ഈ രാശിക്കാരുടെ പ്രണയം പൂവണിയും, കുടുംബസ്വത്ത് കൈകളിലേക്ക് വരും; പുതിയ ജോലിയും നല്ല വരുമാനവും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. നവംബർ 4 ന് ചൊവ്വ വരുണനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം എന്ന സവിശേഷമായ രാജയോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. വേദ ജ്യോതിഷം പറയുന്നത് അനുസരിച്ചാണെങ്കിൽ നവംബർ 4 ചൊവ്വാഴ്‌ച രാവിലെ 9:27 ന് ചൊവ്വയും വരുണനും പരസ്‌പരം 120 ഡിഗ്രിയിൽ ആയിരിക്കുന്നത് കൊണ്ടാണ് ഈ സവിശേഷ രാജയോഗം വന്നുചേരുന്നത്. അതിലൂടെ നവപഞ്ചമ രാജയോഗം ഉണ്ടാവുകയും ചെയ്യും.
ചൊവ്വ നിലവിൽ വൃശ്ചികത്തിലും വരുണൻ മീനത്തിലുമാണ്. വരുണ ഗ്രഹം ഏകദേശം 14 വർഷം ഒരു രാശിയിൽ തുടരും. ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. നവപഞ്ചമ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ കൊണ്ട് നൽകുമെന്ന് നോക്കാം.
മേടം രാശി: ചൊവ്വ-വരുണ സംഗത്തിലൂടെ ഉണ്ടാവുന്ന നവപഞ്ചമ രാജയോഗം ഇവർക്ക് നല്ല ദിനങ്ങളാവും നൽകുക. ഒപ്പം രൂപം കൊള്ളുന്ന രുചക് രാജയോഗം ജീവിതത്തിൽ സന്തോഷത്തിന്റെയും പുരോഗതിയിടേയും പുതിയ വാതിലുകൾ തുറക്കാൻ സഹായിക്കും. പുതിയ ജോലിയും അതിന് അനുസരിച്ചുള്ള നല്ല വരുമാനവും ഒക്കെ ഇവരെ തേടിയെത്തും. കഠിനാധ്വാനം ചെയ്‌താൽ ജീവിതത്തിൽ ഫലങ്ങൾ ഉറപ്പാണ്.
കന്നി രാശി: ഈ രാശിയിൽ ജനിച്ചവർക്ക് നവപഞ്ചമ രാജയോഗം വളരെ ഗുണമായി മാറും. ഇവർക്ക് ഭൗതിക സുഖങ്ങൾ ധാരാളമായി ലഭിക്കും. ഇവരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം ഇവർക്ക് വന്നുചേരും. കഠിനാധ്വാനം ജോലിയിൽ ഫലമായി കൈവരും. അർഹമായ വിജയം ഉറപ്പാണ്. പൂർവ്വിക സ്വത്തിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് അവസരം. പ്രണയ ജീവിതത്തിലും സമയം അനുകൂലമായി മാറും. ദാമ്പത്യത്തിൽ നല്ല സന്തോഷവും സമാധാനവും കൈവരും.
തുലാം രാശി: വരാനിരിക്കുന്ന സവിശേഷമായ നവപഞ്ചമ രാജയോഗം വളരെ ശുഭകരമായി ഇവർക്ക് അനുഭവപ്പെടും. ഈ സമയത്ത് ഇക്കൂട്ടർക്ക് പല മേഖലകളിലും ശ്രദ്ധേയമായ വിജയം കൈവരിക്കാൻ സാധ്യത ഏറെയാണ്. ഇവരുടെ ആത്മവിശ്വാസം അനുദിനം വർധിക്കും. ബിസിനസിൽ ലാഭകരമായ അവസരങ്ങൾ ഉണ്ടാവുകയും ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. നല്ല ജോലിക്കായി ശ്രമിച്ചാൽ അത് ലഭിക്കും.












Click it and Unblock the Notifications