സ്രോതസുകൾ വർധിക്കുകയും കൂടുതൽ വഴികൾ തുറക്കുകയും ചെയ്യും. ബിസിനസുകാർക്ക് ഇതാണ് ഏറ്റവും അനുകൂല സമയം.
കന്നി രാശി: ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ നേർരേഖാ സഞ്ചാരം നടക്കുന്നത്. അതിനാൽ തന്നെ ഇവർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും എന്ന കാര്യത്തിൽ സംശയമേ വേണ്ട. മാത്രമല്ല ഇവർ ജോലിയിൽ വിജയം നേടുമെന്നത് ഉറപ്പായ കാര്യമാണ്. ബഹുമാനവും സ്നേഹവും ഇവരെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിന് സാധ്യതകൾ ഏറെയാണ്.
വൃശ്ചികം രാശി: ഇവരുടെ ഒന്നാം ഭാവത്തിലാണ് ബുധന്റെ നേർഗതി സഞ്ചാരം സംഭവിക്കുന്നത്. ഇത് വലിയ സാമ്പത്തിക നേട്ടങ്ങൾ ആയിരിക്കും ഇവർക്ക് കൊണ്ടുവരിക. ഇക്കൂട്ടരുടെ വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറന്ന് വരാൻ ഇത് സഹായിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തിൽ മുന്നോട്ട് കൂടുതൽ ബിസിനസ് അടക്കമുള്ളവയിൽ നേട്ടം ഉറപ്പാണ്.












Click it and Unblock the Notifications