നവപഞ്ചമ രാജയോഗത്തിന്റെ സ്വാധീനം; ആഗ്രഹിച്ച പങ്കാളിയെ കിട്ടും, കുടുംബ സ്വത്ത് കൈയിൽ, പണം ഒഴുകും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള സംഗതി ഒന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്നതാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. സവിശേഷമായ നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുകയാണ് വരുന്ന ദിവസങ്ങളിൽ. ജ്യോതിഷം പറയുന്നത് അനുസരിച്ചാണെങ്കിൽ ഒരു രാശിയിലെ അഞ്ചാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളില്‍ ഗ്രഹങ്ങള്‍ പരസ്‌പരം ബന്ധപ്പെടുമ്പോഴാണ് ഏറെ സവിശേഷതകൾ ഉള്ള നവപഞ്ചമ യോഗം രൂപംകൊള്ളുക. അതൊരിക്കലും സാധാരണ രാജയോഗമല്ല.
ഏപ്രിൽ 3ന് ബുധനും വ്യാഴവും പരസ്‌പരം 120 ഡിഗ്രിയിൽ സ്ഥിതിചെയ്യുമെന്നതാണ് കാര്യം. അതിലൂടെ നവപഞ്ചമ യോഗം വന്നുചേരും. ജ്യോതിഷത്തിൽ നവപഞ്ചമയോഗം സമ്പത്ത്, അറിവ്, ഭാഗ്യം എന്നിവ കൂടാൻ ഇടയാക്കും. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നവപഞ്ചമ രാജയോഗം മൂലം ചില രാശിക്കാരുടെ ജീവിതമാണ് മൊത്തത്തിൽ മാറുക. എല്ലാ രാശിക്കാരെയും ഒരുപോലെ ആയിരിക്കില്ല ഇത് സ്വാധീനിക്കുക. ആർക്കൊക്കെ ഗുണമാവുമെന്ന് നോക്കാം.
മേടം രാശി
ഈ യോഗം മേടം രാശിക്കാരുടെ പ്രൊഫഷണൽ ജീവിതത്തിൽ പുതിയ ഉയരങ്ങൾ താണ്ടാൻ സഹായിക്കും. വളരെക്കാലമായി ഒരു സ്ഥാനക്കയറ്റമോ പുതിയ ജോലിയോ അന്വേഷിക്കുന്നുണ്ടെങ്കിൽ ഏപ്രിൽ 3ന് ശേഷം ആഗ്രഹം സഫലമായേക്കാം. ബിസിനസിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
മിഥുനം രാശി
ഈ രാശിയുടെ അധിപനാണ് ബുധൻ. അതിനാൽ നിങ്ങൾക്ക് നവപഞ്ചമ യോഗത്തിൽ നിന്ന് നേരിട്ട് പ്രയോജനം കിട്ടുമെന്ന് ഉറപ്പാണ്. ബുധന്റെ സ്വാധീനം ഇക്കൂട്ടരുടെ സംസാരം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രധാന ഇടപാടുകൾ അന്തിമമാക്കുന്നതിൽ മുന്നോട്ട് നീങ്ങും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടുകയും കുടുംബ സ്വത്ത് ഇവർക്ക് കിട്ടുകയും ചെയ്യും.
ചിങ്ങം രാശി
വ്യാഴ-ബുധ അനുഗ്രഹത്താൽ ഇവരുടെ സാമൂഹിക സ്വാധീനം ഉയരും. വിദ്യാഭ്യാസത്തിലും മത്സരത്തിലും ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം ഒരു സുവർണ കാലഘട്ടമായി മാറും. മത്സര പരീക്ഷകൾ ജയിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആരുടേയും സഹായമില്ലാതെ ഇവർ മുന്നോട്ട് നീങ്ങും.
തുലാം രാശി
ഇവർക്കും നവപഞ്ചമ രാജയോഗം സന്തോഷം നൽകും. വിവാഹം വൈകിയിട്ടുണ്ടെങ്കിൽ അതിൽ ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നല്ലത് നിങ്ങളെ കാത്തിരിക്കുന്നു. വീട്ടിൽ ശുഭകരമായ സംഭവങ്ങൾക്ക് സാക്ഷിയാവാം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ഗണ്യമായ ലാഭം തന്നെ പ്രതീക്ഷിക്കാം. ഇക്കൂട്ടരുടെ ബിസിനസ് വികസിക്കും, ജോലിയിൽ പുരോഗതിക്ക് എല്ലാവിധ സാധ്യതയുമുണ്ട്.
ധനു രാശി
ഇവരുടെ അധിപൻ വ്യാഴം തന്നെയാണ്. ബുധനുമായുള്ള ഈ ശുഭ ഭാവം കാരണം, ജോലികൾ തടസങ്ങളില്ലാതെ പൂർത്തിയാക്കാൻ ഇക്കൂട്ടർക്ക് കഴിയും. ജോലിയുമായി ബന്ധപ്പെട്ട ദീർഘദൂര യാത്രകൾ ഗുണകരമാകും. ഈ സമയത്ത് തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് അതുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ, ഇണയുമായി നല്ല ബന്ധം വളർത്തിയെടുക്കാൻ ഇവർക്ക് സാധിക്കും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications