Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗഭാഗ്യ യോഗം വരുന്നു, ഇനി മറ്റൊന്നും ആലോചിക്കേണ്ട; ഈ രാശിക്കാർക്ക് വർഷാവസാനം ട്വിസ്‌റ്റ്, സമ്പത്ത് നിറയും

ഭാരതീയ ജ്യോതിഷത്തിൽ ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് കണക്കാക്കുന്നത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും വിശേഷിപ്പിക്കുന്നു. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെയധികമാണ്.

ചന്ദ്രൻ നമ്മുടെ വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഇത്തവണ ചന്ദ്രന്റെ രാശിമാറ്റം വർഷം അവസാനിക്കുന്ന വേളയിലാണ് വന്നെത്തുന്നത്.

moontransit2024new

ചന്ദ്രന്റെ രാശിമാറ്റം ഓരോരിക്കലും കൊണ്ടുവരുന്ന മാറ്റങ്ങൾ പലവിധത്തിൽ ഉള്ളതായിരിക്കും. ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും ഒരുപോലെ നേട്ടങ്ങൾ കൊണ്ട് വരണമെന്നുമില്ല. ചന്ദ്രന്റെ രാശിമാറ്റം ഗുണങ്ങൾ അല്ലെങ്കിൽ സൗഭാഗ്യ യോഗം കൊണ്ടുവരുന്ന ചില രാശിക്കാരെ നമുക്ക് പരിചയപ്പെടാം. അവൾക്ക് വലിയ നേട്ടങ്ങളാവും പ്രാപ്‌തമാവുക. ഏതൊക്കെയാണ് ആ രാശികൾ എന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ഇടവം രാശി: ഈ രാശിക്കാർക്ക് സൗഭാഗ്യയോഗം ഒട്ടേറെ നേട്ടങ്ങളാണ് കൊണ്ടുവരിക. ഇവരുടെ സമ്പത്തിൽ കാര്യമായ വർധനവ് ഉണ്ടാവും. ഇവരുടെ നിക്ഷേപം കുത്തനെ ഉയരുകയും ചെയ്യും. സാമ്പത്തികമായി ഇവർക്ക് നല്ല മുന്നേറ്റം ഉണ്ടാവും. ബിസിനസിൽ വള‍ർച്ചയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ജോലിയിൽ നല്ല മുന്നേറ്റം ഉണ്ടാക്കാനും വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിക്കും സാധ്യതയുണ്ട്.

ധനു രാശി: ബിസിനസിലും നിക്ഷേപങ്ങളിലും വലിയ നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് സൗഭാഗ്യയോഗം കൊണ്ടുവരിക. ചന്ദ്രന്റെ രാശി മാറ്റത്തിലൂടെ ഇവരുടെ സാമ്പത്തിക ബാധ്യതകൾ ഏറെക്കുറെ അവസാനിക്കും. ജീവിത നിലവാരത്തിൽ ഗണ്യമായ പുരോഗതിയും ഈ രാശിക്കാരെ തേടിയെത്തും. ഉന്നത വിദ്യഭ്യാസത്തിന് വിദേശത്ത് ഉൾപ്പെടെ അവസരം വന്നുചേരും.

മീനം രാശി: ചന്ദ്രന്റെ രാശിമാറ്റം ഗുണകരമാവുന്ന മറ്റൊരു വിഭാഗമാണ് മീനം രാശിക്കാർ. ഇവരുടെ സാമ്പത്തിക പരാധീനതകൾ അവസാനിക്കും. മുന്നിട്ടിറങ്ങുന്ന എല്ലാ മേഖലകളിലും ഈ വിഭാഗക്കാർ മികച്ച നേട്ടം തന്നെ ഉണ്ടാക്കിയെടുക്കും. ഈ രാശിക്കാരുടെ സമ്പത്തിൽ വലിയ വർധനവ് തന്നെ ഉണ്ടായേക്കും. ബിസിനസിലും ഇവർക്ക് നേട്ടം ഉറപ്പാണ്.

കുംഭം രാശി: സൗഭാഗ്യ യോഗത്തിൽ വലിയ നേട്ടങ്ങളാണ് ഇവർ പ്രതീക്ഷിക്കേണ്ടത്. ഉയർന്ന ശമ്പളമുള്ള ആഗ്രഹിച്ച മേഖലയിലെ ജോലി ഈ രാശിക്കാരെ തേടിയെത്തും. പുതിയ വീടും വാഹനവും ഒക്കെ ഈ രാശിക്കാരെ തേടിയെത്തും. സൗഭാഗ്യ യോഗത്തിൽ വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇവർക്ക് പണം കുമിഞ്ഞുകൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+