Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബറിലെ ബുധ സംക്രമണം; ഈ രാശിക്കാരുടെ ജോലിയിൽ വമ്പൻ നേട്ടമുണ്ടാകും, ഇക്കൂട്ടർ വായ്‌പ എടുക്കരുതേ...

ജ്യോതിഷത്തിൽ ശുക്രനും ബുധനും സൗഹൃദത്തിൽ നിൽക്കുന്നവരാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ശുക്രൻ രാശി മാറുകയാണ്. ഒക്ടോബർ മാസത്തിലാണ് ഇനി ബുധ സംഗ്രഹണം ഉണ്ടാവുക. രണ്ട് വട്ടമാണ് ബുധൻ രാശി മാറുക. ഈ കാലയളവിൽ നല്ല രീതിയിലും മോശം രീതിയിൽ വിവിധ രാശികളെ ബാധിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുൻകൂട്ടി അറിഞ്ഞാൽ നമുക്ക് അതിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയും.

നവരാത്രി കാലയളവിലുള്ള ബുധന്റെ രാശിമാറ്റം പന്ത്രണ്ട് രാശികൾക്കും നല്ല രീതിയിൽ ഗുണം ചെയ്യുമെന്നതാണ് പ്രത്യേകത. ഒക്ടോബർ 10നായിരിക്കും കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് ബുധൻ പ്രവേശിക്കുക. അതിൽ അവസാനിക്കുന്നില്ല ബുധന്റെ രാശിമാറ്റം. തുടർന്ന് ഒക്ടോബർ 29ന് തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കും.

zodiacsignes

ഈ ബുധ സംക്രമണം ഒരു രാശിക്കാർക്ക് മാത്രമായി എന്തെങ്കിലും ഗുണം ചെയ്യുന്നതല്ല എന്ന് ഉറപ്പിക്കുക. കലാപരവും ക്രിയാത്മകവുമായ ആശയങ്ങൾ വികസിപ്പിക്കാനുള്ള അവസരമാണ് ഈ കാലയളവിൽ ലഭിക്കുക. എന്നാൽ ആശയവിനിമയം നടത്തുമ്പോൾ നിങ്ങളുടെ ഭാഷയും വാക്കുകൾ തിരഞ്ഞെടുക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി ഓരോ രാശിക്കാരിലും ഉണ്ടാക്കുന്ന പ്രകടമായ മാറ്റങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

ബുധ സംക്രമണം പ്രധാനമായും മാറ്റമുണ്ടാക്കുന്ന രാശികൾ ഇവയൊക്കെ:

മേടം: ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട സമയമാണിത്. ജോലി വിഷയങ്ങളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് കഴിയും. എങ്കിലും ചില വെല്ലുവിളികൾ ഇവരെ കാത്തിരിക്കുന്നുണ്ട്. പ്രധാനമായും പങ്കാളിത്ത ബിസിനസിലെ തർക്കങ്ങൾ പോലുള്ളവ ഉയർന്നു വന്നേക്കാം, അതിനാൽ ജാഗ്രത പുലർത്തണം. കൂടാതെ നിങ്ങളുടെ കുടുംബ ബന്ധം, വിവാഹ ജീവിതം എന്നിവയിൽ അൽപ്പം കൂടി ക്ഷമയോടെ മുന്നോട്ട് പോവാൻ ശ്രമിക്കണം.

ഇടവം: ഈ രാശിക്കാർക്ക് പ്രണയബന്ധത്തിലും വിവാഹത്തിലും ഒക്കെ ഉയർച്ച സാധ്യമാണ്. നിങ്ങളുടെ പ്രണയം പൂവണിയും. കൂടാതെ പങ്കാളിയുടെ മികച്ച പിന്തുണ എല്ലാ കാര്യത്തിലും ലഭ്യമാവും. പ്രിയപ്പെട്ടവർക്ക് ഒപ്പം ഒരു യാത്ര പോവാനുള്ള അവസരവും ഒത്തുവരും. എന്നാൽ ഒരു കാരണവശാലും വായ്‌പകൾ ഈ കാലയളവിൽ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം: ഈ രാശിക്കാർക്ക് ഇത് നല്ല സമയമാണ്, ജോലിയിൽ നിന്നും സാമ്പത്തികമായി നല്ല ഗുണം കിട്ടുന്ന കാലയളവാണ് ഇത്. നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും മികച്ച മുന്നേറ്റം സാധ്യമാക്കും എന്നുറപ്പാണ്. ബുധ സംക്രമണ കാലയളവ് നിങ്ങൾക്ക് നല്ല അവസരങ്ങൾ പ്രദാനം ചെയ്യും. നിങ്ങളുടെ ആശയവിനിമ ശേഷി മെച്ചപ്പെടും.

വൃശ്ചിക രാശി: ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലയളവാണ് ഇത്. കാരണം അവരുടെ വരവിനേക്കാൾ കൂടിയ ചിലവിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ മികച്ച നിലയിൽ ആയിരിക്കില്ല മുന്നോട്ട് പോവുക. അതുപോലെ തന്നെ ജോലി സംബന്ധമായ കാര്യങ്ങളിലും നഷ്‌ടത്തിനുള്ള സാധ്യത തെളിയുന്നുണ്ട്.

കർക്കിടകം: ഈ രാശിക്കാരിൽ ബിസിനസ് മേഖല അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആളുകൾ കൂടുതലായി ജാഗരൂകരായിരിക്കണം. നിങ്ങൾ ഒരിക്കലും മുൻകൂട്ടി കനത്ത പ്രതിസന്ധികൾ വരെ വന്നു ചേർന്നേക്കാം. അതിനാൽ ശ്രദ്ധവേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+