Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മണിക്കൂറുകൾ മാത്രം, അടിപൊളി രാജയോഗം വരുന്നു; പണം വന്നുകുമിയും, പുതിയ ജോലി, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം സൂര്യൻ ഒരു മാസത്തിനുള്ളിൽ രാശി മാറ്റാറുണ്ട്. ജ്യോതിഷത്തിൽ സൂര്യനെ ബഹുമാനം, അന്തസ്, ആത്മവിശ്വാസം, സർക്കാർ ജോലി എന്നിവയുടെ കാരകനായിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. നേട്ടങ്ങൾ നൽകാൻ സൂര്യൻ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് സാരം. സാധാരണയായി സൂര്യന്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം എല്ലാ രാശിക്കാരിലും അതിന്റെ സ്വാധീനം പ്രകടനമാവും.

ജാതകത്തിൽ ചൊവ്വ അനുകൂലമായി നിൽക്കുന്നവർക്ക് ഭൂമിലാഭമുണ്ടാകാനും ഭൂമിസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താനും ഒക്കെ കഴിയുമെന്നാണ് പറയപ്പെടുന്നത്. എല്ലാവരും ഭയത്തോടെ മാത്രം നോക്കി കാണുന്ന ചൊവ്വ ദോഷം ഒരിക്കലും എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമല്ല താനും. എങ്കിലും ചൊവ്വയ്ക്ക് നേട്ടവും നഷ്‌ടവും ഒരുപോലെ ഉണ്ടാക്കാൻ സാധിക്കും.

astronavapanchamayogamnew

പറഞ്ഞുവരുന്നത് അടുത്ത മണിക്കൂറുകളിൽ ഈ ഗ്രഹങ്ങൾ ഉണ്ടാക്കുന്ന ചില മാറ്റങ്ങൾ എങ്ങനെയാണ് ചിലരെ സ്വാധീനിക്കുക എന്നതാണ്. മാർച്ച് 8ന് രാവിലെ 10:40ന് സൂര്യനും ചൊവ്വയും പരസ്‌പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെയാണ് സവിശേഷമായ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. വലിയ നേട്ടങ്ങളാണ് ഈ സമയത്ത് ചില രാശിക്കാർക്ക് ലഭിക്കുക.

സാധാരണയായി വേദ കലണ്ടർ അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്ന രീതിയുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ് തുടരുന്നത്. മാർച്ച് 15ന് മാത്രമേ ഇനി അത് മീന രാശിയിലേക്ക് മാറുകയുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ നിലവിൽ ഏതെങ്കിലും ഒരു ഗ്രഹവുമായി സൂര്യന്റെ സംയോഗമുണ്ടാകാനും സാധ്യതയുണ്ട്.

സൂര്യനും ചൊവ്വയും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുന്നത് തന്നെ ഇക്കാരണത്താലാണ്. 12 രാശിക്കാരുടെയും ജീവിതത്തെയും ഏതെങ്കിലുമൊക്കെ രീതിയിൽ ഈ രാജയോഗം ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളാവും ലഭിക്കുക. ഏതൊക്കെ രാശിക്കാർക്ക് ഇത്തരത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

കുംഭം രാശി: സവിശേഷമായ നവപഞ്ചമ രാജയോഗത്താൽ ഈ രാശിക്കാർക്ക് ഏറെ ഗുണങ്ങൾ ലഭിക്കും. ദീർഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. കുംഭ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യൻ നിൽക്കുന്നത്. അതിലൂടെ ഇവർക്ക് മികച്ച നേട്ടങ്ങൾ തന്നെ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സാഹചര്യമാണ്. ദാമ്പത്യ ജീവിതത്തിലും സന്തോഷം വന്നുനിറയാൻ ഇടയുണ്ട്.

മീനം രാശി: സൂര്യ-ചൊവ്വ നവപഞ്ചമ രാജയോഗം ഇവർക്ക് വളരെ നല്ലതായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ജോലി മാറ്റാനും നല്ലത് നേടാനും ആഗ്രഹിക്കുന്നവർക്കും ഈ സമയം വളരെ നല്ലതാണ്. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ബിസിനസ് മേഖലയിലും ലാഭം ഉണ്ടാവാൻ അവസരമുണ്ട്. അനാവശ്യ ചെലവുകളിൽ നിന്ന് വിട്ടുനിന്നാൽ നല്ല നേട്ടങ്ങളാവും ഇവരെ തേടിയെത്തുക.

ചിങ്ങം രാശി: നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ സമ്മാനിക്കും. ദീർഘകാല ആഗ്രഹങ്ങൾ സഫലമാവുകയും ഒപ്പം ഭൗതിക സുഖങ്ങളും ലഭിക്കുകയും ചെയ്യാനിടയുണ്ട്. പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങൾ വന്നുചേരും. പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം തന്നെയാവും ഇവർക്കു ഉണ്ടാവുക. പണം ലാഭിക്കുന്നതിൽ നിങ്ങൾ ഉറപ്പായും വിജയിക്കും. നിങ്ങളുടെ ശമ്പളത്തിൽ നല്ല വർധന ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+