Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രൻ ഇടവ രാശിയിലേക്ക്; ഇക്കൂട്ടർക്ക് ഇനി ഭാഗ്യകാലം, കൈനിറയെ പണം, പ്രണയം വിവാഹത്തിലേക്ക്..!

ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും!
ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും!

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

moon transit 2026

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ അത്തരത്തിൽ ജ്യോതിഷത്തിലെ പ്രധാന ഗ്രഹമായ ചന്ദ്രൻ ഒരു നിർണായകമായ രാശിമാറ്റം നടത്തുകയാണ്. അതുകൊണ്ട് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളാണ് ഉണ്ടാവുക. എന്തൊക്കെയാണ് അവയൊന്നും ഏതൊക്കെ രാശിക്കാരെ ബാധിക്കുമെന്നും നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഈ ചന്ദ്രസംക്രമണം സാമ്പത്തികമായി അനുകൂലമായേക്കാം. വരുമാനം വർധിക്കാനുള്ള അവസരങ്ങൾ ലഭിക്കാനും നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകാനും സാധ്യത അധികമാണ്. ജോലി, ബിസിനസ് മേഖലകളിലും പുരോഗതിയുണ്ടാകാം. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ മുന്നോട്ട് പോകാനും ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത. പുതിയ ഫോൺ വാങ്ങാൻ അവസരം.

ഇടവം: ചന്ദ്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നതിനാൽ ഇടവം രാശിക്കാർക്ക് ആത്മവിശ്വാസവും മാനസിക സ്ഥിരതയും കൂടും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാനും കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകാനും സാധ്യത. ജോലിയിൽ പുതിയ അവസരങ്ങൾ, സ്ഥാനക്കയറ്റം തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാനും ഇടയുണ്ട്. മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ വന്നുചേരും.

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവ് മാനസികമായി ആശ്വാസം നൽകുന്ന ഒന്നായിരിക്കാം. പ്രതീക്ഷിച്ചിരുന്ന നല്ല വാർത്തകൾ ലഭിക്കാനും സമ്മർദ്ദം കുറയാനും സാധ്യത. കുടുംബബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും കൂടുതൽ അടുപ്പവും സന്തോഷവും ഉണ്ടാകാം. വ്യക്തിപരമായ ചില കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ എടുക്കാനും ഈ സമയം സഹായകരമാകാം. കൈനിറയെ പണം വന്നുനിറയും.

വ്യാഴവും ശനിയും ചേരുന്ന ത്രികോണ യോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, നല്ല ജോലിയും കല്യാണവും!
വ്യാഴവും ശനിയും ചേരുന്ന ത്രികോണ യോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, നല്ല ജോലിയും കല്യാണവും!

കന്നി: ഈ രാശിക്കാർക്ക് സർഗാത്മക പ്രവർത്തനങ്ങളിലും പുതിയ പദ്ധതികളിലും നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത. പ്രണയബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും നല്ല മാറ്റങ്ങൾ ഉണ്ടാകാം. പ്രണയം വിവാഹത്തിലേക്ക് എത്തും. പുതിയ അവസരങ്ങൾ മുന്നിലെത്താനും ചില പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും സാധ്യത. എന്നാൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകുന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് ശ്രദ്ധ പുലർത്തുന്നത് മാത്രം നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+