27 നക്ഷത്രങ്ങളും നിഗൂഢ രഹസ്യഭാവങ്ങളും; കൊട്ടാരക്കര ഗണപതിയുടെ പ്രത്യേകത എന്ത്? മുരാരി തന്ത്രി പറയുന്നു
ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടനവധിയാണ്. ഓരോരുത്തർക്കും വിധിപ്രകാരം ആരാധനകൾക്കും അതിന്റെ ചിട്ടവട്ടങ്ങൾക്കും പ്രത്യേക രീതികളും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു നക്ഷത്രക്കാരനെ പോലെ ആയിരിക്കില്ല മറ്റൊരു നക്ഷത്രക്കാരൻ അവലംബിക്കേണ്ട രീതികൾ. ഇവയെ നക്ഷത്രങ്ങളുടെ നിഗൂഢ രഹസ്യസ്വഭാവങ്ങൾ എന്ന് വിശേഷിപ്പിക്കാം, അവയെ കുറിച്ച് പ്രവചനം നടത്തുകയാണ് പ്രശസ്‌ത ജ്യോതിഷിയായി വിഎസ് മുരാരി തന്ത്രി.
ഷിരൂർ മണ്ണിടിച്ചിലിൽ സമയത്തെ തന്റെ പ്രവചനം കൊണ്ട് ഏറെ ശ്രദ്ധേയമായ വ്യക്തി കൂടിയാണ് അദ്ദേഹം. തുടക്കം മുതൽ തന്നെ അർജുനെ കണ്ടെത്താൻ കഴിയുമെന്ന് പ്രവചിച്ച ചുരുക്കം ജ്യോതിഷിമാരിൽ ഒരാൾ കൂടിയായ മുരാരി തന്ത്രി വൺഇന്ത്യ മലയാളത്തിന് വേണ്ടി പ്രത്യേകമായി അവതരിപ്പിക്കുന്ന ആസ്ട്രോ വൺ പരിപാടിയിലൂടെയാണ് പുതിയ പ്രവചനം നടത്തുന്നത്.

ജ്യോതിഷത്തിലെ 27 നക്ഷത്രക്കാരെയും അവരുടെ രഹസ്യഫലങ്ങളെയും കുറിച്ച് അദ്ദേഹം പ്രവചനം നടത്തുന്നുണ്ട്. കൂടാതെ ഓരോ നക്ഷത്രക്കാരും ഏതൊക്കെ ദേവീ ദേവന്മാരെ ആരാധിക്കണം, ക്ഷേത്രങ്ങളിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെ എന്നിവയും അദ്ദേഹം വൺഇന്ത്യ മലയാളത്തിന്റെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുണ്ട്.
വിഎസ് മുരാരി തന്ത്രിയുടെ വാക്കുകൾ:
നമ്മളൊരു ക്ഷേത്രത്തിൽ പോവുമ്പോൾ സാധാരണയായി ഭയഭക്തിയോടെയാണ് നിൽക്കാറുള്ളത്. പക്ഷേ ഓർ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ അവിടെ ഛന്ദസ്, ഋഷി, ദേവത ഇത്യാദി മുതലുകൾ മൂലമന്ത്രങ്ങൾ, ധ്യാനമന്ത്രങ്ങൾ എന്നിങ്ങനെയുള്ള ഒരുപാട് സംഗതികൾ ഉണ്ട്. എന്നാൽ നമ്മൾ ഇവയൊന്നും അറിയാതെ ഭഗവാന്റെ മുന്നിലേക്ക് ചെന്ന് തൊഴുതു നിൽക്കാറാണ് പതിവ്.
