Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം എന്ന് പറഞ്ഞാൽ ഇതാണ്; ഈ രാശിക്കാർ കാത്തുനിന്നോളൂ, പണം കുമിഞ്ഞുകൂടും, പ്രണയം പൂത്തുലയും

ഭാരതീയ ജ്യോതിഷ പ്രകാരം ശുക്രൻ ശുഭകാര്യങ്ങളെ അടയാളപ്പെടുത്തുന്ന, നേട്ടങ്ങളെ സൂചിപ്പിക്കുന്ന നവഗ്രഹങ്ങളിൽ ഒന്നാണ്. എനിക്കിപ്പോൾ ശുക്രദശയാണ് എന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. സൗന്ദര്യം, സന്തോഷം, ആഡംബരം, പ്രണയം, ശാരീരിക ആകർഷണം, സർഗ്ഗാത്മകത, സൗന്ദര്യശാസ്ത്രം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം കൂടിയാണ് ശുക്രൻ. നിത്യജീവിതത്തിന്റെ വിവിധ തലങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഗ്രഹം കൂടിയാണിത്.

ഒരാളുടെ ജാതകത്തിൽ ശുക്രന്റെ സ്ഥാനം അനുകൂലമാണെങ്കിൽ, ആ വ്യക്തിക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതം തന്നെ നയിക്കാൻ കഴിയും. എന്നാൽ ജാതകകാരൻ ദോഷകരമായ ഗ്രഹത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിൽ ശുക്രൻ പ്രതികൂല ഫലങ്ങളാണ് പ്രകടിപ്പിക്കുക. ഇത്രയേറെ ഗുണങ്ങളുള്ള ശുക്രൻ ഇത്തവണ ചില രാശിക്കാർക്ക് മുന്നിൽ വലിയ അവസരമാണ് തുറന്നിടുന്നത്.

rajayogam

സൗരയൂഥത്തിലെ തന്നെ മൂന്നാമത്തെ വലുപ്പമേറിയ ഗ്രഹമായ യുറാനസ് കൂടി ചേർന്നുകൊണ്ടാണ് രാശിക്കാർക്ക് ഗുണപരമായ സാഹചര്യങ്ങൾ ശുക്രൻ സൃഷ്‌ടിക്കുന്നത്. ഈ വർഷം ഡിസംബർ രണ്ടിന് ശുക്രനും അരുണ ഗ്രഹവും ചേർന്ന് നവപഞ്ചമി യോഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ മൂന്ന് രാശിക്കാർക്ക് രാജയോഗം തന്നെ പ്രദാനം ചെയ്യുന്നു.

സാധാരണയായി രണ്ട്‌ ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്‌പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഈ സമയത്താണ് ചില രാശിക്കാർ തേടി ഭാഗ്യമെത്തുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 2ന് രാത്രി 8:10 മുതൽ ശുക്രനും അരുണ ഗ്രഹവും പരസ്‌പരം 120 ഡിഗ്രി കോണിൽ വന്നിരുന്നു. ഇതോടെ ഇടവം, കുംഭം, മീനം എന്നീ രാശികളാണ് ഇത്തവണ രാജയോഗം അനുഭവിക്കുന്നത്.

ഇടവം രാശി: നവപഞ്ചമി രാജയോഗത്തിൽ വളരെ സവിശേഷമായ നേട്ടങ്ങൾ പ്രാപ്‌തമാക്കുന്ന രാശികളിൽ പ്രധാനിയാണ് ഇടവം. ഈ രാശിയിൽപെട്ടവർക്ക് അക്ഷരാർത്ഥത്തിൽ ഇത് രാജയോഗത്തിന്റെ തന്നെ സമയമാണ്. തൊഴിലിടങ്ങളിൽ മികച്ച പ്രകടനം തന്നെ ഈ രാശിക്കാർക്ക് കാഴ്‌ച വയ്ക്കാൻ കഴിയും. കഠിനാധ്വാനവും അർപ്പണമനോഭാവവും തുടർന്നും പ്രകടിപ്പിച്ചാൽ ഈ രാശിക്കാർ പുതിയ ഉയരങ്ങളിൽ എത്തും. ഇവർക്ക് സമൂഹത്തിൽ നിന്ന് കിട്ടുന്ന ബഹുമാനത്തിൽ വലിയ വർധനവാണ് ഉണ്ടാവുക.

കുംഭം: ഈ രാശിക്കാർക്കും രാജയോഗം വലിയ നേട്ടങ്ങൾ തന്നെ കൊണ്ടുവരും. സ്വന്തമായി കാർ വാങ്ങൽ, വീട് വാങ്ങൽ എന്നിങ്ങനെയുള്ള സ്വപ്‌നങ്ങൾ ഈ രാശിക്കാർ സംബന്ധിച്ച് പൂവണിയാൻ ഈ രാജയോഗം അവസരം കൊണ്ടുവരും. ഏറ്റവും വലിയ കാര്യം എന്തെന്നാൽ ഇത്തരക്കാരുടെ പ്രണയബന്ധങ്ങൾ കൂടുതൽ വിജയകരമാവും. വലിയ ധനനേട്ടങ്ങൾ കാത്തിരിക്കുന്ന സമയമാണിത്. പണം കുമിഞ്ഞുകൂടും, കുടുംബ സ്വത്ത് നിങ്ങൾക്ക് വന്നുചേരാനും സാധ്യതയുണ്ട്.

മീനം രാശി: ഈ നവപഞ്ചമി രാജയോഗ കാലത്ത് ഏറ്റവും കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്ന മറ്റൊരു രാശിയാണ് മീനം. കരിയറിൽ വലിയ നേട്ടങ്ങളാണ് ഈ രാശിക്കാർ കാത്തിരിക്കുന്നത്. ഈ രാശിക്കാർക്ക് നല്ല സമയമാണ് നിക്ഷേപത്തിന്, ഈ സമയത്തെ നിക്ഷേപങ്ങൾ വലിയ നേട്ടമാവും കൊണ്ട് വരിക. പുതിയ ജോലി കിട്ടാനുള്ള സാധ്യതകളും ഈ സമയത്ത് തെളിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+