നവപഞ്ചമ രാജയോഗം വരുന്നു; ഈ രാശിക്കാരുടെ ദാമ്പത്യം അടിപൊളിയാവും, പണം ഒഴുകും, എന്ന് മുതൽ?
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. മാർച്ച് 5ന് വ്യാഴം സൂര്യനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം എന്ന സവിശേഷമായ രാജയോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. വേദ ജ്യോതിഷം പറയുന്നത് അനുസരിച്ചാണെങ്കിൽ ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകിയേക്കാം. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ യോഗം പ്രത്യേകിച്ച് മിഥുനം, ചിങ്ങം, മീനം രാശികളിൽ നേട്ടമുണ്ടാക്കി നൽകും.
സാധാരണയായി അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും രണ്ട് ഗ്രഹങ്ങൾ പരസ്‌പരം ബന്ധപ്പെട്ടിരിക്കുമ്പോഴാണ് സവിശേഷമായ നവപഞ്ചമയോഗം രൂപപ്പെടുന്നത്. ഇത് ഭാഗ്യം, അറിവ്, സ്ഥാനം, അന്തസ്, പുരോഗതി എന്നിവയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ യോഗത്തിലൂടെ മേൽ പറഞ്ഞ രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങളായിരിക്കും ലഭിക്കുകയെന്നും ഗുണങ്ങൾ കാത്തിരിക്കുന്നുവെന്നും അറിയാം.
മിഥുനം രാശി
ഈ സവിശേഷ യോഗം ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. കരിയറിലും ജോലിയിലും നല്ല മുന്നേറ്റം സാധ്യമാവും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർധനയോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. മാത്രമല്ല ബിസിനസുകാർക്ക് പുതിയ ക്ലയന്റുകളും വിപുലീകരണ അവസരങ്ങളും വന്നുചേരും. സാമ്പത്തിക സ്ഥിതിയിൽ വളർച്ച കൈവരിക്കും. എങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക.
ചിങ്ങം രാശി
ഇവർക്ക് ഈ സമയം വർധിച്ച ആത്മവിശ്വാസവും നേതൃത്വപരമായ കഴിവുകളും ആയിരിക്കും ഉണ്ടാവുക. സ്ഥിരമായി പരീക്ഷ എഴുതുന്നവർക്ക് സർക്കാർ ജോലിയിൽ വിജയം സാധ്യമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല ഫലങ്ങൾ ആയിരിക്കും ലഭിക്കുക. കൂടാതെ ഈ സമയത്ത് നിക്ഷേപങ്ങൾ ലാഭകരമാകാനും സാധ്യത ഏറെയാണ്. കുടുംബത്തിൽ നല്ല ഐക്യവും സന്തോഷവും ഒക്കെ വന്നുചേരും.
മീനം രാശി
വരുന്ന നവപഞ്ചമ രാജയോഗം ഭാഗ്യം കൊണ്ടു നൽകും. ഈ സമയത്ത് ജോലിയിൽ നേട്ടം, കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും എന്നിവ ഉറപ്പാണ്. പുതിയ വരുമാന സ്രോതസുകൾ തെളിഞ്ഞു വരും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടിയേക്കാം. വിദേശ രാജ്യങ്ങളിലേക്ക് യാത്രക്ക് സാധ്യത. ഈ സമയം ഇക്കൂട്ടർ സമൂഹത്തിൽ കൂടുതൽ പ്രശസ്‌തി നേടാൻ സാധ്യത. വിവാഹിതരായ വ്യക്തികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം തന്നെ ലഭിക്കും.












Click it and Unblock the Notifications