സൂര്യ ഗ്രഹണത്തിൽ ചന്ദ്രൻ ചതിക്കും; ഈ മൂന്ന് രാശിക്കാർ കടക്കെണിയിൽ വീഴും, ഫെബ്രുവരി 17 മുതൽ സൂക്ഷിക്കണം!
ജ്യോതിഷപ്രകാരം സൂര്യഗ്രഹണം അതീവ പ്രാധാന്യമുള്ള പ്രതിഭാസങ്ങളിൽ ഒന്നാണ്. അടിക്കടി ഉണ്ടാവുന്ന ഒന്നല്ല ഇത്. ഗ്രഹണം സാധാരണയായി അശുഭകരമായി ജ്യോതിഷം വിലയിരുത്തുന്നു. പുരാണങ്ങൾ അനുസരിച്ച് രാഹുവും കേതുവും സൂര്യനെ വിഴുങ്ങുന്നതാണ് ഈ സമയം. പാലാഴിമഥന സമയത്ത് അമൃത് പാനം ചെയ്‌ത അസുരന്റെ ശിരസും ഉടലുമാണ് ഇവയെന്നും, തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യനോടുള്ള പക തീർക്കാനാണ് അവർ ഗ്രഹണം നടത്തുന്നതെന്നും പൊതുവെ പറയപ്പെടുന്നു.
ഗ്രഹണം നടക്കുന്ന സമയത്ത് ജാതകത്തിലെ രാശികളിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് പ്രധാനമായും സാമ്പത്തിക നഷ്‌ടം, ആരോഗ്യ പ്രശ്‌നങ്ങൾ, കുടുംബ കലഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പേരും സൂര്യഗ്രഹണത്തെ ഭയപ്പെടുകയാണ് ചെയ്യുക. കാരണം എന്തെന്നാൽ അവ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ വ്യാപ്‍തി വളരെയേറെ വലുതായിരിക്കും.

അത്തരത്തിൽ ഈ വർഷത്തിലെ ആദ്യ സൂര്യ ഗ്രഹണം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 17നാണ് ആദ്യ സൂര്യ ഗ്രഹണം നടക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു ഗ്രഹണമാണ് ഇത്. ഈ ഗ്രഹണം ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 3:26-ന് ആരംഭിച്ച് വൈകുന്നേരം 7:57-ന് അവസാനിക്കുമെന്നതാണ് കാര്യം. എന്നാല്‍, ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നതാണ് പ്രധാന കാര്യം. അതിനാൽ ഈ ഗ്രഹണം അത്രത്തോളം അശുഭകരമായ ഇന്ത്യയിൽ ഭവിക്കില്ല.
പക്ഷേ, അതുകൊണ്ട് കാര്യങ്ങൾ തീർന്നില്ല, സൂര്യ ഗ്രഹണത്തിൽ പൊതുവേ മോശം ഫലങ്ങൾ പ്രകടമാവുമെന്ന് പറഞ്ഞല്ലോ. അത് അനുബന്ധമായി സംഭവിക്കുന്ന മാറ്റങ്ങൾ കൊണ്ട് തീവ്രത കൂടിയോ കുറഞ്ഞോ വരാനുള്ള സാധ്യതയും ഏറെയാണ്. അത്തരത്തിൽ സൂര്യ ഗ്രഹണ സമയത്ത് മറ്റൊരു നിർണായക മാറ്റവും വരാനിരിക്കുകയാണ്. അത് സംഭവിക്കുന്നത് ജ്യോതിഷത്തിലെ മറ്റൊരു ഗ്രഹമായ ചന്ദ്രന്റെ മാറ്റത്തിലൂടെയാണ്.
ഈ സമയത്തെ ചന്ദ്രന്റെ സഞ്ചാരം വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് തവണയാണ് ചന്ദ്രന്‍ ഈ സമയം സഞ്ചരിക്കുന്നത്. ദൃക് പഞ്ചാംഗം അനുസരിച്ച്, ഫെബ്രുവരി 17-ന് രാവിലെ 9:05-ന് ചന്ദ്രന്‍ കുംഭരാശിയിലേക്ക് പ്രവേശിക്കുമെന്നതാണ് ഇത്. ശേഷം, രാത്രി 9:15 ഓടെ ചന്ദ്രന്‍ ചതയം നക്ഷത്രത്തിലേക്ക് മാറും. ഈ രണ്ട് സംക്രമണങ്ങളും 12 രാശികളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുമെങ്കിലും ചിലർക്ക് കൂടുതൽ ദോഷകരമാകും. അത് ആരൊക്കെ എന്നറിയാം.
മേടം രാശി
സൂര്യ ഗ്രഹണം നടക്കുന്ന ദിനത്തിലെ ചന്ദ്രന്റെ സഞ്ചാരം അത്ര ഗുണകരമല്ല ഇവർക്ക്. ഇക്കൂട്ടർക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്ന അവസ്ഥയുണ്ടാകും. സാമ്പത്തിക സ്ഥിതി പലപ്പോഴും കരുതുന്നതിനേക്കാള്‍ മോശമായി മാറും. പണം കൈയ്യറിയാതെ തന്നെ നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങൾക്ക് സാധ്യത ഏറെയാണ്. അമിത ചിലവുകള്‍ ഇവരെ കടക്കെണിയിലാക്കും. അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
തുലാം രാശി
ചന്ദ്രന്റെ സഞ്ചാരം അശുഭകരമായ പല മാറ്റങ്ങളും ഇവർക്ക് നൽകും. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. സമ്മര്‍ദ്ദം പല കോണില്‍ നിന്നും ഉണ്ടാവും. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി തേടി വരും. പല വിധ വെല്ലുവിളികൾ ജോലിയിൽ ആയാലും ജീവിതത്തിൽ ആയാലും ഉണ്ടാവും. പല കാര്യങ്ങളും നിങ്ങളെ തളര്‍ത്തും. കടുത്ത സാമ്പത്തിക നഷ്‌ടവും കടബാധ്യതകളും ഇവരെ കാത്തിരിക്കുന്നു.
കുംഭം രാശി
ചന്ദ്രന്റെ സഞ്ചാരം വളരെ ദോഷശകരമായി ഇവരെ പിടികൂടും. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാവുന്നു. ആരോഗ്യത്തെ പല വിധത്തിലാണ് മോശമായി ബാധിക്കുന്നു. ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. സാമ്പത്തികമായി തകര്‍ച്ച നേരിടേണ്ടി വരും. പ്രതികൂലമായ പല മാറ്റങ്ങളും ഇവരെ കാത്തിരിക്കുന്നു എന്നതാണ് കാര്യം. കഠിനാധ്വാനത്തിന്റെ ഫലം കിട്ടാതെ വരും.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications