ഫെബ്രുവരിയിൽ സ്‌പെഷ്യൽ നവപഞ്ചമ രാജയോഗം; ഈ രാശിക്കാരിലേക്ക് പണം ഒഴുകും, പ്രണയം കൂടുതൽ ശക്തമാവും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ഏറ്റവും ശക്തിയുള്ള ഗ്രഹങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. വ്യാഴം ഏകദേശം ഒരു വർഷത്തോളം ഒരു രാശിയിൽ തന്നെ തുടരുമെന്നതാണ് പ്രത്യേകത. നിലവിൽ വ്യാഴം കുറച്ചു വേഗതയിലാണ് സഞ്ചരിക്കുന്നത്. തൽഫലമായി 2026ൽ വ്യാഴം മൂന്ന് തവണയോളമാണ് തന്റെ രാശി മാറുന്നത്.
മിഥുന രാശിയിലാണ് വ്യാഴം ജൂൺ 2 വരെ തുടരുക. അതിലൂടെ ശുഭകരവും അശുഭകരവുമായ രാജയോഗങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. എന്നാൽ ഈ വരുന്ന ഫെബ്രുവരിയിൽ വ്യാഴം ബുധനുമായി സംയോജിച്ച് സവിശേഷമായ നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കും. തൽഫലമായി 12 രാശികളുടെയും ജീവിതത്തെ ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രാജയോഗം സ്വാധീനിക്കും. അവ ഏതൊക്കെയെന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയാം.
മീനം രാശി: വ്യാഴ-ബുധ നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് നൽകുക നേട്ടങ്ങളുടെ നാളുകളാണ്. ബുധൻ ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഉണ്ടാവുക. തൽഫലമായി ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നല്ല രീതിയിൽ വർധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ജോലിയിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത നിലയ്ക്കുള്ള നേട്ടങ്ങൾക്ക് സാധ്യത.
കർക്കടകം രാശി: സവിശേഷമായ നവപഞ്ചമ രാജയോഗം ഇവർക്കും ഗുണകരമാകും. ഭാഗ്യം ഇവർക്ക് ഒപ്പം തന്നെയുണ്ടാവും. നിങ്ങൾ ആത്മീയതയുമായി കൂടുതൽ ചായ്‌വുള്ളവരായിരിക്കാം. ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും. ബിസിനസിലും ലാഭത്തിനുള്ള സാധ്യത ഏറെയാണ്. പ്രണയ ബന്ധങ്ങൾ ശക്തമായി മാറും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്.
കുംഭം രാശി: വ്യാഴ-ബുധ സംഗമം ഇവർക്ക് പല തരത്തിൽ നേട്ടങ്ങൾ കൊണ്ട് നൽകും. ബുധൻ ഈ രാശിയുടെ ലഗ്ന ഭാവത്തിലും വ്യാഴം അഞ്ചാം ഭാവത്തിലുമാണ് നിലകൊള്ളുന്നത്. തൽഫലമായി ഈ രാശിയിൽ ജനിച്ചവരുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാവും. ജോലിയിൽ പെട്ടെന്ന് തന്നെ നേട്ടം സാധ്യമാവും. കരിയറിൽ നേട്ടങ്ങൾ കൂടി വരും.












Click it and Unblock the Notifications