നമ്മൾ എപ്രകാരം ഒരു ക്ഷേത്രത്തിൽ തൊഴണം, അവിടെ എങ്ങനെയാണ് വലം വയ്‌ക്കേണ്ടത് എന്നിവയൊന്നും അറിയുന്നില്ല. എന്താണ് അവിടുത്തെ ധ്യാനമന്ത്രം, എങ്ങനെയാണ് ഭഗവാനിൽ നിന്നും ഊർജം നമ്മൾ എടുക്കേണ്ടത്, എന്നൊന്നും അറിയുന്നില്ല. ഹിന്ദു ആചാരവിധി പ്രകാരം തുടങ്ങുമ്പോൾ ഗണപതിക്കാണ് അവിടെ പ്രാധാന്യം കൊടുക്കുന്നത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തോളം വരുന്ന ഒരു ഗണപതി ക്ഷേത്രവും ഇന്ന് നമ്മുടെ ലോകത്തില്ല. പഴവങ്ങാടി ഗണപതി ക്ഷേത്രമായാലും മറ്റുള്ള ഗണപതി ക്ഷേത്രങ്ങൾ ആയാലും തുമ്പിക്കൈയിൽ വ്യത്യാസമുണ്ട്. ബാലനായി, രണ്ട് കൊമ്പോടുകൂടിയ ഗണപതി ക്ഷേത്രം ലോകത്തിൽ കൊട്ടാരക്കരയിൽ മാത്രമാണുള്ളത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്ന് കേൾക്കുമ്പോൾ ഉണ്ണിയപ്പം ആയിരിക്കും ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുക. കൊട്ടാരക്കര ഗണപതിക്ക് ഒരു പ്രത്യേകതയുണ്ട്. വട്ട ശ്രീകോവിലിന് വെളിയിലാണ് ഇവിടെ ഗണപതിയുടെ സ്ഥാനം തന്നെ. കൃത്യമായി പെരുംതച്ചൻ ഒരു കോൽ ചുറ്റ് കണക്കുണ്ടാക്കി ഒരു പൂജാരിക്ക് കർമ്മങ്ങൾ ചെയ്യുവാൻ മാത്രമുള്ള സ്ഥലമാണ് നിർമ്മിച്ചത്.
ബാലനായ ഗണപതിക്ക് ശരിക്കും നമ്മൾ ചെന്ന് തൊഴുമ്പോൾ അഷ്‌ട്ടോത്തരം ചൊല്ലുന്നതാണ് പ്രിയം. ഈ അഷ്ടോത്തരം ജപിക്കുന്നതിനൊപ്പം നമുക്ക് ഭഗവാനിൽ നിന്നുള്ള അനുഗ്രഹവും ഷിപ്രപ്രസാദവും ലഭിക്കും. കൊട്ടാരക്കര ഗണപതി ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ്. പെരുംതച്ചൻ ഒരു വരിക്ക പ്ലാവിന്റെ ചുവടുകൊണ്ട് പടിഞ്ഞാറ്റങ്കര ക്ഷേത്രത്തിൽ വച്ച് നിർമ്മിച്ച് കിഴക്കേക്കരയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഈ ബാലഗണപതിയുടേത്.
ലോകത്തിൽ ഒരിടത്തും ഇതേപോലെ കാണാൻ കഴിയില്ല. ആയുധത്തോടൊപ്പമാണ് ഗണപതിയെ ഇവിടെ കാണാൻ കഴിയുക. ഏതൊരു ഭക്തനും അകമഴിഞ്ഞ് അഷ്ടോത്തരം ജപിച്ച് ആത്മതൃപ്‌തിയോടെ പോകും. ഏഴ് നാൾക്കുള്ളിൽ ഫലം ലഭിക്കും. കൊട്ടാരക്കര ഗണപതിക്ക് ഏറെ പ്രത്യേകതകളുണ്ട്. കിഴക്കോട്ട് ശിവനും പടിഞ്ഞാറോട്ട് സാക്ഷാൽ പാർവതി ദേവിയും കിഴക്കോട്ട് തന്നെ ദർശനത്തിൽ ശാസ്‌താവും മുരുകനും അടങ്ങുന്ന നാഗദൈവങ്ങളോടൊപ്പം സകുടുബം വസിക്കുന്നതാണ് കൊട്ടാരക്കര ക്ഷേത്രം.












Click it and Unblock the Notifications