ഈ രാശിക്കാർക്ക് നല്ല കാലം വരുന്നു; വിദേശയാത്രയ്ക്ക് അവസരം, വരുമാനം ഇരട്ടിയാവും, അസുഖങ്ങൾ മാറും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദുമതത്തിൽ കൽപ്പിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാന കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് സ്വാധീനിക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
ഈ വരുന്ന നവംബർ 25ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുമെന്നതാണ് വരാനിരിക്കുന്ന വലിയ മാറ്റം. ഇതിന്റെ ഫലമായി ഉണ്ടാകുന്ന നവപഞ്ചമ രാജയോഗത്തിലൂടെ 12 രാശികളിലും ഇത് സ്വാധീനം ചെലുത്തും. എന്നാൽ ഇവയെല്ലാം ഒരേപോലെ ആയിരിക്കില്ല സ്വാധീനിക്കപ്പെടുക. സവിശേഷമായ നവപഞ്ചമയോഗം മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും ഇതിലൂടെ ഉണ്ടാവും.
തുലാം രാശി: പത്ത് ദിവസത്തിനകം വരുന്ന നവപഞ്ചമ രാജയോഗത്തിലൂടെ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകുമെന്നതാണ് പ്രധാന കാര്യം. നല്ല സാമ്പത്തിക നേട്ടങ്ങളും ഈ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്ക് ഉണ്ടാകും. ഇവരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. മംഗളകാര്യങ്ങൾ പലതും ഈ കാലയളവിൽ സംഭവിക്കും. കാലങ്ങളായി അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.
ധനു രാശി: ജീവിതത്തിൽ പലവിധത്തിലുള്ള അനുകൂല മാറ്റങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ചിലവുകൾ വർധിക്കുമെങ്കിലും അതിനനുസരിച്ച് വരുമാനവും ഉയരാനാണ് സാധ്യത. ബിസിനസുകാർക്ക് അനുകൂല സമയമാണ്. മാത്രമല്ല ഇവർക്ക് ആഗ്രഹിച്ചത് പോലെ ഒരു ജീവിതവും ജോലിയും ഒക്കെ ലഭിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത.
കുംഭം രാശി: ഇവരുടെ ജീവിതത്തിൽ ഒരുപാട് അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കുകയും ശമ്പള വർധനവ് ഉണ്ടാവുകയും ചെയ്യും. ബിസിനസുകാർക്ക് വലിയ ലാഭം ആയിരിക്കും ഉണ്ടാവുക. വിദേശയാത്രയ്ക്ക് അനുകൂല സമയം തന്നെയാണ് ഇത്. അത്ഭുതപ്പെടുത്തുന്ന വിധത്തിൽ സാമ്പത്തിക നേട്ടം ഇവരെ തേടി എത്തും. പ്രണയത്തിലും സൗഹൃദത്തിലും ഒക്കെ നല്ല മുന്നേറ്റമാണ് ഉണ്ടാവുക.












Click it and Unblock the Notifications